ആസാം കുരങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആസാം കുരങ്ങ്[1]
Macaca assamensis mâle.jpg
Scientific classification
Kingdom: Animalia
Phylum: കോർഡേറ്റ
Class: സസ്തനി
Order: പ്രൈമേറ്റ്
Family: Cercopithecidae
Genus: Macaca
Species: M. assamensis
Binomial name
Macaca assamensis
(McClelland, 1840)
Répartition macaque d'Assam.jpg
Range (in red)

പ്രൈമേറ്റ ഗോത്രത്തിലെ സെർക്കോപൈതീസിഡെ (Cercopithecidae) കുടുംബത്തിന്റെ ഉപകുടുംബമായ മകാകയിൽ(Macaca) ഉൾപ്പെടുന്ന വലിപ്പം കുറഞ്ഞ ഒരിനം കുരങ്ങാണു് ആസാം കുരങ്ങ്. ഏഷ്യയുടെ തെക്കൻ, തെക്കുകിഴക്കേ പ്രദേശങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, വിയറ്റ്നാം, തായ്‌ലന്റ്, ദക്ഷിണ ചൈന എന്നിവിടങ്ങളിലാണ്‌ ആസാം കുരങ്ങ് സാധാരണയായി കാണപ്പെടുന്നത്.

ശരീര ഘടന[തിരുത്തുക]

പൂർണവളർച്ചയെത്തിയ കുരങ്ങിന് 50-73 സെ.മി. നീളവും വാലിന്‌ 19-38 സെ.മി. നീളവുമുണ്ട്. ആൺകുരങ്ങുകൾക്ക് ശരാശരി 10-14.5 കി.ഗ്രാം തുക്കവും പെൺകുരങ്ങിന് ശരാശരി 8-12 കി.ഗ്രാമും തൂക്കവുമുണ്ടായിരിക്കും.

ആഹാര രീതി[തിരുത്തുക]

കായ്കനികളും മുളനാമ്പുകളും ഇലകളുമാണ്‌ ആസം കുരങ്ങുകളുടെ പ്രധാന ഭക്ഷണം. ആവാസവ്യവസ്ഥയിലുള്ള മനുഷ്യന്റെ കടന്നു കയറ്റം മൂലം ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.

ഉപവർഗ്ഗങ്ങൾ[തിരുത്തുക]

ആസാം കുരങ്ങുകളിൽ രണ്ട് ഉപവർഗ്ഗങ്ങളുണ്ട്.

അവലംബം[തിരുത്തുക]

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds), ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 161. ISBN 0-801-88221-4. 
  2. Boonratana, R., Chalise, M., Das, J., Htun, S. & Timmins, R. J. (2008). "Macaca assamensis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. Retrieved 4 January 2009. 
"https://ml.wikipedia.org/w/index.php?title=ആസാം_കുരങ്ങ്&oldid=2665481" എന്ന താളിൽനിന്നു ശേഖരിച്ചത്