ബൈനറി 2023

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൈനറി
സംവിധാനംജാസിക് അലി
നിർമ്മാണംരാജേഷ് ബാബു കെ ശൂരനാട് മിറാജ് മുഹമ്മദ്
രചനജ്യോതിഷ് നാരായണൻ, ബിനോയ് പി എം
അഭിനേതാക്കൾജോയ് മാത്യു
സിജോയ് വർഗീസ്‌ കൈലാഷ് അനീഷ് ജി മേനോൻ അനീഷ് രവി മാമുക്കോയ നവാസ് വള്ളിക്കുന്ന്
സംഗീതംരാജേഷ് ബാബു കെ ശൂരനാട്
ഗാനരചനപി.കെ. ഗോപി
ഛായാഗ്രഹണംസജീഷ് രാജ്
ചിത്രസംയോജനംഅമൃത് ലുക്കാ
റിലീസിങ് തീയതിMay 2023
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം1:52:51

വോക്ക് മീഡിയയുടെ ബാനറിൽ രാജേഷ് ബാബു കെ ശൂരനാട് നിർമ്മിച്ച് ജാസിക് അലി സംവിധാനം ചെയ്ത മലയാളം സൈബർ ക്രൈം ത്രില്ലറാണ് ബൈനറി (Binary).[1][2] ജോയ് മാത്യു, സിജോയ് വർഗീസ്‌, കൈലാഷ് , അനീഷ് ജി മേനോൻ, അനീഷ് രവി നവാസ് വള്ളിക്കുന്ന്, ലെവിൻ സൈമൺ ജോസഫ്, മാമുക്കോയ, നിർമ്മൽ പാലാഴി, കൂട്ടിക്കൽ ജയചന്ദ്രൻ, കിരൺ രാജ്, രാജേഷ് മല്ലർകണ്ടി, സങ്കീർത്തന, ഹരിതാ നായർ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത ബൈനറി 2023 മെയ് 26 നാണ് തിയറ്ററുകളിൽ എത്തുന്നത്.[3] [4] [5] [6] [7]

രാജ്യസുരക്ഷയും വ്യക്തികളുടെ സ്വകാര്യ ജീവിതവും പലപ്പോഴും സൈബർ കുറ്റവാളികളുടെ വലയിൽ കുരുങ്ങിപ്പോകുകയാണ്. ഇത്തരം കുറ്റവാളികളെ കണ്ടെത്തുക പോലും ഏറെ പ്രയാസകരമാണ്. അങ്ങനെ പുതിയ കാലത്തെ ജീവിതപരിസരങ്ങളിലൂടെ സൈബർലോകത്തിൻറെ കഥ പറയുന്ന ചിത്രമാണ് ബൈനറി. നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന സൈബർ കുറ്റവാളികളുടെ ജീവിതത്തിലേക്കുള്ള സംഘർഷഭരിതമായ ഒരു യാത്രയാണ് ബൈനറിയുടെ ഇതിവൃത്തം.

കഥ[തിരുത്തുക]

ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന അഖിൽ, റോഷൻ, ദീപ്തി, റിയ എന്നിവർക്ക് അപ്രതീക്ഷിതമായി തങ്ങളുടെ ജോലി നഷ്ടപ്പെടുന്നു. അവരുടെയും അവരുടെ സുഹൃത്തായ കമാലിന്റെയും ജീവിതത്തിലേക്ക് കടന്നുവരുന്ന സാം വിൽസൺ എന്ന സൈബർ കുറ്റവാളി അവരുടെ നിസ്സഹായ അവസ്ഥയെ ചൂഷണം ചെയ്യുകയും അവരെ കരുക്കൾ ആക്കി വലിയ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നതിലൂടെയാണ് ബൈനറിയുടെ കഥ വികസിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

  • ജോയ് മാത്യു
  • സിജോയ് വർഗീസ്‌
  • കൈലാസ്
  • അനീഷ് ജി മേനോൻ
  • അനീഷ് രവി
  • നവാസ് വള്ളിക്കുന്ന്
  • ലെവിൻ സൈമൺ ജോസഫ്
  • മാമുക്കോയ
  • നിർമ്മൽ പാലാഴി
  • കൂട്ടിക്കൽ ജയചന്ദ്രൻ
  • കിരൺ രാജ്
  • രാജേഷ് മല്ലർകണ്ടി
  • സങ്കീർത്തന
  • ഹരിതാ നായർ

സൗണ്ട് ട്രാക്ക്[തിരുത്തുക]

പി കെ ഗോപി, നജു ലീലാധർ, അഡ്വക്കേറ്റ് ശ്രീരാഞ്ജിനി, സജിത മുരളീധരൻ, പി സി മുരളീധരൻ എന്നിവർ രചിച്ച് രാജേഷ് ബാബു കെ ശൂരനാട് സംഗീതം നൽകിയ ഗാനങ്ങൾ ഹരിചരൻ, അൻവർ സാദത്ത്, രഞ്ജിനി ജോസ് , പൂജാ സന്തോഷ്,അനസ് ഷാജഹാൻ, അജ്മൽ ബഷീർ എന്നിവർ ആലപിച്ചിരിക്കുന്നു.

യശശരീരനായ സംഗീത ആചാര്യൻ എം കെ അർജ്ജുനൻ മാഷ് അവസാനമായി ചിട്ടപ്പെടുത്തിയ ശ്രീ പി.കെ. ഗോപിയുടെ അലപോലെ എന്ന കവിത ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പി കെ സുനിൽകുമാർ ആലപിച്ച ഗാനം സമൂഹമാധ്യമങ്ങളിൽ വളരെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെതായി പുറത്തിറങ്ങിയ ഹരിചരൻ, പൂജാ സന്തോഷ് എന്നിവർ ആലപിച്ച "പോരൂ മഴമേഘമേ" എന്ന ഗാനവും രഞ്ജിനി ജോസ് ആലപിച്ച ആകാശം പൂക്കുന്നു എന്ന ഗാനവും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

അണിയറ പ്രവർത്തകർ[തിരുത്തുക]

  • സംവിധാനം -ജാസിക് അലി
  • നിർമ്മാണം- രാജേഷ് ബാബു കെ ശൂരനാട്
  • ബാനർ -വോക്ക് മീഡിയ
  • തിരക്കഥ- ജ്യോതിഷ് നാരായണൻ, ബിനോയ് പി എം
  • സംഭാഷണം- രഘു ചാലിയാർ
  • ക്യാമറ-സജീഷ് രാജ്
  • സെക്കൻറ് ഷെഡ്യൂൾ ക്യാമറ- ഹുസൈൻ അബ്ദുൾ ഷുക്കൂർ
  • സെക്കൻഡ് ഷെഡ്യൂൾ ക്രിയേറ്റീവ് ഡയറക്ടർ- കൃഷ്ണജിത്ത് എസ്

വിജയൻ

അവലംബം[തിരുത്തുക]

  1. "മലയാള ചിത്രം 'ബൈനറി' ഫസ്റ്റ് ലുക്ക് ചലച്ചിത്ര താരങ്ങൾ ചേർന്ന് പുറത്തിറക്കി". Retrieved 2021-12-19.
  2. "സൈബർ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന 'ബൈനറി' പ്രദർശനത്തിനൊരുങ്ങുന്നു". Retrieved 2023-05-15.
  3. "ഡോ. ജെസിക് അലി സംവിധാനം ചെയ്ത ബൈനറി റിലീസിന് തയ്യാർ". Retrieved 2023-05-14.
  4. "കാത്തിരിപ്പിന് വിരാമം, സൈബർ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന 'ബൈനറി' 26 ന് റിലീസാവും". Retrieved 2023-05-13.
  5. "ബൈനറി എത്തുന്നു, സൈബർ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന ബൈനറി 19 നു റിലീസ് ആവും". Retrieved 2023-05-14.
  6. "'ബൈനറി' 19ന്". Retrieved 2023-05-14.
  7. "സൈബർ കുറ്റകൃത്യങ്ങളുടെ കാണാക്കാഴ്ചകളുടെ കഥയുമായി 'ബൈനറി' വരുന്നു". Retrieved 2023-05-14.
"https://ml.wikipedia.org/w/index.php?title=ബൈനറി_2023&oldid=3931013" എന്ന താളിൽനിന്ന് ശേഖരിച്ചത്