ബ്രൌളിയോ കാരില്ലോ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Braulio Carrillo National Park
BraulioCarrillo1.jpg
Patria Canyon, Braulio Carrillo National Park
Map showing the location of Braulio Carrillo National Park
Map showing the location of Braulio Carrillo National Park
സ്ഥാനം Heredia Province and San José Province, Costa Rica
സമീപ നഗരം San José
നിർദ്ദേശാങ്കം 10°09′35.64″N 83°58′27.93″W / 10.1599000°N 83.9744250°W / 10.1599000; -83.9744250Coordinates: 10°09′35.64″N 83°58′27.93″W / 10.1599000°N 83.9744250°W / 10.1599000; -83.9744250
വിസ്തീർണ്ണം 475.8 കി.m2 (5.121×109 sq ft)
സ്ഥാപിതം 1978
ഭരണസമിതി National System of Conservation Areas (SINAC)

ബ്രൌളിയോ കാരില്ലോ ദേശീയോദ്യാനം, മദ്ധ്യ കോസ്റ്റാറിക്കയിലെ ഹെരെഡിയോ, സാൻ ജോസ്‍ പ്രവിശ്യകളിലെ ഒരു ദേശീയോദ്യനമാണ്. ഇത് സെൻട്രൽ വോൾക്കാനിക് കൺസർവേഷൻ ഏരിയയുടെ ഭാഗമാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത് ഒരു വോൾക്കാനിക് കോർഡില്ലെറ സെൻട്രൽ മേഖലയിൽ (മദ്ധ്യ മലനിരകൾ) കരീബിയനിലെ സാൻ ജോസ് നഗരത്തിനും പ്യൂർട്ടോ ലിമോൻ നഗരത്തിനും ഇടയിലാണ്. ഉദ്യാനത്തെ മുറിച്ചു (വടക്കുപടിഞ്ഞാറു നിന്ന് തെക്കുകിഴക്കോട്ട്) കടന്നുപോകുന്ന ലിയോൺ ഹൈവേയിലൂടെ വടക്കുള്ള ബാർവ കാൻറണിൽനിന്ന് ദേശീയോദ്യാനത്തിലെത്തിച്ചേരാൻ സാധിക്കുന്നു.

സുർക്ക്വി, ക്വെബ്രാഡ, ബാർവ എന്നിങ്ങനെ മൂന്നു മേഖലകളായി ദേശീയോദ്യാനത്തെ തിരിച്ചിരിക്കുന്നു.1978 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം, പരിസ്ഥിതി സംരക്ഷകരുമായി ഒത്തുചേർന്ന് ചില കരാറുകളോടെ രൂപകൽപ്പന ചെയ്യപ്പെട്ടു. തലസ്ഥാനത്തെ കരീബിയൻ കാർഗോ തുറമുഖമായ പ്യൂർട്ടോ ലിമോനുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡായ ലമോൺ ഹൈവേയുടെ നിർമ്മാണം പൂർത്തിയാക്കിയ ശേഷം മേഖലയിലെ വികസനങ്ങൾ പരിമിതപ്പെടുത്താനും വിലക്കുവാനുമുള്ള ഒരു കരാറായിരുന്നു ഇത്.

മുൻ കോസ്റ്റാറിക്കൻ പ്രസിഡന്റ് ബ്രൗളിയോ കാരില്ലോയുടെ ബഹുമാനാർത്ഥമാണ് ഈ പാർക്ക് നാമകരണം ചെയ്യപ്പെട്ടിത്. രാജ്യത്തിന്റെ ആദ്യകാല കാർഷിക സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം സഹായിക്കുകയും സാൻ ജോസ് നഗരത്തെ കരീബിയൻ തീരവുമായി ബന്ധിപ്പിക്കുന്ന ആദ്യ റോഡ് അദ്ദേഹം നിർമ്മിക്കുകയും ചെയ്തിരുന്നു.

അവലംബം[തിരുത്തുക]