Jump to content

ബിലാവൽ ഭൂട്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിലാവൽ ഭൂട്ടോ
Bilawal Bhutto Zardari
بلاول بھٹو زرداری
ന്യൂയോർക്കിൽ ഒരു സമ്മേളനത്തിന് എത്തിയ ബിലാവൽ ഭൂട്ടോ, 2012
Chairman of the Pakistan Peoples Party
പദവിയിൽ
ഓഫീസിൽ
30 December 2007
മുൻഗാമിBenazir Bhutto
വ്യക്തിഗത വിവരങ്ങൾ
ജനനം (1988-09-21) 21 സെപ്റ്റംബർ 1988  (35 വയസ്സ്)
Karachi, Sindh, Pakistan
ദേശീയതPakistani
രാഷ്ട്രീയ കക്ഷിPakistan Peoples Party
RelationsBenazir Bhutto (mother)
Asif Ali Zardari (father)
Zulfikar Ali Bhutto (grandfather)
Murtaza Bhutto (uncle)
വസതിsKarachi, Pakistan
Oxford, United Kingdom
Dubai, United Arab Emirates
അൽമ മേറ്റർChrist Church, Oxford
വെബ്‌വിലാസംPPP website

പാകിസ്താന്റെ മുൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയുടെയും പ്രസിഡൻറ് അസിഫ് അലി സർദാരിയുടെയും ഏകമകനാണ് ബിലാവൽ ഭൂട്ടോ. 1988 സെപ്തംബർ 21ന് ജനിച്ച അദ്ദേഹമാണ് ഇപ്പോൾ പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ ചെയർമാൻ. അദ്ദേഹത്തിൻറെ കുട്ടിക്കാലത്ത് കുടുംബം ദുബായിൽ രാഷ്ട്രീയാഭയം തെടിയിരുന്നതിനാൽ അദ്ദേഹത്തിൻറെ സ്കൂൾ വിദ്യാഭ്യാസം അവിടെയായിരുന്നു. ഓക്സ്ഫോർഡ് സർവകലാശാലയ്ക്ക് കീഴിലുള്ള ക്രൈസ്റ്റ് ചർച്ച് കോളേജിൽ നിന്നാണ് അദ്ദേഹം മെട്രിക്കുലേഷൻ കരസ്ഥമാക്കിയത്. 2010 ജൂണിൽ പഠനം പൂർത്തിയാക്കി അദ്ദേഹം പാകിസ്താനിൽ തിരിച്ചെത്തി.

ബേനസീർ ഭൂട്ടോയുടെ വധത്തെ തുടർന്ൻ അസിഫ് അലി സർദ്ദാരി അവരുടെ രാഷ്ട്രീയ പിൻഗാമിത്വം ഏറ്റെടുത്തപ്പോൾ ബിലാവൽ ഭൂട്ടോ പാകിസ്താൻ പീപ്പിൾസ് പാർട്ടിയുടെ ചെയർമാനായി അവരോധിക്കപ്പെട്ടു. 2012 ഡിസംബർ 27ന് ബേനസീർ ഭൂട്ടോയുടെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ നടത്തിയ തീപ്പൊരി പ്രസംഗം അദ്ദേഹത്തിൻറെ രാഷ്ട്രീയ ജീവിതത്തിൻറെ തുടക്കത്തിലെ ഒരു നാഴികക്കല്ലായിരുന്നു.[2][3]

അവലംബം

[തിരുത്തുക]
  1. "Bilawal Bhutto Zardari for resurrection of Quaid's Pakistan". pakmission-uk.gov.pk. 11 January 2011. Archived from the original on 2011-02-08. Retrieved 13 July 2011.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-28. Retrieved 2013-04-12.
  3. http://www.telegraph.co.uk/news/worldnews/1574156/Profile-Bilawal-Bhutto-Zardari.html
"https://ml.wikipedia.org/w/index.php?title=ബിലാവൽ_ഭൂട്ടോ&oldid=3830756" എന്ന താളിൽനിന്ന് ശേഖരിച്ചത്