ബിലോക്സി, മിസിസ്സിപ്പി
ബിലോക്സി, മിസിസ്സിപ്പി | |
---|---|
ബിലോക്സി ലൈറ്റ്ഹൗസും ബിലോക്സീ സന്ദർശക കേന്ദ്രവും 2011 നവംബറിൽ. ലൈറ്റ് ഹൗസ് നഗരത്തിന്റെ ഒപ്പുവയ്ക്കപ്പെട്ട പ്രാദേശിക അടയാളമാണ്. | |
Nickname(s): "The Playground of the South" "Buck City" | |
Location in Harrison County and the state of Mississippi | |
Coordinates: 30°24′43″N 88°55′40″W / 30.41194°N 88.92778°W | |
Country | United States |
State | Mississippi |
County | Harrison |
Incorporated | in 1838 as a township |
• Mayor | Andrew Gilich (R) |
• City | 46.7 ച മൈ (120.9 ച.കി.മീ.) |
• ഭൂമി | 38.2 ച മൈ (99.0 ച.കി.മീ.) |
• ജലം | 8.5 ച മൈ (21.9 ച.കി.മീ.) |
ഉയരം | 20 അടി (6 മീ) |
(2010) | |
• City | 44,054 |
• കണക്ക് (2016)[1] | 45,975 |
• ജനസാന്ദ്രത | 1,203/ച മൈ (464.5/ച.കി.മീ.) |
• മെട്രോപ്രദേശം | 3,79,582 |
സമയമേഖല | UTC−6 (CST) |
• Summer (DST) | UTC−5 (CDT) |
ZIP Codes | 39530–39535, 39540 |
ഏരിയ കോഡ് | 228 |
FIPS code | 28-06220 |
GNIS feature ID | 0667173 |
വെബ്സൈറ്റ് | www |
ബിലോക്സി, അമേരിക്കൻ ഐക്യനാടുകളിലെ മിസിസിപ്പി സംസ്ഥാനത്ത് ഹാരിസൺ കൌണ്ടിയിൽ സ്ഥിതിചെയ്യന്ന ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 44,054[2] ആയിരുന്നു. 2016 ൽ ഈ സംഖ്യ 45,975. ആയതായി കണക്കുകൂട്ടിയിരിക്കുന്നു. സമീപ നഗരമായ ഗൾഫ്‍പോർട്ടിനൊപ്പം ചേർന്ന് ഈ നഗരം ഹാരിസൺ കൗണ്ടിയുടെ കൗണ്ടി സീറ്റെന്ന സ്ഥാനം അലങ്കരിക്കുന്നു. ആദ്യമായി ഇവിടെ കുടിയേറ്റം നടത്തിയ യൂറോപ്യന്മാർ, ഫ്രഞ്ചുകാരായിരുന്നു.
ഗൾഫ്‍പോർട്ട്-ബിലോക്സി മെട്രോപോളിറ്റൻ പ്രദേശം, ഗൽഫ്‍പോർട്ട്-ബിലോക്സി-പാസ്കഗൂള, മിസിസ്സിപ്പി കംബൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് ഈ നഗരം. കത്രീന ചുഴലിക്കൊടുങ്കറ്റിനു മുമ്പ് ജാക്സൺ, ഗൾഫ്‍പോർട്ട് എന്നിവയ്ക്കു പിന്നിൽ ഇതു മിസിസ്സിപ്പിയിലെ മൂന്നാമത്തെ വലിയ നഗരമായിരുന്നു. ചുഴലിക്കൊടുങ്കാറ്റിന്റെ ഫലമായുണ്ടായ വ്യാപകമായ നാശവും വെള്ളപ്പൊക്കവും മൂലം അനവധി പ്രദേശവാസികൾ അഭയാർത്ഥികളായി നഗരം വിട്ടുപോയിരുന്നു. കത്രീനയ്ക്കു ശേഷം ബിലോക്സി നഗരത്തിലെ ജനസംഖ്യ ഗണ്യമായി കുറയുകയും ഇത് ജനസംഖ്യാടിസ്ഥാനത്തിൽ ഹറ്റീസ്ബർഗ്ഗ്, സൌത്താവെൻ എന്നിവയെ പിന്നിലാക്കി സംസ്ഥാനത്തെ അഞ്ചാമത്തെ നഗരമായി മാറുകയും ചെയ്തു. ബിലോക്സിയുടെ ബീച്ച് ഫ്രണ്ട് ഭാഗം നേരിട്ട് മിസിസിപ്പി ജലസന്ധിയിലേയ്ക്കു (മിസിസിപ്പി സൌണ്ട്) തിരിഞ്ഞിരിക്കുന്നു. തീരത്തുനിന്നകലെയായും മെക്സിക്കോ ഉൾക്കടലിലുമായും ബാരിയർ ദ്വീപുകൾ ചിതറിക്കിടക്കുന്നു. യു.എസ്. എയർഫോർസ് റിസർവ്വിന്റെ 81 ട്രെയിനിംഗ് വിഭാഗത്തിന്റേയും 403d വിഭാഗത്തിന്റേയും ആസ്ഥാനമായ കീസ്ലർ എയർ ഫോർസ് ബെയിസ് നഗരത്തിനുള്ളിലായി സ്ഥിതിചെയ്യുന്നു.
കൊളോണിയൽ കാലഘട്ടം
[തിരുത്തുക]1699 ൽ ഫ്രഞ്ച് കുടിയേറ്റക്കാർ മിസിസ്സിപ്പിയിലെ ഇന്നത്തെ ഓഷൻ സ്പിംഗിൽ ഉൾപ്പെടുന്നതും അക്കാലത്ത് ഫ്രഞ്ച് ലൂയിസിയാനയിൽപ്പെട്ടിരുന്നതുമായ ഫോർട്ട് മൌറെപ്പാസിൽ ആദ്യത്തെ സ്ഥിരമായ കോളനി രൂപീകരിക്കുകയും കോളനിയ്ക്ക് ഓൾഡ് ബിലോക്സി എന്നു നാമകരണം നടത്തുകയും ചെയ്തു. ഫ്രഞ്ച് കോളനി സ്ഥാപകനായിരുന്ന പിയർ ലെ മെയ്നെ ഡിൽബെർവില്ലെയുടെ നിർദ്ദേശപ്രകാരമായിരുന്നു കുടിയേറ്റക്കാരെ നയിച്ചിരുന്നത്. 1559 ലും പിന്നീട് 1698 ലുമായി സ്പെയിൻകാരാൽ സ്ഥാപിതമായ പെൻസകോളയ്ക്കു സമീപമുള്ള പെർഡിഡോ നദി, ലാ ലൂയിസിയാനെയെ സ്പാനിഷ് ഫ്ലോറിഡിയിൽനിന്നു വേർതിരിച്ചിരുന്നു.
ബിലോക്സിയുടെ പേര്, പ്രാദേശിക ഭാഷക്കാരായ അമേരിക്കൻ ഇന്ത്യൻ ഗോത്രവർഗ ഭാഷയുടെ ഫ്രഞ്ചുഭാഷയിലെ ഒരു ലിപ്യന്തരണമായ Bilocci എന്നായിരുന്നു. ഏകദേശം 1710/1725 കളിലെ ഭൂപടങ്ങളിൽ ‘ഫോർട്ട് മൌറെപ്പാസ്’ എന്നതിനൊപ്പം ഉപയോഗിച്ചിരുന്നു . ഇംഗ്ലീഷിൽ ഇത് പലപ്പോഴും “Fort Bilocci ” എന്നുപയോഗിച്ചിരുന്നു.
1720-ൽ ഫ്രെഞ്ച് ലൂയിസിയാനയുടെ ഭരണ തലസ്ഥാനം മൊബൈൽ (അല്ലെങ്കിൽ ‘ലാ മൊബൈൽ’) നഗരത്തിൽനിന്ന് ബിലോക്സി (അല്ലെങ്കിൽ Bilocci) എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ന്യൂ ഫ്രാൻസിന്റെ ഭാഗമായിരുന്ന ഫ്രഞ്ച് ലൂയിസിയാന കൊളോണിയൽ കാലഘട്ടത്തിൽ “ലാ ലൂയിസിയാന” എന്ന ഫ്രഞ്ചുപേരിലാണ് അറിയപ്പെട്ടിരുന്നത്. ഫ്രാൻസിലെ ലൂസിയാന, ന്യൂ ഫ്രാൻസിന്റെ ഭാഗമായത് കൊളോണിയൽ കാലഘട്ടത്തിലെ ഫ്രെഞ്ചിൽ ‘ലാ ല്യൂസിയാനെ’ എന്നായിരുന്നു. ആധുനിക കാലഘട്ടത്തിൽ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയുമായി വേർതിരിച്ചറിയുന്നതിനായ് പുതിയ കാലഘട്ടത്തിൽ ഇത് “ലാ ലൂയിസിയാനെ ഫ്രാങ്കായിസെ” എന്നറിയപ്പെടുന്നു.
തിരമാലകളെയും ചുഴലിക്കാറ്റിനെയും ഭയന്ന് കൊളോണിയൽ ഗവർണറായിരുന്ന ബിയെൻവില്ലെ 1722-ൽ ഫ്രഞ്ച് ലൂയിസിയാനയുടെ തലസ്ഥാനം ബിലോക്സിയിൽ നിന്ന് 1718-1720 കാലഘട്ടത്തിൽ ഈ ഉപയോഗത്തിനുവേണ്ടി നിർമ്മിച്ച പുതിയ ഉൾനാടൻ തുറമുഖ നഗരമായ ലാ ന്യൂവെല്ല-ഓർലിയൻസിലേയ്ക്ക് (ന്യൂ ഓർലിയൻസ്) മാറ്റി സ്ഥാപിച്ചു. ഗൾഫ് കോസ്റ്റിൽ നിന്ന് മിസിസ്സിപ്പി നദിയ്ക്കു ഉപരിഭാഗത്ത് ഏകദേശം 125 മൈൽ അകലെയാണ് ന്യൂ ഓർലിയൻസ് സ്ഥിതിചെയ്യുന്നത്.
1763-ൽ ഏഴ് വർഷ യുദ്ധം/ഫ്രെഞ്ച്, ഇന്ത്യൻ യുദ്ധങ്ങൾ എന്നിവയിൽ ബ്രിട്ടൻ വിജയിച്ചപ്പോൾ പാരീസ് ഉടമ്പടിയുടെ ഭാഗമായി ഫ്രാൻസിന് ന്യൂ ഓർലിയൻസ് ഒഴികെയുള്ള മിസിസിപ്പി നദിയുടെ കിഴക്കുള്ള കോളനികൾ ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുക്കേണ്ടതായിവന്നു. അതേസമയംതന്നെ, മിസ്സിസ്സിപ്പിയുടെ പടിഞ്ഞാറുള്ള ഫ്രഞ്ച് കോളനിയും, ന്യൂ ഓർലിയൻസും ഫോണ്ടെയിൻബ്ലൌ ഉടമ്പടിയുടെ ഭാഗമായി സ്പെയിനിലേയ്ക്കും വിട്ടു നൽകേണ്ടിവന്നു.
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Geographic Identifiers: 2010 Census Summary File 1 (G001): Biloxi city, Mississippi". American Factfinder. U.S. Census Bureau. Archived from the original on 2020-02-13. Retrieved August 15, 2017.