Jump to content

ഭഗവതിപ്പറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭഗവതിപ്പറ
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
പ്രദേശം:ചെങ്ങന്നൂർ, മാവേലിക്കര, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി

ഓണാട്ടുകരക്കാരുടെ ആധ്യാത്മിക വിശുദ്ധിയുടെയും, ഈശ്വരീയ ധർമ്മത്തിൻറെയും മകുടോദാഹരണമാണ് "ഭഗവതിപ്പറ" അഥവാ പറയ്‌ക്കെഴുന്നള്ളത്. രാമപുരം ദേവീ ക്ഷേത്രം,

ഏവൂർ കണ്ണമ്പള്ളിൽ ഭഗവതി ക്ഷേത്രം

ശ്രീ മണക്കാട്ട്‌ ദേവീ ക്ഷേത്രം , കാഞ്ഞൂർ ദേവി ക്ഷേത്രം,,

ചെട്ടികുളങ്ങര ദേവി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെ

ഭാഗവതിപ്പറ

പറയ്ക്കെഴുന്നള്ളത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്‌. ഭക്തനും അമ്മയും തമ്മിലുള്ള ഉദാത്തമായ ബന്ധം ആശ്രിതവത്സലയായ പരാശക്തി തൻറെ ഭക്തരെ കാണാനും, അവരുടെ ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാനും ഓരോ ഭവനങ്ങളിലേക്കുംഎഴുന്നള്ളുന്ന മംഗളമുഹൂർത്തമാണിത്. മസ്തകാകൃതിയിലുള്ള സ്വർണ്ണമുഖപ്പറ്റും, 18 ആറന്മുള കണ്ണാടിയും, പുടവകളും, പട്ടുടയാടകളും ചേർത്തണിയിച്ചോരുക്കുന്ന കെട്ടുജീവതയിൽ ഭഗവതിയുടെ "കർമ്മബിംബം" എഴുന്നള്ളിച്ചാണ് പറയ്ക്കെഴുന്നള്ളത് നടത്തുന്നത്.

ഭാഗവതിപ്പറ

വീക്കുചെണ്ട, ഉരുട്ടുചെണ്ട, ഇലത്താളം, തകിൽ, കൊമ്പ്, കുഴൽ എന്നീ മേളക്കൂട്ടുകളും പാണിവിളക്കും, മെയ്‌വട്ടക്കുടകളും എഴുന്നള്ളത്തിനു അകമ്പടിയായി ഉണ്ടാകും. ചാണകം മെഴുകിയ തറയിൽ, നിലവിളക്കിൻറെ പ്രഭാപൂരത്തിൽ ചന്ദനത്തിരിയും കർപ്പൂരവും സുഗന്ധം പരത്തുന്ന അന്തരീക്ഷത്തിൽ, തൂശനിലയിൽ നിറപറയും, പുഷ്പങ്ങളും, ദക്ഷിണയും വെച്ച് ഗ്രഹനാഥനും കുടുംബാംഗങ്ങളും ചേർന്ന് വർഷത്തിലൊരിക്കൽ തങ്ങളെ കാണുവാനും, തങ്ങളുടെ ഗ്രഹം പുണ്യപൂരിതമാക്കാനും എഴുന്നള്ളുന്ന അമ്മയെ വരവേൽക്കുന്നു. മക്കളുടെ സ്വീകരണത്തിൽ സന്തുഷ്ടയായ ഭഗവതി ആനന്ദനൃത്തം ചെയുന്നുവെന്ന സങ്കൽപ്പത്തിൽ, ജീവത തോളിലേറ്റി പ്രതിപുരുഷൻ താളം ചവിട്ടി യാത്രയാകുന്നു. ലക്ഷ്മി, ചെമ്പ, പഞ്ചാരി, അടന്ത, ത്രിപട, കുണ്ടാലാച്ചി, എന്നിവയാണ് പ്രധാന താളക്രമങ്ങൾ.

"https://ml.wikipedia.org/w/index.php?title=ഭഗവതിപ്പറ&oldid=2854008" എന്ന താളിൽനിന്ന് ശേഖരിച്ചത്