ബൗറാം
ദൃശ്യരൂപം
ബൗറാം بورام बौराम | |
---|---|
village | |
Map of village Bauram | |
Coordinates: 25°58′26″N 86°19′11″E / 25.973910°N 86.319607°E | |
Country | ഇന്ത്യ |
State | Bihar |
District | Darbhanga |
Sub division | Biraul |
Police station | Jamalpur |
Outpost (O.P.) | Badgaaon |
setteled in | about 1600 A.D. |
• ഭരണസമിതി | sarpanch |
(approx) | |
• ആകെ | 4 ച.കി.മീ.(2 ച മൈ) |
ഉയരം (above sea level) | 79 മീ(259 അടി) |
• ആകെ | 11,455 |
• ജനസാന്ദ്രത | 2,900/ച.കി.മീ.(7,400/ച മൈ) |
സമയമേഖല | UTC+5:30 (IST) |
PIN | 847203 |
Telephone code | 06272 |
വെബ്സൈറ്റ് | villagebauram |
ബിഹാറിലെ ദർഭംഗ ജില്ലയിലെ ഒരു ഗ്രാമമാണ് ബൗറാം(Bauram). ജില്ലാ ആസ്ഥാനത്തുനിന്നും 60 കിലോമീറ്റർ ദൂരത്തായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. ബിഹാർ സംസ്ഥാനത്തെ വലിയ ഗ്രാമങ്ങളിലൊന്നാണിത്.
ബൗറാം ഗ്രാമത്തിലെ ഭൂരിപക്ഷം പേരും കാർഷികവൃത്തിയിലേർപ്പെട്ടിരിക്കുന്നു. നെല്ല്, ഗോതമ്പ്, ബാർലി, മല്ലി, ചോളം, ചെറുപയർ, വെള്ളരി, മധുരക്കിഴങ്ങ് തുടങ്ങിയവയാണ് ഇവിടുത്തെ മുഖ്യകൃഷികൾ.
രാഷ്ട്രീയം
[തിരുത്തുക]Panchayat | Bauram |
Block | GodaBauram |
Vidhansabha(legislative assembly) constituency | Gaura Bauram (Vidhan Sabha constituency) |
Loksabha(parliamentary) constituency | Darbhanga (Lok Sabha constituency) |
ഇപ്പോഴത്തെ രാഷ്ട്രീയനില
[തിരുത്തുക]Member of parliament (MP) | Kirti Jha Azad |
Member of legislative assembly (MLA) | Madan Sahni |
Mukhiya | Motiur-Rahman |
Sarpanch | Ramvilas Gupta |
Block Pramukh | Shakila Khatoon |
Panchayat Samiti Member | Tarannum Khanam |
ബൗറാമുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ
[തിരുത്തുക]- 2011-ലെ സെൻസസ് പ്രകാരം ബൗറാമിൽ 2297 കുടുംബങ്ങൾ താമസിക്കുന്നു. ആകെ ജനസംഖ്യ: 11455 അതിൽ 5849 പുരുഷന്മാരും 5606 സ്ത്രീകളുമാണ്.[1]
- ബൗറാമിലെ ലിംഗാനുപാതം 958:1000 ♀/♂ ആകുന്നു. കുട്ടികളിലെ ലിംഗാനുപാതം 975:1000 ആണ്. ബിഹാറിലെ ലിംഗാനുപാതത്തിനേക്കാൾ കൂടുതലാണിത്.
- ബിഹാർ സംസ്ഥാനത്തിലെ ശരാശരി സാക്ഷരതാനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ബൗറാമിലെ സാക്ഷരതാനിരക്ക് വളരെക്കുറവാണ്. സംസ്ഥാനതല സാക്ഷരതാനിരക്ക് 61.80% ആയിരിക്കുമ്പോൾ ബൗറാമിലെ സാക്ഷരതാനിരക്ക് 43.85% മാത്രമാണ്. ഇതിൽ തന്നെ പുരുഷന്മാരുടെ സാക്ഷരതാനിരക്ക് 52.15% ആയിരിക്കുമ്പോൾ സ്ത്രീകളുടേത് 35.15% മാത്രമാണ്.
ഭാഷകളും സംസ്കാരവും
[തിരുത്തുക]ഈ ഗ്രാമത്തിൽ മൈഥിലി, മഗധി എന്നീ ഭാഷകൾ കൂടിചേർന്ന ഒരു മിശ്രഭാഷയാണ് സംസാരിക്കുന്നത്. ഹിന്ദുക്കളും, മുസ്ലിങ്ങളും ഈ ഭാഷയുടെ വ്യത്യസ്ത വകഭേദങ്ങളാണ് ഉപയോഗിക്കുന്നത്.
ദുർഗാപൂജ , ഛാത്ത്, ഈദുൽ ഫിത്ർ, ബക്രീദ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങൾ. ഈ ഗ്രാമത്തിൽ ഒരു 'ജുമാ മസ്ജിദ്' അടക്കം എട്ട് മുസ്ലീം ആരാധനാലയങ്ങളും 'ഭഗവതി ആസ്ഥാൻ', 'ബാബാജി കുടി' എന്നിങ്ങനെ രണ്ടു ക്ഷേത്രങ്ങളുമുണ്ട്.
അവലംബങ്ങൾ
[തിരുത്തുക]- ↑ "Census of India: Search Details". www.censusindia.gov.in. Retrieved 2019-12-30.