സുസ്ഥിര വാസ്തുവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sustainable architecture എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പരിസ്ഥിതി സമ്പന്ധമായ അവബോധമുള്ള രൂപകല്പനകളെ അടിസ്ഥാനമാക്കിയുള്ള ഒരു വാസ്തുവിദ്യാശാഖയാണ് സുസ്ഥിര വാസ്തുവിദ്യ (ഇംഗ്ലീഷിൽ: Sustainable architecture). സുസ്ഥിരത എന്ന ആശയത്തിലധിഷ്ഠിതമായ് ഈ വാസ്തുവിദ്യാശാഖ പാരിസ്ഥിതികവും,സാമ്പത്തികവും, സാമൂഹികവുമായ കെട്ടിടനിർമ്മാണ രീതികളെ പ്രോത്സാഹിപ്പിക്കുന്നു.

മണ്ണിനെയും മരങ്ങളെയും മുറിവേൽപ്പിക്കാത്തതും പ്രകൃതിയുടെ സ്വാഭാവിക പ്രക്രിയകളെ തകിടം മറിക്കാത്തതും അതേ സമയം ആധുനിക ജീവിതരീതിയിലെ ആവശ്യങ്ങളോട്‌ മുഖം തിരിക്കാത്തതുമായ രൂപകൽപ്പനയാണ്‌ ഹരിത-സുസ്ഥിര വാസ്തുവിദ്യയുടെ മുഖമുദ്ര.ഭൂപ്രകൃതിക്ക്‌ അനുയോജ്യമായി പരിസരത്തെയും ആവാസവ്യവസ്ഥയെയും പരമാവധി പരിരക്ഷിച്ച്‌ കെട്ടിടങ്ങളൊരുക്കുകയും, തനത്‌ നിർമ്മാണ രീതികളെ ശാസ്ത്രീയമായ അറിവുകളുടെ വെളിച്ചത്തിൽ പുനർനിർവചിക്കുകയുമാണ്‌ ഇവിടെ ചെയ്യുന്നത്‌. സുസ്ഥിര വാസ്തുവിദ്യ കെട്ടിടങ്ങളിലെ മെച്ചപ്പെട്ട ഊർജ്ജ-ജല കാര്യക്ഷമത ഉറപ്പുവരുത്തുകയും സുസ്ഥിര വികസനത്തിന്‌ അടിത്തറയിടുകയും ചെയ്യുന്നു. [1]

സുസ്ഥിര ഊർജ ഉപഭോഗം[തിരുത്തുക]

K2 apartments windsor.jpg

ഒരു കെട്ടിടം അതിന്റെ ജീവിതകാലയളവിൽ കാര്യക്ഷമമായ ഊർജ ഉപഭോഗം ഉറപ്പുവരുത്തുക എന്നതാണ് സുസ്ഥിര വാസ്തുവിദ്യയുടെ പ്രധാന ലക്ഷ്യങ്ങളീൽ ഒന്ന്. ഊർജ്ജോപഭോഗം കുറയ്ക്കുന്ന വിധത്തിലുള്ളതും, നിർമിതി സ്വാഭാവിക ഊർജ്ജ സ്രോതസ്സുകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതുമായ പദ്ധതി രൂപരേഖകൾ വാസ്തുശില്പികൾ മുന്നോട്ടുവെക്കുന്നു.

താപന, സംവാതന, ശീതീകരണ വ്യൂഹങ്ങളുടെ കാര്യക്ഷമത=[തിരുത്തുക]

കെട്ടിടത്തിനകത്ത് മനുഷ്യനനുയോജിക്കുന്ന താപനില നിലനിർത്താൻ വളരെയേറെ ഊർജ്ജം ചെലവാക്കേണ്ടതായുണ്ട്. കെട്ടിട രൂപകല്പനയിൽ ശ്രദ്ധിക്കുന്ന ചില കാര്യങ്ങൾക്ക്, ഈ ഊർജ്ജോപയോഗത്തെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും.

പുനരുപയോഗ ഊർജ്ജത്തിന്റെ ഉത്പാദനം[തിരുത്തുക]

സൗര പാനലുകൾ[തിരുത്തുക]

സൗരോർജ്ജ പാനലുകൾ കെട്ടിടത്തിനാവശ്യമായ് വൈദ്യുതോർജ്ജത്തെ പ്രധാനം ചെയ്യാൻ പര്യാപ്തമായവയാണ്. സൗരോർജ്ജ പാനലുകളുടെ വൈദ്യുതോല്പാദനം ക്രമീകരണം, കാര്യക്ഷമത, കാലാവസ്ഥ,അക്ഷാംശം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി ഫോട്ടോവോൾട്ടായിക് പാനലുക്ലുടെ കാര്യക്ഷമത 4% മുതൽ 28% വരെയാണ്.[2] ഈ കുറഞ്ഞ കാര്യക്ഷമത സൗരപാനലുകൾ ഊർജ്ജോല്പാദനത്തിൽ പിന്നിലാണ് എന്ന് അർഥമാക്കുന്നില്ല. ജർമനില്യിൽ വീടുകൾ നിർമ്മിക്കുമ്പോൾ തന്നെ സൗരപാനലുകൾ ഘടിപ്പിക്കുന്നത് സർവ്വസാധാരണമാണ്.[3]

സൂര്യരശ്മികൾക്ക് ലംബമായിരിക്കുന്ന സൗരപാനലുകൾക്കാണ് താരതമ്യേന കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കുന്നത്. ശൈത്യകാലത്ത് ഊർജ്ജോല്പാദനം വർദ്ധിപ്പിക്കുന്നതിനായി പാനലുകളുടെ ചരിവ് തിരശ്ചീന അക്ഷാംശം +15° യേക്കാളും കൂടുതലായി ക്രമീകരിക്കാം. എന്നിരുന്നാലും ശരാശരി വാർഷിക ഉല്പാദനം കൂടുതലാക്കാൻ പാനലുകളുടെ ചരിവ് അക്ഷാംശത്തിന് തുല്യമാകുന്നതാണ് അഭികാമ്യം.[4]


പവനോർജ്ജം[തിരുത്തുക]

കാറ്റിൽനിന്നുള്ള വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയുന്ന ഒരു ഊർജ്ജമാണ്. ആയതിനാൽ പവനോർജ്ജത്തിന്റെ ഉപയോഗവും സുസ്ഥിരതയ്ക്ക് വഴിതുറക്കുന്നു. വൈദ്യുതോല്പാദനത്തിനായി കാറ്റാടികൾ സ്ഥാപിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഉത്പാദിപ്പിക്കുന്ന ഊർജ്ജത്തിന്റെ അളവിന്റെ മാനദണ്ഡത്തിൽ ചെറിയ പവന വൈദ്യുത പദ്ധതികൾ, വലുതിനേക്കാൾ ചിലവേറിയതാണ്. ചെറിയപദ്ധതികളിൽ ഭൂപ്രദേശത്ത് ലഭിക്കുന്ന കാറ്റിന്റെ അളവിലുള്ള വ്യതിയാനവും കാറ്റാടികളുടെ അറ്റകുറ്റപണികൾക്കുവേണ്ടി ഊർജ്ജോല്പാദനത്തിൽ നിന്നും ലഭിക്കുന്ന വരവിൽ നിന്ന് ചെറുതല്ലാത്തൊരു തുക ചെലവാക്കേണ്ടിയും വരും [5] കാറ്റിന്റെ വേഗത മണിക്കൂറിൽ 8കി.മീ -ൽ എത്തുമ്പോഴാണ് വൈദ്യുതോല്പാദനം ആരംഭിക്കുന്നത്. ഇതിൽ കുറഞ്ഞ പ്രവേഗത്തിൽ വൈദ്യുതോല്പാദനം സാധ്യമല്ല.[5]

സുസ്ഥിര നിർമ്മാണ സാമഗ്രികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://sradha.net/archives/99
  2. Posted by shamilton. "Module Pricing". Solarbuzz. ശേഖരിച്ചത് 2012-11-07. CS1 maint: discouraged parameter (link)
  3. "Solar Panel Installation In Michigan | Phoenix Home Performance". Zerohomeenergy.com. ശേഖരിച്ചത് 2012-11-07. CS1 maint: discouraged parameter (link)
  4. G.Z. Brown, Mark DeKay. Sun, Wind & Light. 2001
  5. 5.0 5.1 Brower, Michael; Cool Energy, The Renewable Solution to Global Warming; Union of Concerned Scientists, 1990
"https://ml.wikipedia.org/w/index.php?title=സുസ്ഥിര_വാസ്തുവിദ്യ&oldid=2327669" എന്ന താളിൽനിന്ന് ശേഖരിച്ചത്