ഭുവനേശ്വർ റെയിൽവേ സ്റ്റേഷൻ
Bhubaneswar ଭୁବନେଶ୍ୱର भुवनेश्वर | |
---|---|
Indian Railway Station | |
General information | |
Location | Master Canteen, Bhubaneswar, Odisha India |
Coordinates | 20°15′56″N 85°50′35″E / 20.2656°N 85.8431°E |
Elevation | 33.22 മീറ്റർ (109.0 അടി) |
Operated by | Indian Railways |
Line(s) | Howrah-Chennai main line, Kharagpur-Puri line |
Platforms | 6 |
Tracks | 8 Broad gauge 1,676 mm (5 ft 6 in) |
Construction | |
Structure type | Standard (on ground station) |
Parking | Available |
Accessible | Yes |
Other information | |
Status | Functioning |
Station code | BBS |
Zone(s) | East Coast Railway |
Division(s) | Khurda Road |
History | |
Opened | 1896 |
Electrified | Yes |
Passengers | |
Daily | 150,000+ |
ഇന്ത്യൻ സംസ്ഥാനമായ ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷനാണ് ഭുവനേശ്വർ റെയിൽവേ സ്റ്റേഷൻ. ഇന്ത്യൻ റെയിൽവേയുടെ ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോണിൻറെ ആസ്ഥാനവും ഭുവനേശ്വർ റെയിൽവേ സ്റ്റേഷനാണ്.
ഒഡീഷയുടെ തലസ്ഥാനമാണ് ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ ഭുവന്വേശ്വർ. കലിംഗ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ഈ നഗരം. ജർമ്മൻ ആർക്കിറ്റെക്റ്ററായ ഓട്ടോ കോണിസ്‌ബർഗർ ആണ് 1946-ൽ ആധുനിക ഭുവനേശ്വർ രൂപകല്പ്പന ചെയ്തത്, തുടർന്ന് 1948-ൽ ഒഡീഷയുടെ തലസ്ഥാനം കട്ടക്കിൽനിന്നും ഭുവനേശ്വറിലേക്ക് മാറ്റുകയാണുണ്ടായത്. കട്ടക്കും ഭുവനേശ്വറും ഒറീസ്സയിലെ ഇരട്ടനഗരങ്ങൾ എന്ന് അറിയപ്പെടുന്നു.
ചരിത്രം
[തിരുത്തുക]1893-നും 1896-നും ഇടയിലുള്ള കാലത്ത് 800 മൈൽ ഈസ്റ്റ് കോസ്റ്റ് സ്റ്റേറ്റ് റെയിൽവേ നിർമ്മിക്കപ്പെട്ടു ഗതാഗതത്തിനു തുറന്നു കൊടുത്തു. ഇതിനു വേണ്ടി ബ്രാഹ്മണി, കതജോടി, കുഖായ്, ബിരുപ എന്നീ നദികൾക്ക് കുറുകെ ഏറ്റവും നീളം കൂടിയ പാലങ്ങൾ നിർമിച്ചു.
ഭാരത സർക്കാരിൻറെ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വലുതുമായ തീവണ്ടിപ്പാതാ ശൃംഖലകളിലൊന്നാണ് ഇന്ത്യൻ റെയിൽവേയുടേത്, ഏകദേശം 5000 കോടി യാത്രക്കാരും, 650 ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ നീങ്ങുന്നുണ്ട്. അതുമാത്രമല്ല, 16 ലക്ഷത്തിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ തീവണ്ടി ഗതാഗത മേഖല ഇന്ത്യൻ റെയിൽവേയുടെ കുത്തകയാണെന്നു പറയാം. ഇന്ത്യൻ റെയിൽവേയിലെ മൊത്തം തീവണ്ടിപ്പാതയുടെ നീളം 63,940 കിലോമീറ്ററോളം വരും.
ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഗതാഗതം ആരംഭിച്ചത് 1853-ലാണ്.
1844-ൽ ഇന്ത്യയുടെ ഗവർണർ ജനറൽ ആയിരുന്ന ലോർഡ് ഹാർഡിങ്ങ് ഇന്ത്യയിൽ തീവണ്ടിഗതാഗതം ആരംഭിക്കാൻ സ്വകാര്യ സംരംഭകരെ അനുവദിച്ചു. ഈ തീരുമാനത്തിൻറെ ഫലമായി ഇംഗ്ലണ്ടിലുള്ള നിരവധി നിക്ഷേപകർ പണം മുടക്കാൻ തയ്യാറായി മുന്നോട്ടു വന്നു. ഇതേത്തുടർന്നാണ് ഇന്ത്യയിൽ തീവണ്ടിഗതാഗതം എന്ന അക്കാലത്തെ ഏറ്റവും പുതുമയുള്ള ഗതാഗതസംവിധാനത്തിന് തുടക്കമിടുന്നത്. 1851 ഡിസംബർ 12-ആം തീയതിയാണ് ഇന്ത്യയിൽ ആദ്യമായി തീവണ്ടി ഓടിയത്. റൂർക്കിയിലേക്കുള്ള നിർമ്മാണ വസ്തുക്കൾ കൊണ്ടുപോകാൻ വേണ്ടിയായിരുന്നു ഇത്. ഒന്നര വർഷത്തിനു ശേഷം 1853 ഏപ്രിൽ 16-ആം തീയതി ഇന്ത്യയിലെ ആദ്യത്തെ യാത്രാതീവണ്ടി ഓടിത്തുടങ്ങി. അങ്ങനെ ഇംഗ്ലണ്ടിൽ തീവണ്ടി ആദ്യമായി ഓടിയതിനു ശേഷം വെറും 28 വർഷം കൊണ്ടുതന്നെ അത് ഇന്ത്യയിലെത്തി. ലോർഡ് ഫാക്ൿലാന്റ് എന്ന 2-4-0 എഞ്ചിനാണ് ഈ തീവണ്ടിയിൽ ഘടിപ്പിച്ചിരുന്നത്. ബോറിബന്ദർ, ബോംബെ, താനെ എന്നീ സ്ഥലങ്ങളിലൂടെയാണ് ഈ തീവണ്ടി ഓടിയത്. ഏകദേശം 34 കിലോമീറ്റർ ദൂരം ആയിരുന്നു യാത്രയുടെ ദൂരം.
റെയിൽവേ പുനസംഘടന
[തിരുത്തുക]1944-ൽ ബംഗാൾ നാഗ്പൂർ റെയിൽവേ ദേശീയവത്കരിക്കപ്പെട്ടു. 1952, ഏപ്രിൽ 14-നു ഈസ്റ്റ് ഇന്ത്യ റെയിൽവേ കമ്പനിയുടെ ഒരു ഭാഗവും ബംഗാൾ നാഗ്പൂർ റെയിൽവേയുടെ ഒരു ഭാഗവും ചേർത്തു ഈസ്റ്റേൺ റെയിൽവേ രൂപീകൃതമായി. 1955-ൽ ഈസ്റ്റേൺ റെയിൽവേയിൽനിന്നും ഒരു ഭാഗം അടർത്തിമാറ്റി സൗത്ത് ഈസ്റ്റേൺ റെയിൽവേ രൂപീകരിച്ചു. മുൻപ് ബിഎൻആറിൻറെ ഭാഗമായിരുന്ന ഭാഗമാണു ഇതിൽ കൂടുതലായി ഉണ്ടായിരുന്നത്. ഏപ്രിൽ 2003-ൽ തുടങ്ങിയ പുതിയ സോണുകളിൽ ഈസ്റ്റ് കോസ്റ്റ് റെയിൽവേ, സൗത്ത് ഈസ്റ്റ് റെയിൽവേ എന്നിവയുണ്ട്. ഇവ രണ്ടും സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽനിന്നും അടർത്തിയെടുത്തതാണ്. [1]
അടിസ്ഥാന സൗകര്യങ്ങൾ
[തിരുത്തുക]ഭുവനേശ്വർ യാർഡ്, ഖുർദ – ഭുവനേശ്വർ സെക്ഷൻ എന്നിവ 2001 – 2002 കാലഘട്ടത്തിൽ വൈദ്യുതീകരിക്കപ്പെട്ടു. ഭുവനേശ്വർ - ബരങ്ങ് സെക്ഷൻ 2002 – 2003 കാലഘട്ടത്തിൽ വൈദ്യുതീകരിക്കപ്പെട്ടു.
ഗൂഗിളുമായി സഹകരിച്ചു, ഇന്ത്യൻ റെയിൽവേയുടെ ടെലികോം വിഭാഗമായ റെയിൽടെൽ ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ ഉയർന്ന വേഗതയുള്ള സൗജന്യ വൈഫൈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നു. കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭുവും, സംസ്ഥാന റെയിൽവേ മന്ത്രിയായ മനോജ് സിൻഹയും പങ്കെടുത്ത ഉദ്ഘാടന ചടങ്ങിൽ ഈ സൗകര്യം ദിവസേന ഭുവനേശ്വർ റെയിൽവേ സ്റ്റേഷൻ വഴി സഞ്ചരിക്കുന്ന 1.4 ലക്ഷം യാത്രക്കാർക്ക് ഉപയോഗപ്രദമായിരിക്കും എന്ന് പറഞ്ഞു.
ആന്തരഘടന
[തിരുത്തുക]ഭുവനേശ്വർ യാർഡ്, ഖുർദ റോഡ് - ഭുവനേശ്വർ ഭാഗം 2001-02 കാലത്ത് വൈദ്യുതീകരിക്കപ്പെട്ടു. ഭുവനേശ്വർ - ബരംഗ് ഭാഗം വൈദ്യുതീകരിച്ചത് 2002-03 കാലത്താണ്. [2]
ഇന്ത്യൻ റെയിൽവേയുടെ ടെലികോം വിഭാഗമായ റെയിൽടെൽ ഗൂഗിളുമായുള്ള പങ്കാളിത്തം വഴി ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ ഹൈ സ്പീഡ് വൈഫൈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു ആണ് ഈ സേവനം ഉദ്ഘാടനം ചെയ്തത്, ഈ വൈഫൈ സേവനം ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ ദിവസവും എത്തുന്ന 1.4 ലക്ഷം യാത്രക്കാർക്ക് ഉപകാരപ്രദമാകും എന്നും അദ്ദേഹം പറഞ്ഞു. [3]
ട്രാഫിക്
[തിരുത്തുക]ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും കൂടുതൽ ബുക്കിംഗ് ഉള്ള 100 സ്റ്റേഷനുകളിൽ പെട്ടതാണ് ഭുവനേശ്വർ റെയിൽവേ സ്റ്റേഷൻ. 173 ട്രെയിനുകൾ ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ നിർത്തും, 34 ട്രെയിനുകൾ ഇവിടെ നിന്നും ആരംഭിക്കുന്നുമുണ്ട്. [4] [5] ഈ റെയിൽവേ സ്റ്റേഷനിലൂടെ ദിവസവും 1.5 ലക്ഷം യാത്രക്കാർ കടന്നുപോവുന്നു. കൊണാർക്ക് എക്സ്പ്രസ്സ്, ശദാബ്തി എക്സ്പ്രസ്സ് തുടങ്ങിയ ട്രെയിനുകൾ ഭുവനേശ്വർ റെയിൽവേ സ്റ്റേഷൻ വഴി കടന്നു പോവുന്നു. [6]
അവലംബം
[തിരുത്തുക]- ↑ "Geography – Railway Zones". IRFCA. Retrieved 2012-11-21.
- ↑ "History of Electrification". IRFCA. Retrieved Jan 19, 2017.
- ↑ http://timesofindia.indiatimes.com/tech/tech-news/Googles-free-Wi-Fi-service-arrives-at-Bhubaneswar-railway-station/articleshow/51864851.cms
- ↑ "Bhubaneswar Railway Station Route". cleartrip.com. Retrieved Jan 19, 2017.
- ↑ "Indian Railways Passenger Reservation Enquiry". Availability in trains for Top 100 Booking Stations of Indian Railways. IRFCA. Archived from the original on 10 May 2014. Retrieved 2012-12-30.
- ↑ http://indiarailinfo.com/station/map/bhubaneswar-bbs/238