Jump to content

ഭൗമ അവകാശരേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൗമ അവകാശരേഖ (Earth Charter)എന്നത് അടിസ്ഥാന മൂല്യങ്ങളുടേയും തത്ത്വങ്ങളുടേയും അന്തരാഷ്ട്ര പ്രഖ്യാപനമാണ്. നീതിയുക്തമായ,സുസ്ഥിരമായ, സമാധാനപൂർണ്ണമായ ഒരു സമൂഹത്തെ 21-ആം നൂറ്റാണ്ടോടെ പടുത്ത് ഉയർത്താൻ സഹായിക്കുമെന്ന് ഇതിനെ പിന്താങ്ങുന്നവർ പരിഗണിക്കുന്നു. ലക്ഷക്കണക്കിന് ജനങ്ങളുടെ സംഘടനകളും അധികാരപ്പെടുത്തിയ ആഗോള കൂടിയാലോചന പ്രവൃത്തിയിലൂടെയാണ് ഇത് ഉണ്ടാക്കിയത്. "മനുഷ്യ കുടുംബത്തിന്റെ സുഖത്തിനും, വിശാലമായ സാമൂഹിക  ജീവിതത്തിനും ഭാവിതലമുറയ്ക്കും,വേണ്ടി ജനങ്ങളിൽ ആഗോളസ്വാതന്ത്ര്യവും ഉത്തരവാദിത്തം പങ്കുവെക്കലും പ്രോൽസാഹിപ്പിക്കാനും ആഗ്രഹിക്കുന്നു.[1] ചരിത്രത്തിലെ നിർണ്ണായക ഘട്ടങ്ങളിൽ ആഗോള കൂട്ടുകെട്ടിന് മനുഷ്യരാശിയെ ആഹ്വാനം ചെയ്യുന്നുണ്ട്. ഭൗമ അവകാശരേഖയുടെ ധാർമ്മിക കാഴ്ച്ചപ്പാട് പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശം, മനുഷ്യ വികസനം, ലോക സമാധാനം എന്നിവ സ്വതന്ത്രവും വേർതിരിവില്ലാത്തതുമാകണം എന്നാണ്. അവകാശ രേഖ , ഇത്തരം കാര്യങ്ങളെപറ്റി ചിന്തിക്കാനും അവയെ പറ്റി അഭിസംബോധന ചെയ്യാനും ഉള്ള ഒരു പുതിയ ചട്ടക്കൂട് ഉണ്ടാക്കുവാനും ശ്രമം  നടത്തുന്നു.

അവലംബം

[തിരുത്തുക]
  1. Earth Charter Initiative: "What is the Earth Charter?" Archived 2015-12-08 at the Wayback Machine..

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ഭൗമ അവകാശരേഖ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഭൗമ_അവകാശരേഖ&oldid=3788410" എന്ന താളിൽനിന്ന് ശേഖരിച്ചത്