ബില്ലവർ
ദൃശ്യരൂപം
ബില്ലവർ(തുളു തീയ്യർ),ഈഴവർ
തെക്കൻ കർണാടകത്തിലെ ഒരു സമുദായം ആണ് ബില്ലവർ അഥവാ തീയ്യർ,ഈഴവർ ഈഴവരിലെ വില്ലവർ എന്ന വിഭാഗത്തിന്റെ പേരിൽ നിന്നാണ് ബില്ലവർ എന്ന പേര് ഇവർക്ക് ലഭിച്ചത് എന്നും അറിയപ്പെടുന്നു). തുളു തിയ്യർ എന്ന് അറിയപ്പെടുന്ന പൂജാരി എന്നാ സമുദായവും ബില്ലവരുടെ ഉപവിഭാഗം ആയാണ് അറിയപ്പെടുന്നത് . ബില്ലവർ ഒരുപാട് ഉപവിഭാഗങ്ങളായി കാണപ്പെടുന്നു. കാസറഗോഡ് ജില്ലയിലെ തിയ്യർ, തിയ്യൻ, ബില്ലവൻ, ഈഴവൻ,പൂജാരി അഥവാ തുളു തിയ്യർ, വെളിച്ചപ്പാടൻ, മലയാള ബില്ലവ എന്നിങ്ങനെ വിവിധ നാമങ്ങളിൽ അറിയപ്പെടുന്നു. കർണാടകയിലെ തിയ്യർ പേരിന്റെ കൂടെ ഉപവിഭാഗ നാമം ചേർക്കാറുണ്ട്. സാലിയൻ, കൊട്ടിയൻ, പൂജാരി, സുവർണ, ഗുജ്റൻ മുതലായ പേരുകളാണ് കർണാടകയിലെ തിയ്യർ ഉപയോഗിച്ചുവരുന്നത്. കേരളത്തിലെ തിയരും ബില്ലവരും ഈഴവരും പരസ്പരം വിവാഹം കഴിക്കാറുണ്ട്.