അരുണാചൽ മകാക്
Arunachal macaque[1] | |
---|---|
Arunachal macaque from Bugun and Shertukpen forests around Eaglenest WLS | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. munzala
|
Binomial name | |
Macaca munzala Sinha et al., 2005
| |
Arunachal macaque range |
അരുണാചൽ മകാക് താരതമ്യേന ചെറിയ വാലും,സാമാന്യം വലുതും, തവിട്ടു നിറത്തോടുകൂടിയതുമായ പ്രൈമേറ്റായ അരുണാചൽ മകാകിന്റെ (മകാക മുൻസാല) സ്വദേശം അരുണാചൽപ്രദേശാണ്. ഇതിന്റെ സ്പീഷീസ് പേര് വന്നത് ദിറാങ് മോൺപ ഗോത്രം [3] ഇതിനെ വിളിക്കുന്ന മുൻസാല (ഉൾവനത്തിലെ കുരങ്ങ്) എന്ന പേരിൽ നിന്നാണ്. 1997ൽ പ്രശസ്ത ഇന്ത്യൻ പ്രൈമെറ്റോളജിസ്റ്റായ അൻവറുദ്ദീൻ ചൗധരി [4] ഇതിനെ പുതിയൊരു വർഗ്ഗമെന്ന നിലയിൽ കണ്ടെത്തി. എന്നാൽ അദ്ദേഹം ചിന്തിച്ചത് ഇത് ടിബറ്റൻ (അല്ലെങ്കിൽ Père David's macaque's ) മകാകിന്റെ ഒരു പുതിയ ഉപസ്പീഷീസായിരിക്കാം എന്നാണ്. 2004 ൽ ഇന്ത്യയിലെ നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനിൽ നിന്ന് ഒരു സംഘം ഗവേഷകർ ഇതിനെക്കുറിച്ച് പ്രസ്താവിച്ചപ്പോഴാണ് ഇത് ഒരു പുതിയ സ്പീഷീസായി നിർദ്ദേശിക്കപ്പെട്ടത്. [1] 1903ന് ഇന്തോനേഷ്യൻ പഗായ് ഐലന്റ് മകാകിനെ കണ്ടെത്തിയതിനു ശേഷം കണ്ടെത്തുന്ന മകാകിന്റെ ആദ്യ സ്പീഷീസാണിത്. ഈ കുരങ്ങനെക്കുറിച്ചറിഞ്ഞത് ഹോളോടൈപ്പായ ഒരു ഫോട്ടോഗ്രാഫിന്റെ അടിസ്ഥാനത്തിലാണ്. അസ്സാമീസ് മകാക് കുരങ്ങുകളിൽ രൂപശാസ്ത്രപരമായ ചില വ്യതിയാനങ്ങൾ സംഭവിച്ചാണ് ഇവ ഉൽഭവിച്ചതെന്ന് 2011 ൽ ഏതാനും ഗവേഷകർ അഭിപ്രായപ്പെട്ടിരിന്നു. [5]
അതിനുശേഷം ഭൂട്ടാനിലെ ട്രാഷി യാങ്ഷി പ്രദേശത്ത് 2006 ൽ അതിനെ കണ്ടെത്തുകയൂം അതിനെ നിരീക്ഷിച്ച ശേഷം അതിന്റെ ഫോട്ടോ എടുക്കുകയും ചെയ്തു. [6]
അരുണാചൽ മകാക് കറുത്ത മുഖമുള്ളതും, സമുദ്രനിരപ്പിൽ നിന്നും 2000 മീറ്ററിനും 3500 മീറ്ററിനും ഇടയിൽ ജീവിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിൽ വസിക്കുന്ന പ്രൈമേറ്റുകളിലൊന്നാണ്.
തെക്കേ ഇന്ത്യയിലെ ബൊണ്ണെറ്റ് മകാകുകളോടാണ് [7]അരുണാചൽ മകാകു ജനിതകപരമായി അടുത്ത ബന്ധമെന്നിരിക്കെ ശാരീരികമായി ആസ്സാം, ടിബറ്റൻ മകാകുകളോടാണ് പ്രകടമായും സാമ്യമുള്ളത്. ഈ കുരങ്ങ് കാണുന്ന ചില മേഖലകളിൽ വിളകൾ നശിപ്പിക്കുന്നു എന്ന കാരണം പറഞ്ഞ് പ്രാദേശികമായ പ്രതികാരനടപടികൾ മൂലം ഇവ വളരെയധികം പീഡനങ്ങൾ അനുഭവിക്കുന്നു. അടുത്ത കാലത്ത് ചില സർവേകൾ സൂചിപ്പിക്കുന്നത് അരുണാചൽ പ്രദേശിന്റെ ചില ഭാഗങ്ങളിൽ ഈ സ്പീഷീസ് ഉയർന്ന വംശനാശഭീഷണി നേരിടുന്നു എന്നാണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Sinha, A.,Datta, A., Madhusudan, M. D. and Mishra, C. (2005). "Macaca munzala: a new species from western Arunachal Pradesh, northeastern India". International Journal of Primatology. 26 (977): 989. doi:10.1007/s10764-005-5333-3.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ "Macaca munzala". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 4 January 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Press release issued jointly by NCF, WCS, New York, International Snow Leopard Trust & NIAS, Bangalore PDF Archived 2006-12-30 at the Wayback Machine.
- ↑ Choudhury, Anwaruddin (2004). "The mystery macaques of Arunachal Pradesh". Rhino Foundation Newsletter. 6: 21–25.
- ↑ "The Enigmatic Arunachal Macaque: Its Biogeography, Biology and Taxonomy in Northeastern India". American Journal of Primatology. 73 (4): 1–16. 2011. doi:10.1002/ajp.20957. PMID 21538454.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ Choudhury, A.U. (2008). Primates of Bhutan and observations of hybrid langurs. Primate Conservation 23: 65-73.
- ↑ Chakraborty, D., Ramakrishnan, U., Panor, J., Mishra, C., Sinha, A. (2007). "Phylogenetic relationships and morphometric affinities of the Arunachal macaque Macaca munzala, a newly described primate from Arunachal Pradesh, northeastern India". Molecular Phylogenetics and Evolution. 44 (2): 838–49. doi:10.1016/j.ympev.2007.04.007. PMID 17548213.
{{cite journal}}
: CS1 maint: multiple names: authors list (link)