കോഡ് ‌(സംഗീതം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പല വ്യതസ്ത സ്വരങ്ങൾ ഒരുമിച്ചു കേൾക്കുമ്പോൾ കോഡ് ആകും

ചേർച്ചയുള്ള (harmonically related) ഒരു കൂട്ടം സ്വരങ്ങൾ ഒരുമിച്ചോ വളരെ അടുത്തടുത്തോ കേൾക്കുമ്പോൾ അല്ലെങ്കിൽ വായിക്കുമ്പോൾ അതിനെ കോഡ്‌ എന്ന് പറയുന്നു. ചുരുക്കി പറഞ്ഞാൽ രണ്ടോ അതിലധികമോ സ്വരങ്ങൾ ഒരുമിച്ചു കേൾക്കുമ്പോൾ അതിനെ കോഡ്‌ എന്ന് പറയുന്നു. മൂന്നു സ്വരങ്ങൾ അടങ്ങുന്ന പ്രധാനപ്പെട്ട കോഡുകൾ മേജർ, മൈനർ, ഓഗ്മെന്റഡ്, ഡിമിനിഷ്ഡ്‌ എന്നിവയാണ്. ഇന്ത്യൻ സംഗീതത്തിലെ ഒരു കട്ട എന്ന് പറയുന്ന C സ്വരം അടിസ്ഥാനമായി (റൂട്ട്) എടുത്തുകൊണ്ടു തുടങ്ങുന്ന C മേജർ കോഡ്‌ ആണ് പൊതുവേ ആദ്യ പാഠവും. C മേജർ കോഡിൽ വരുന്ന സ്വരങ്ങൾ C.E.G. എന്നിവയാണ്. 'ഒന്ന് മറ്റൊന്നിനോട് ചേർന്ന്' എന്ന് ഇംഗ്ലീഷിൽ അർത്ഥം വരുന്ന 'accord' എന്നതിന്റെ ചുരുക്കം ആയ 'code' ൽ നിന്നും ആണ് കോഡ്‌ (chord)എന്ന വാക്ക് ഉണ്ടായത്. മൈനർ കോഡിൽ ആണെങ്കിൽ മൂന്നാമത്തെ സ്വരം ഒരു സെമി ടോൺ താഴും എന്ന വ്യത്യാസമാണ് അടിസ്ഥാനമായി വരുന്നത്. അതായത് C മുതലുള്ള മൂന്നാമതെ സ്വരമായ E ഒരു സെമി ടോൺ താഴ്ന്ന് 'E flat' ആകും .

15, 16 നൂറ്റാണ്ടുകളിലാണ് കോഡ്‌ വായന കൂടുതലായും ഉപയോഗിച്ച് തുടങ്ങിയത്. പ്രധാന മൂന്നു സ്വരങ്ങളുടെ കൂടെ തന്നെ പിന്നീട് കൂടുതൽ സ്വരങ്ങൾ കൂട്ടി ചേർത്ത് വ്യത്യാസപ്പെട്ട കോഡുകൾ വായിക്കുവാനും തുടങ്ങി. C മുതൽ ആരോഹണത്തിൽ B വരെയുള്ള 12 സ്വരങ്ങളിലും കോഡ്‌ വായിക്കും. ചില ഒരു പറ്റം കോഡുകൾ ചിട്ടയായി വായിക്കുമ്പോൾ അതിനെ 'കോഡ്‌ പ്രോഗ്രഷൻ' എന്ന് പറയും.

ഗിറ്റാറിൽ ഓരോ കമ്പികളിലും വ്യതസ്ത സ്വരങ്ങൾ പിടിച്ചു ഒരുമിച്ചു മീട്ടുമ്പോൾ ഒരു കോഡ് ആകും
"https://ml.wikipedia.org/w/index.php?title=കോഡ്_‌(സംഗീതം)&oldid=3711538" എന്ന താളിൽനിന്ന് ശേഖരിച്ചത്