ബ്ലൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമേരിക്കൻ ഐക്യനാടുകളിലേക്ക് മാലി, സെനെഗൾ, ഗാംബിയ, ഘാന എന്നീ രാജ്യങ്ങളിൽ നിന്നും അടിമകളായി കൊണ്ടുവന്ന കറുത്തവർഗ്ഗക്കാരുടെ പശ്ചാത്തല സംഗീതമില്ലാത്ത വായ്‌ പാട്ടിൽ നിന്നുമാണ് ബ്ലൂസ് ഉത്ഭവിച്ചിട്ടുള്ളത്. കൃത്യമായി പറഞ്ഞാൽ ആഫ്രിക്കൻ-അമേരിക്കൻ ജനതയിൽ നിന്നും 19ആം നൂറ്റാണ്ടിൽ ഉടലെടുത്തതാണിതെന്നു പറയാം. ബ്ലൂസ് എന്നാൽ ഒരു പ്രത്യേക സംഗീത രീതി എന്നും സംഗീത വിഭാഗമെന്നും പറയാം . ശാസ്ത്രീയമായി പറഞ്ഞാൽ ചില പ്രത്യേക രീതിയിലുള്ള കോഡ് വിന്യാസത്തിലൂടെ (പ്രത്യേകിച്ചും 12 ബാർ ബ്ലൂസ്) ബ്ലു നോട്ടിനു (അഥവാ 'സങ്കട' സ്വരം) പ്രാധാന്യം കൊടുത്ത് മേജർ സ്കേലിൽ പാടുന്നതിനെയോ വായിക്കുന്നതിനെയോ ബ്ലൂസ് എന്ന് പറയാം. ബ്ലൂസ് സംഗീതത്തിൽ പല തരത്തിലുള്ള വിഭാഗങ്ങൾ ഉണ്ടായിട്ടുണ്ട് . ഉദാഹരണം ഷിക്കാഗോ ബ്ലൂസ് ,കണ്ട്രി ബ്ലൂസ്, റിതം ആൻഡ്‌ ബ്ലൂസ് തുടങ്ങിയവ.

ചരിത്രം[തിരുത്തുക]

രണ്ടാം ലോകമഹാ യുദ്ധത്തിന്റെ അവസാനത്തോടെ ഇലക്ട്രിക് ബ്ലൂസ് വിഭാഗത്തിന് തുടക്കം കുറിച്ചു. 1960-1970 കാലഘട്ടതോടെ റോക്ക് ബ്ലൂസ് എന്ന ഇപ്പോഴത്തെ പുതിയ രീതിയും നിലവിൽ വന്നു. ബ്ലൂസ് സംഗീതത്തിൽ ആഫ്രോ-അമേരിക്കക്കാരുടെതായ പ്രത്യേക അർത്ഥം വരുന്ന വരികൾ അടങ്ങുന്ന പാട്ടുകളും ബേസ് വായനയും മറ്റും ഉണ്ടാവും. ബ്ലൂ ഡെവിൾസ് എന്ന് സൂചിപ്പിക്കുന്ന ഈ സംഗീത രൂപത്തിന്റെ ആന്തരിക അർത്ഥം ആഫ്രോ-അമേരിക്കക്കാരുടെ 'നിരാശയും ദുഖഃവും' എന്നാണ്‌. ബ്ലൂസിന്റെ അവിർഭാവത്തിന്‌ കാരണമായ സാമൂഹിക സാമ്പത്തിക കാരണങ്ങൾ ഇപ്പോഴും വ്യക്തമായിട്ടില്ല എന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാലും കറുത്ത വർഗ്ഗക്കാർ പകൽ സമയത്തെ ജോലിക്കുശേഷം സംഗീതം, ഡാൻസ് എന്നിവ ആസ്വദിക്കുവാൻ പരസ്യമായി വന്നു തുടങ്ങിയ അല്ലെങ്ങിൽ അനുവാദം കിട്ടിയ 1863 ലെ എമാന്സിപഷിൻ ആക്ട്‌ നു ശേഷമാണ് ബ്ലൂസ് സംഗീതം അവരുടെ ലോകത്തിനു പുറത്തേക്കു വന്നതും ലോകം അറിയുവാൻ തുടങ്ങിയതും എന്നും അനുമാനിക്കുന്നു.

പുതിയ ലോകം[തിരുത്തുക]

നിരാശയിൽനിന്നും ദുഃഖത്തിൽ നിന്നും സ്വാതന്ത്ര്യത്തിലേയ്ക്ക് വന്ന സംഗീത വിഭാഗമായ അമേരിക്കൻ ബ്ലൂസ് ഇന്ന് സാമ്പത്തികവ്യത്യാസമോ നിറവ്യത്യാസമോ ഇല്ലാതെ വളരെ വലിയ ഒരു ജനത ആസ്വദിക്കുന്ന സംഗീത വിഭാഗമായി മാറിക്കഴിഞ്ഞു. റോബർട്ട് ജോൺസൺ, ജോൺ ലോമാക്സ്, ബസ്സി സ്മിത്ത്, മഡി വാട്ടേർസ്, ഓടിസ് റഷ്, ജോൺ ലീ ഹൂകർ , ബി ബി കിംഗ്‌, സ്ടീവി റേ വഗോൻ എന്നിവർ 20ആം നൂറ്റാണ്ടിലെ ചില ബ്ലൂസ് സംഗീതജ്ഞർ ആണ്

"https://ml.wikipedia.org/w/index.php?title=ബ്ലൂസ്&oldid=1715692" എന്ന താളിൽനിന്നു ശേഖരിച്ചത്