പുസ്തകപ്രേമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുസ്തകത്തെ ഇഷ്ടപ്പെടുന്നതിനെ പൊതുവെ പറയുന്നതാണ് പുസ്തകപ്രേമം. (Bibliophilia or bibliophilism ). ഒരു വ്യക്തി പുസ്തകത്തെ ഇഷ്ടപെടുന്നുവെങ്കിൽ അദ്ദേഹത്തെ പുസ്തകപ്രേമി എന്ന് പറയുന്നു. ഇംഗ്ലീഷിൽ ഇതിന്റെ ബിബ്ലിയോഫൈൽ (bibliophile ) എന്ന് പറയുന്നു. ഇംഗ്ലീഷിൽ ബുക് വോം (bookworm ) എന്നൊരു പ്രയോഗം കൂടി ഉണ്ട്. ബുക് വോം എന്നാൽ ഒരു പുസ്തകത്തെ അതിന്റെ ഉള്ളടക്കത്താൽ ഇഷ്ടപ്പെടുന്നതോ, അല്ലെങ്കിൽ ആ പുസ്തകം വായിക്കാൻ ഇഷ്ടപ്പെടുന്ന ആൾ എന്നാണ് അർഥമാക്കുന്നത്.

രൂപരേഖ[തിരുത്തുക]

ഒരു മാതൃകാപുസ്തകപ്രേമി പുസ്തകത്തെ വായിക്കാനും ആദരിക്കാനും ശേഖരിക്കാനും താല്പര്യപ്പെടുന്നു. പലപ്പോഴും പ്രത്യേകതയുള്ളതും വലുതുമായ പുസ്തകശേഖരം സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നു. അവർ ഇഷ്ട്ടപ്പെടുന്ന പുസ്തകങ്ങൾ തന്നെ സ്വന്തമാക്കണമെന്നില്ല;പകരം,അസാധാരണമായ ബയന്റിംഗോ എഴുത്തുകാരുടെ ഒപ്പിട്ട പ്രതിയോ സൂക്ഷിച്ഛു വച്ചേക്കാം.

ഈ വാക്കിന്റെ ഉപയോഗം[തിരുത്തുക]

പുസ്തകപ്രേമത്തെ പുസ്തകഭ്രാന്തുമായി കരുതരുത്. പുസ്തകഭ്രാന്ത് ( Bibliomania)ഒരു മാനസിക സമ്മർദ്ദം മൂലമുള്ള ഒഴിയാബാധയായ ലഘുമനോരോഗമാവാം. പൊതുസമൂഹവുമായുള്ള ബന്ധത്തിൽ കുറവുണ്ടാകുമ്പോഴോ സാമൂഹ്യബന്ധം ഇല്ലാതവുമ്പോഴോ ആണിങ്ങനെയുള്ള അവസ്ഥയുണ്ടാകുന്നത്. ഇവിടെ പുസ്തകങ്ങൾ ഒരു വസ്തുവാണെന്നു മാത്രം. പലരും ഈ രണ്ടു പേരുകളും ഒരുപോലെ ഉപയോഗിക്കുന്നുണ്ട്.

ചരിത്രം[തിരുത്തുക]

സിസറോയും ആട്ടിക്കസും പോലുള്ള റോമാക്കാർ, സ്വകാര്യമായി പുസ്തകങ്ങൾ ശേഖരിക്കുന്നത് ഒരു ഫാഷനായാണ് കരുതിയത്. 1824ൽ ആയിരുന്നു,ബിബ്ലിയൊഫിലെ എന്ന പദം തന്നെ ഇംഗ്ലീഷിലെത്തിയത്. 15മ് നൂറ്റാണ്ടിലൊക്കെ ബുക്ക്മാൻ എന്നാണു പറഞ്ഞിരുന്നത്.

അവലംബം[തിരുത്തുക]

കൂടുതൽ വായനക്ക് (ഇംഗ്ലീഷ്)[തിരുത്തുക]

  • Perales, Contreras Jaime (2007) "The Value of Literature", Magazine Americas, June 2007 TheFreeLibrary.com
  • Basbanes, Nicholas A. (1995) A Gentle Madness: Bibliophiles, Bibliomanes, and the Eternal Passion for Books, Henry Holt and Company, Inc.
  • Richard de Bury (1902). The love of books: the Philobiblon translated by E. C. Thomas. London: Alexander Moring
  • Rugg, Julie (2006). A Book Addict's Treasury. London: Frances Lincoln ISBN 0-7112-2685-7

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary-logo-ml.svg
Bibliophilia എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=പുസ്തകപ്രേമം&oldid=2304646" എന്ന താളിൽനിന്നു ശേഖരിച്ചത്