ബ്രൂക്ക്ലിൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Brooklyn
Theatrical release poster
സംവിധാനംJohn Crowley
നിർമ്മാണം
തിരക്കഥNick Hornby
ആസ്പദമാക്കിയത്Brooklyn
by Colm Tóibín
അഭിനേതാക്കൾ
സംഗീതംMichael Brook
ഛായാഗ്രഹണംYves Bélanger
ചിത്രസംയോജനംJake Roberts
സ്റ്റുഡിയോ
വിതരണം
റിലീസിങ് തീയതി
 • 26 ജനുവരി 2015 (2015-01-26) (Sundance)
 • 6 നവംബർ 2015 (2015-11-06) (United Kingdom)
രാജ്യം
 • United Kingdom
 • Canada
 • Ireland
ഭാഷEnglish
ബജറ്റ്$11 million[1]
സമയദൈർഘ്യം112 minutes[2]
ആകെ$62.1 million[3]

കോളം ടോബിൻ എഴുതിയ ബ്രൂക്ക്ലിൻ എന്ന നോവലിനെ അടിസ്ഥാനമാക്കി നിക്ക് ഹോർൺബി തിരക്കഥ എഴുതി, ജോൺ ക്രൗളി സംവിധാനം ചെയ്ത 2015-ൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക് ഡ്രാമ ചിത്രമാണ് ബ്രൂക്ക്ലിൻ. സർഷ്യ റോനൻ, എമോറി കോഹൻ, ഡോംനല്ല ഗ്ലെസൺ, ജിം ബ്രോഡ്ബന്റ്, ജൂലി വാൾട്ടർസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. 1951-52 കാലഘട്ടത്തിൽ ന്യൂയോർക്കിലെ ബ്രൂക്ലിനിലേക്ക് കുടിയേറിപാർത്ത ഒരു ഐറിഷ് യുവതിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. 

2015-ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ അരങ്ങേറിയ ബ്രൂക്ക്ലിൻ മികച്ച നിരൂപക പ്രശംസനേടി.[4] 2015 നവംബറിൽ അമേരിക്കയിലും ബ്രിട്ടണിലുമായി പരിമിതമായ തീയറ്ററിൽ മാത്രം പ്രദർശിപ്പിച്ചു.[5] മികച്ച ചിത്രം, മികച്ച നടി, മികച്ച അഡാപ്റ്റഡ് സ്ക്രീൻപ്ലെ എന്നിങ്ങനെ മൂന്ന് അക്കാദമി അവാർഡുകൾക്ക് ഈ ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടു. മികച്ച ബ്രിട്ടീഷ് ചലച്ചിത്രത്തിനുള്ള ബാഫ്റ്റ പുരസ്കാരം ഈ ചിത്രം നേടി. ബി.ബി.സിയുടെ കണക്കുപ്രകാരം 21-ാം നൂറ്റാണ്ടിലെ 100 മികച്ച ചിത്രങ്ങളിൽ ബ്രൂക്ക്ലിൻ 48 ആം സ്ഥാനം നേടി. [6]

കഥാസംഗ്രഹം[തിരുത്തുക]

1951-ൽ, എല്ലിഷ് ലെയ്സി, അയർലണ്ടിലെ , എന്നിസ്കോർത്തി എന്നയിടത്തു നിന്നുള്ള ഒരു യുവതിയാണ്.അവൾ അവിടെ അമ്മയുടേയും സഹോദരി റോസിനുമൊപ്പം താമസിക്കുന്നു. മിസ് കെല്ലി എന്ന സ്ത്രീയുടെ കടയിൽ വാരാന്ത്യങ്ങളിൽ ജോലി ചെയ്യുന്നത് ഒഴിച്ചാൽ തൊഴിൽരഹിതയാണ് എല്ലിഷ്. അവൾക്ക് നല്ല ഒരു ഭാവിക്ക് വേണ്ടി സഹോദരി ബ്രൂക്ലിനിലെ ഒരു ഐറിഷ് പുരോഹിതന് (ഫാദർ ഫ്ലഡ്) കത്ത്‌ എഴുതുകയും അതു വഴി അവൾക്ക് യു എസിലേക്ക് പോകാൻ അവസരം ഒരുക്കുകയും ചെയ്യുന്നു. യാത്രയ്ക്കിടെ കടൽച്ചൊരുക്ക് മൂലം കഷ്ടപെട്ട എല്ലിഷിനെ ദീർഘകാലത്തെ യാത്രപരിചയമുള്ള ഒരു സഹയാത്രിക സഹായിക്കുന്നു.

എല്ലിഷ് ബ്രൂക്ലിനിലെ ബോർഡിങ് ഹൗസിൽ താമസം ആരംഭിക്കുന്നു. ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ ജോലിചെയ്യുന്ന അവൾ പക്ഷേ ഉപഭോക്താക്കളുമായി ഇടപഴകുന്നതിൽ തുടക്കത്തിൽ നാണം കാണിക്കുന്നതിനാൽ മേൽനോട്ടക്കാരിയായ മിസ്സ് ഫോർട്ടിനിയിൽ നിന്ന് ചില വിമർശനങ്ങൾ നേരിടുന്നു. സഹോദരിയിൽ നിന്നുള്ള കത്തുകൾ അവളിൽ കൂടുതൽ ഗൃഹാതുരത്വം ഉണ്ടാക്കുന്നു. വീട്ടിൽ നിന്ന് അകലെ കഴിയുന്നതിലുള്ള വേദന മറക്കാൻ ഫാദർ ഫ്ലഡ് ബുക്കീപ്പിംഗ് ക്ലാസ്സുകളിൽ അവളെ എൻറോൾ ചെയ്ത് സഹായിക്കാൻ ശ്രമിക്കുന്നു. തുടർന്ന് ഒരു നൃത്തത്തിനിടയിൽ ടോണി ഫയോറെല്ലോയെ കണ്ടുമുട്ടുകയും അവർ തമ്മിൽ കൂടുതൽ അടുക്കുകയും ചെയ്യുന്നു. അങ്ങനെ എല്ലിഷ് ബ്രൂക്ലിനിലെ ജീവിതം പയ്യെ ആസ്വദിക്കാൻ തുടങ്ങി.

അപ്രതീക്ഷിതമായി സഹോദരി റോസ് മരണപ്പെടുന്നത് അവളെ തളർത്തി. അമ്മയെ ആശ്വസിപ്പിക്കാൻ കുറച്ചുകാലം അയർലൻഡിലേക്ക് മടങ്ങാൻ അവൾ തീരുമാനിച്ചു. എന്നാൽ യാത്ര പുറപ്പെടുന്നതിന് മുൻപേ അവർ വിവാഹിതരാവണം എന്ന്‌ ടോണി നിർബന്ധിക്കുന്നു. അയർലൻഡിൽ തന്നെ എല്ലിഷിനെ പിടിച്ചു നിർത്താൻ എല്ലാവരും ശ്രമിക്കുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ യാത്ര നീട്ടി വെക്കുന്ന അവൾ, തന്റെ സഹോദരി ചെയ്തിരുന്ന ജോലി പാർട് ടൈം വ്യവസ്ഥയിൽ ഏറ്റെടുത്തു. അതിനിടെ യോഗ്യനായ ഒരു യുവാവിനെ പരിചയപ്പെടുകയും, അങ്ങനെ അറിയാതെ തന്നെ അയർലൻഡിൽ ഒരു ഭാവി ജീവിതം ആഗ്രഹിക്കുകയും ചെയ്യുന്നു. ടോണിയിൽ നിന്നുള്ള കത്തുകൾ തുറക്കുന്നത് അവൾ നിർത്തുകയും ചെയ്യുന്നു.

മുൻ തൊഴിലുടമ മിസ് കെല്ലി എല്ലിഷിന്റെ പൂർവ വിവാഹത്തെക്കുറിച്ച് അറിയാനിടയാകുകയും അവളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അവൾ അമ്മയിൽ നിന്ന് ഈ വിവരം മറച്ചുവെച്ചതിന് മാപ്പ്‌ ചോദിക്കുകയും പിറ്റേന്നു തന്നെ ബ്രുക്ലിനിനിലേക്ക് മടങ്ങുകയും ചെയ്യുന്നു. യാത്രക്കിടെ ആദ്യമായ്‌ ബ്രുക്ലിനിലേക്കു പോകുന്ന ഒരു യുവതിക്ക് ഉപദേശം നൽകുന്നു. എല്ലിഷിന്റെയും ടോണിന്റെയും ഒത്തുചേരലിലൂടെയാണ് ഈ ചിത്രം അവസാനിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

 • സർഷ്യ റോനൻ - 1950-കളിൽ ബ്രുക്ലിനിൽ യുവ ഐറിഷ് കുടിയേറ്റക്കാരിയായ എല്ലിഷ് ലേസി [7]
 • എമോറി കോഹൻ - ആന്റണി "ടോണി" ഫിയോറെല്ലോ, എല്ലിഷിന്റെ കാമുകൻ
 • ഡോമ്നാൾ ഗ്ലെസൺ - ജിം ഫാരെൽ
 • ജിം ബ്രോഡ്ബന്റ് - ഫാദർ ഫ്ലഡ്
 • ജൂലി വാൾട്ടർസ് - മാഡ്ജ് കേഹോ
 • ബ്രിഡ് ബ്രണ്ണൻ - മിസ് കെല്ലി
 • ഇവ ബിർത്തിസൽ - ജോർജിന
 • ഫിയോണ ഗ്ലാസ്കോറ്റ് - റോസ് ലെയ്സി
 • ജെസ്സിക്ക പരി - മിസ്സ് ഫോർട്ടിനി
 • എമിലി ബെറ്റ് റിക്കാർഡ്സ് - പാറ്റി മഗ്വയർ
 • നോറ ജെയ്ൻ നൂൺ - ഷീലാ

നിർമ്മാണം [തിരുത്തുക]

ചലച്ചിത്രത്തിന്റെ ചിത്രീകരണം 2014 ഏപ്രിൽ 1-ന് അയർലണ്ടിൽ ആരംഭിച്ചു. [8][9][10] എന്നിസ്കോർത്തി, വെക്സ്ഫൊഡ്, ഡബ്ലിൻ തുടങ്ങിയ സ്ഥലങ്ങളിൽ വച്ച് മൂന്നു ആഴ്ച കൊണ്ടു അയർലൻഡിലെ ചിത്രീകരണം പൂർത്തിയാക്കി. അയർലണ്ടിലെ നിർമ്മാണം പൂർത്തിയാക്കിയതിനു ശേഷം, ക്യൂബെക്കിലെ മോൺട്രിയലിൽ നാലു ആഴ്ച കൂടി ചിത്രീകരണം തുടർന്നു.

റിലീസ്[തിരുത്തുക]

2015 ജനുവരി 26 ന് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ബ്രൂക്ക്ലിൻ പ്രദർശിപ്പിച്ചു. പ്രദർശനത്തിനു ശേഷം, ചിത്രത്തിന്റെ വിതരണാവകാശത്തിനായി ദി വെയ്ൺസ്റ്റീൻ കമ്പനി, ഫോക്കസ് ഫീച്ചറുകൾ, ഫോക്സ് സെർച്ച്ലൈറ്റ് പിക്ചേഴ്സ് എന്നിവയ്ക്കിടയിൽ ഒരു മത്സരം ആരംഭിച്ചു. ഒടുവിൽ ഫോക്സ് സേർച്ച്ലൈറ്റ് പിക്ചർ നേടിയത്, അമേരിക്കയിലെയും മറ്റു പല പ്രദേശങ്ങൾക്കുമുള്ള വിതരണാവകാശം 9 ദശലക്ഷം ഡോളറിന് നേടി. സൺഡാൻസ് മേളയിൽ നിന്നും വരുന്ന ഏറ്റവും വലിയ കരാറാണ് ഇത്. 2015 ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ സ്പെഷ്യൽ അവതരണ വിഭാഗത്തിൽ ഇത് പ്രദർശിപ്പിക്കാൻ തീരുമാനമായി. [11]

സ്വീകരണം[തിരുത്തുക]

നിരൂപക പ്രതികരണം[തിരുത്തുക]

സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ബ്രൂക്ക്ലിൻ മികച്ച കൈയ്യടി നേടി. നിരൂപണം ശേഖരിക്കുന്ന വെബ്സൈറ്റായ റോട്ടൻ ടൊമാറ്റോസിൽ 222 നിരൂപണങ്ങളുടെ അടിസ്ഥാനത്തിൽ ചിത്രം 97 ശതമാനം അംഗീകാരം നേടി. ശരാശരി റേറ്റിംഗ് 8.5 / 10 ആണ്. ദി സ്റ്റുഡന്റ് പോക്കറ്റ് ഗൈഡിനു വേണ്ടി എഴുത്തുകാരൻ ജെയിംസ് ജോൺസ് റോനന്റെ പ്രകടനത്തെ കുറിച്ച് ഇങ്ങനെ കുറിച്ചു. “ചിത്രത്തിന്റെ അച്ചാണിയാണ് റോനൻ, ഓരോ തവണയും കാമറ അവളിൽ കേന്ദ്രീകരിക്കുമ്പോൾ, തന്റെ വൈദ്യുതാ-നീല കണ്ണുകൾ കൊണ്ട് അതിനെ കീഴ്പ്പെടുത്തി, അപ്രചോദിതമായ ഒരു യുവതിയിൽ നിന്ന് വളരെ ആത്മവിശ്വാസമുള്ള ഒരു യുവത്തിയിലേക്കുള്ള തന്റെ കഥാപാത്രത്തിന്റെ മാറ്റം അവിസ്മരണീയമാക്കി”. മെറ്റാക്രിട്ടിക്കിൽ, ഈ ചിത്രത്തിന്റെ ശരാശരി സ്കോർ 100 ൽ 87 ആണ്, 42 വിമർശകരുടെ അടിസ്ഥാനത്തിൽ നേടിയ ഈ സ്കോർ "സാർവത്രിക സ്വീകരണത്തിന്റെ" ഒരു സൂചനയാണ്. ഓസ്കാർ നാമനിർദ്ദേശ പത്രികയിൽ ഒരു വിമർശകൻ പറഞ്ഞു: "അത് അതിന്റെ സ്ഥാനം അർഹിക്കുന്നു."

ബോക്സ് ഓഫീസ്[തിരുത്തുക]

2016 ഏപ്രിൽ 13 ന് വടക്കേ അമേരിക്കയിൽ 38.3 ദശലക്ഷം ഡോളർ, മറ്റ് ഭൂപ്രദേശങ്ങളിൽ 23.7 മില്ല്യൺ ഡോളർ എന്നിങ്ങനെയായി, ലോകവ്യാപകമായി മൊത്തം 62.1 മില്ല്യൺ ഡോളർ വരുമാനം ബ്രൂക്ക്ലിൻ നേടി.[12][13] 2016 ഫെബ്രുവരിയുടെ തുടക്കത്തിൽ, ബ്രൂക്ക്ലിൻ കാനഡയിൽ നിന്നു മാത്രം 4 മില്ല്യൺ ഡോളർ നേടി , ഇത് 2015 ൽ പുറത്തിറങ്ങിയ ഏതെങ്കിലും കനേഡിയൻ സിനിമയുടെ ഏറ്റവും ഉയർന്ന നേട്ടമാണ്.[14][15] 1996 ന് ശേഷം അയർലണ്ടിൽ ഏതെങ്കിലും ഐറിഷ് ചിത്രം നേടുന്ന ഏറ്റവും വലിയ തുടക്കമായിരുന്നു ഈ ചിത്രതിന്റേത്.[16] 87 തീയറ്ററിൽ നിന്ന് 650,000 ഡോളർ നേടി ഈ ചിത്രം നേടി.

അംഗീകാരങ്ങൾ[തിരുത്തുക]

മികച്ച ചിത്രം, മികച്ച അഡാപ്റ്റഡ് തിരക്കഥ, മികച്ച നടി എന്നിങ്ങനെ മൂന്ന് അക്കാദമി അവാർഡ് നോമിനേഷനുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ബ്രൂക്ക്ലിൻ നേടിയിട്ടുണ്ട്. റോനന്റെ പ്രകടനം പ്രത്യേകം പരാമർശിക്കപ്പെട്ടു, ഓസ്കാർ, ബാഫ്റ്റാ[17], ക്രിടിക്സ് ചോയ്സ്[18], ഗോൾഡൻ ഗ്ലോബ്[19], മികച്ച നടിയ്ക്കുള്ള എസ്.എ.ജി അവാർഡ്‌ എന്നിവയ്ക്ക് നാമനിർദ്ദേശം ലഭിച്ചു.[20] ഒരു ബ്രിട്ടീഷ് സ്വതന്ത്ര ചിത്രത്തിൽ മികച്ച നടിക്കുള്ള ബിഫ അവാർഡ് നേടുകയും ചെയ്തു. ജൂലി വാൾട്ടറിന് മികച്ച സഹനടിക്കുള്ള ബാഫ്റ്റാ അവാർഡ്‌ നാമനിർദ്ദേശം ലഭിച്ചു. മിൽ വാലി ഫിലിം ഫെസ്റ്റിവലിൽ ലോക സിനിമ വിഭാഗത്തിൽ ഓഡിയൻസ് ചോയ്സ് ഗോൾഡ് പുരസ്കാരം ഈ ചിത്രം നേടി. വാൻകൂവർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ റോജേഴ്സ് പീപ്പിൾസ് ചോയ്സ് അവാർഡും, വെർജീനിയ ഫിലിം ഫെസ്റ്റിവിൽ ഏറ്റവും മികച്ച കഥാചിത്ര ഫീച്ചർ നുള്ള ഓഡിയൻസ് അവാർഡും ലഭിച്ചു. 2015 ലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി ബ്രൂക്ക്ലിൻ തിരഞ്ഞെടുക്കപ്പെട്ടു.[21] 2015 ലെ ഏറ്റവും മികച്ച ചലച്ചിത്രങ്ങളുടെ പട്ടികയിൽ റോട്ടൻ ടൊമാറ്റോസിന്റെ കണക്ക്‌ പ്രകാരം നാലാം സ്ഥാനവും മെറ്റാക്രിറ്റിക്കിന്റെ കണക്ക്‌ പ്രകാരം അഞ്ചാമത്തെ സ്ഥാനവും ചിത്രം നേടി.[22][23][24]

അവലംബം[തിരുത്തുക]

 1. "With indie films such as 'Brooklyn' and 'Room', the creativity often begins with the financing". Los Angeles Times. 29 December 2015. Retrieved 23 February 2016.
 2. "BROOKLYN (12A)". British Board of Film Classification. 24 August 2015. Archived from the original on 2016-01-01. Retrieved 24 August 2015.
 3. "Brooklyn (2015)". Box Office Mojo. Retrieved 16 May 2016.
 4. Kit, Borys (27 January 2015). "Sundance: Fox Searchlight Nabs 'Brooklyn'". Prometheus Global Media. Retrieved 25 July 2016.
 5. "US date set for Saoirse Ronan-starring Brooklyn". Rte.ie. Retrieved 1 December 2015.
 6. "The 21st Century's 100 greatest films". BBC. 23 August 2016. Retrieved 22 October 2017.
 7. Mekado Murphy. "Bluffer's Guide to the Oscars: Best Actress". The New York Times. Retrieved 5 July 2016.
 8. Rosser, Michael (1 April 2014). "Brooklyn begins shoot with Saoirse Ronan". screendaily.com. Retrieved 2 April 2014.
 9. McNary, Dave (1 April 2014). "Saoirse Ronan Heads to Ireland for John Crowley's 'Brooklyn'". variety.com. Retrieved 2 April 2014.
 10. Kemp, Stuart (1 April 2014). "Saoirse Ronan to Star in 'Brooklyn'". hollywoodreporter.com. Retrieved 2 April 2014.
 11. "Toronto to open with 'Demolition'; world premieres for 'Trumbo', 'The Program'". ScreenDaily. 28 July 2015. Retrieved 28 July 2015.
 12. "Brooklyn (2015)". The Numbers. Retrieved 5 April 2016.
 13. "Review: 'Brooklyn,' Starring Saoirse Ronan, Is A Masterpiece". Forbes.com. Retrieved 1 December 2015.
 14. Barry Hertz (4 February 2016). "A Canadian box-office battle between Snowtime! and Brooklyn". The Globe and Mail. Retrieved 22 February 2016.
 15. "Brooklyn Tops Canadian Box Office". Northernstars. 4 February 2016. Retrieved 22 February 2016.
 16. Nancy Tartaglione (9 November 2015). "Irish Box Office Smiles On 'Brooklyn'; Best Local Drama Debut In 19 Years – Update". Deadline.com. Retrieved 30 January 2016.
 17. Nancy Tartaglione. "BAFTA Nominations: 'Bridge Of Spies', 'Carol' Lead – Full List - Deadline". Deadline.
 18. Gray, Tim. "Critics' Choice Award Nominations: Complete List". Variety. Retrieved 14 December 2015.
 19. Lang, Brent. "'Carol,' Netflix Lead Golden Globes Nomination". Variety. Retrieved 10 December 2015.
 20. "Screen Actors Guild Awards: Dame Helen Mirren and Idris Elba lead British charge". BBC News. 9 December 2015. Retrieved 10 December 2015.
 21. "Film Critic Top 10 Lists". Metacritic. Archived from the original on 2015-12-10. Retrieved 23 February 2016.
 22. "Best of 2015: Film Critic Top Ten Lists". Metacritic. Archived from the original on 2015-12-10. Retrieved 15 December 2015.
 23. "Top 100 Movies of 2015". Rotten Tomatoes. Retrieved 16 December 2015.
 24. Greene, Steve (14 December 2015). "Critics Pick the Best Films and Performances of 2015 in Indiewire's Annual Poll". Indiewire.com. Retrieved 16 December 2015.

പുറമേയുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ ബ്രൂക്ക്ലിൻ (ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: