ബിബ്ലിയോഫോബിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആദ്യത്തെ ചൈനീസ് ചക്രവർത്തിയായ ക്വിൻ ഷി ഹുവാങ്‌ഡി, പുസ്തകങ്ങളിൽ അടങ്ങിയ കൺഫ്യൂഷ്യൻ ആശയങ്ങൾ ഭയന്ന് പുസ്തകങ്ങൾ കൂട്ടത്തോടെ നശിപ്പിക്കാൻ ഉത്തരവിട്ടു.

പുസ്തകങ്ങളോടുള്ള ഭയമോ വിദ്വേഷമോ ആണ് ബിബ്ലിയോഫോബിയ എന്ന് അറിയപ്പെടുന്നത്.[1] പുസ്തകങ്ങൾ സമൂഹത്തിലോ സംസ്കാരത്തിലോ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ പേടിച്ചാണ് അത്തരം ഭയം പലപ്പോഴും ഉണ്ടാകുന്നത്.[2] :2 സെൻസർഷിപ്പിനും പുസ്തകം കത്തിക്കുന്നതിനും ഒരു സാധാരണ കാരണമാണ് ബിബ്ലിയോഫോബിയ. ബിബ്ലിയോഫോബിയയും ബിബ്ലിയോഫീലിയയും (പുസ്തകപ്രേമം) വിപരീതപദങ്ങളാണ്.

ചരിത്രം[തിരുത്തുക]

ബിർക്ക്‌ബെക്ക് കോളേജിലെ 1999 മാത്യൂസ് പ്രഭാഷണത്തിൽ, ടോം ഷിപ്പി മധ്യകാലഘട്ടത്തിലെ ബിബ്ലിയോഫോബിയയെക്കുറിച്ച് ചർച്ച ചെയ്തു. മതപരവും നിയമപരവുമായ രേഖകൾ പോലുള്ള ഗ്രന്ഥങ്ങളുടെ കൽപ്പനയാൽ പുരോഹിതന്മാരും മറ്റും നിരക്ഷരരായ ജനങ്ങളെ ചൂഷണം ചെയ്യുകയും ഭയപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഇത് ഉടലെടുത്തത്. ആംഗ്ലോ-സാക്സൺ സാഹിത്യത്തിലെ <i id="mwGg">ദ പാർഡണേഴ്സ് ടെയിൽ</i> പോലുള്ള ഉദാഹരണങ്ങൾ ഉപയോഗിച്ച് അദ്ദേഹം ഇത് വിശദീകരിച്ചു.[3]

ശ്രദ്ധേയമായ ഉദാഹരണങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Oxford English Dictionary, 2014
  2. Jackson, Holbrook (1932), The Fear of Books, University of Illinois Press, ISBN 9780252070402
  3. Shippey, Tom (2001), Bibliophobia: hatred of the book in the Middle Ages, Birkbeck College
  4. The History of Science Fiction - Adam Roberts - Google Books (p.388)
  5. The Pulpy Roots of ‘Fahrenheit 451’|The Russel Kirk Center

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിബ്ലിയോഫോബിയ&oldid=3534429" എന്ന താളിൽനിന്ന് ശേഖരിച്ചത്