പുസ്തകവിരോധം
പുസ്തകവിരോധം പുസ്തകങ്ങളെ വെറുക്കുകയും അവയെ ഭയക്കുന്നതിന്റെ ഫലമായി അവ നശിപ്പിക്കുന്നതിലേയ്ക്കു നയിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. എഴുതിയതോ അച്ചടിച്ചതോ ആയ പുസ്തകങ്ങൾ കത്തിച്ചോ മറ്റുപാധികൾ ഉപയോഗിച്ചോ നശിപ്പിക്കുന്നു. ഈ പുസ്തകങ്ങൾ ചിലപ്പോൾ ഇങ്ങനെ നശിപ്പിക്കുന്നവരുടെ രാഷ്ട്രീയമോ മതപരമോ സാമുദായികമോ ആയ വിശ്വാസങ്ങൾക്ക് എതിരാണെന്ന തോന്നൽ മൂലമോ ആ പുസ്തകങ്ങളുടെ ഉടമസ്ഥരോടു വിറോധം മൂലമോ ആകാം വ നശിപ്പിക്കാൻ പുസ്തകം നശിപ്പിക്കുന്നവർ തുനിയുക. അവരുടെ താത്കാലികമായതോ വിശാലമായതോ ആയ ലക്ഷ്യവും ഇതിനു പിന്നിൽ ഉണ്ടാകാം. പ്രാദേശികമോ അന്താരാഷ്ട്രീയമോ ആയ ലക്ഷ്യവും ആകാം. ഒരു ജനതയെത്തന്നെ സാംസ്കാരികമായി നശിപ്പിക്കാനോ അവരെ തങ്ങളുടെ ആദർശങ്ങൾക്കോ തത്ത്വശാസ്ത്രങ്ങൾക്കോ വശംവദരാാക്കാനോ ആകാം ഈ നശീകരണം.[1] ഇത്തരം നശീകരണം ഒരു ജനതയുടെ സാംസ്കാരിക പൈതൃകത്തിന്റെ നാശം തന്നെയായി മാറാറുണ്ട്. ഉദാഹരണത്തിന്, ഇറാക്കിലെ ബാഗ്ദാദ് ലൈബ്രറിയുടെ നശിപ്പിക്കലും ചൈനയിലെ ക്വിൻ സാമ്രാജ്യത്തിൽ പുസ്തകങ്ങൾ കത്തിച്ചതും പണ്ഡിതന്മാരെ കൂട്ടത്തോടെ കുഴിച്ചുമൂടിയതും. അതുപോലെ, തെക്കേ അമേരിക്കയിലെ ആദിമ സാമ്രജ്യങ്ങൾ തമ്മിലുള്ള കുടിപ്പകയിൽ ആസ്ടെക്ക് പുസ്തകസഞ്ചയം ശത്രുക്കളായ ഇറ്റ്സ്കോട്ടിൽ നശിപ്പിച്ചതും ഈ ഗണത്തിൽപ്പെടുത്താം.
നാസികൾ തങ്ങൾ ആക്രമിച്ച സ്ഥലങ്ങളിലെല്ലാം തങ്ങൾക്കു വിരോധമുള്ളവരുടെ പുസ്തകങ്ങൾ കത്തിച്ചു നശിപ്പിക്കുകയും വലിയ ലൈബ്രറികൾ മുഴുവനായും കത്തിച്ചു കളയുകയും ചെയ്തു. തങ്ങളുറ്റെ തത്ത്വശാസ്ത്രത്തിനു നിരകാത്ത ഒന്നും അവർ പുസ്തകങ്ങളിൽ അനുവദിച്ചില്ല. [2]നാസികൾ നശിപ്പിച്ച പല പുസ്തകങ്ങളുടെയും പ്രതികൾ പിന്നീട് അവ രഹസ്യമായി സൂക്ഷിച്ചവരിൽ നിന്നും കണ്ടു കിട്ടിയിട്ടുണ്ട്. ഇന്നും ഇത്തരം പ്രവണതകൾ ആവർത്തിക്കുന്നുണ്ട്. ഒരു പ്രത്യേക രാജ്യത്ത് ഒരു പുതിയഭരണമാറ്റമുണ്ടാകുമ്പോഴാണ് പലപ്പോഴും ഇത്തരം പുസ്തകം നശിപ്പിക്കൽ പ്രവർത്തനം നടക്കുന്നത്. ആ ജനതയുടെ സംസ്കാരത്തെയും വിശ്വാസങ്ങളെയും നിരോധനം വഴിയും നിശ്ശബ്ദരാക്കിയും ഉന്മൂലനം ചെയ്യാനായാണ് പലപ്പോഴും ഏകാധിപതികളായ അത്തരം ഭരണാധികാരികൾ ശ്രമിക്കുന്നത്.
പുസ്തകത്തെ കത്തിക്കുന്നതും നശിപ്പിക്കുന്നതും അതിന്റെ കർത്താവിനെയോ ആ പുസ്തകത്തിന്റെ ഉള്ളടക്കത്തെയോ അപമാനിക്കുന്നതിനു തുല്യമായി കണക്കാക്കി വരുന്നു. പൊതുജനങ്ങളുടെ ശ്രദ്ധ പ്രതിഷേധം എന്ന നിലയിൽ ഒരു പ്രത്യേക കാര്യത്തിലേയ്ക്കു ക്ഷണിക്കാനായും പുസ്തകം കത്തിക്കൽ നടത്തിവരുന്നുണ്ട്.
പലപ്പോഴും ഇത്തരം പ്രവർത്തനങ്ങൾ വിവാദങ്ങളും പ്രതിഷെധങ്ങളും ഉണ്ടാക്കാറുണ്ട്. മതഗ്രന്ഥങ്ങളും മറ്റും ഇത്തരത്തിൽ നശിപ്പിച്ചതായി കിംവദന്തി പരത്താനും ചിലർ ശ്രമിക്കാറുണ്ട്.
പുസ്തകനശീകരനം പോലെതന്നെ പ്രധാനമാണ് കലകൾ പ്രത്യേകിച്ചും ചിത്രകലാസൃഷ്ടികൾ നശിപ്പിക്കുന്നതും. പുസ്തകങ്ങൾ നശിപ്പിക്കുന്നതോടൊപ്പം തന്നെയാവും കലാസൃഷ്ടികളും നശിപ്പിക്കുകയെന്നു കാണാൻ കഴിയും.
ആധുനിക കാലത്ത്, മറ്റു മാധ്യമരൂപങ്ങളായ ഓഡിയോ വീഡിയോ റിക്കാഡുകൾ, ഓഡിയോ വീഡിയൊ ടേപ്പുകൾ, സി ഡികൾ എന്നിവകളും പുസ്തകങ്ങൾക്കുപകരം നശിപ്പിച്ചുവരുന്നുണ്ട്.
ചരിത്ര പശ്ചാത്തലം
[തിരുത്തുക]പുസ്തകവിരോധത്തിനും പുസ്തകനശീകരണത്തിനും വളരെ വലിയ ചരിത്രമുണ്ട്. തങ്ങളുടെ ആശയങ്ങൾക്കും നിലനിൽപ്പിനും ഭീഷണിയുണ്ടെന്നു കരുതപ്പെടുന്ന പുസ്തകങ്ങളെയും അവയുടെ സ്രഷ്ടാക്കളേയും; ഏകാധിപതികളും, അവർ മതഭരണാധികാരികളോ മതേതരഭരണാധികാരികളോ ആയിക്കൊള്ളട്ടെ, നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.
700 ബി. സി. ഇ
[തിരുത്തുക]തനക്ക് അനുസരിച്ച് 700 ബി. സി. ഇ.ൽ ജൂദയിലെ ജൊവാക്കിം രാജാവ് ഒരു പ്രാചീന ഗ്രന്ഥചുരുൾ കത്തിച്ചുകളഞ്ഞിട്ടുണ്ട്.
ചൈനയിലെ പുസ്തകം കത്തിക്കലും പണ്ഡിതന്മാരെ ജീവനോടെ കുഴിച്ചുമൂടലും
[തിരുത്തുക]ചൈനയിലെ ക്വിൻ ഭരണാധിപനായ ക്വിൻ ഷി വാങ്, 213 ബി. സി. ഇൽ പുസ്തകം കത്തിക്കലും പണ്ഡിതന്മാരെ ജീവനോടെ കുഴിച്ചുമൂടലും നടത്തി. ഈ പുസ്തകങ്ങളിൽ ചിലവ, 2208 ബി. സി. ഇ വരെ പഴക്കമുള്ളതായിരുന്നുവത്രെ. പുസ്തകങ്ങളുടെ കൂടെ 460 കൺഫ്യൂഷൻ മതത്തിൽപ്പെട്ട പണ്ഡിതരെയും ജീവനോടെ കുഴിച്ചുമൂടി. അതോടെ ഈ തത്ത്വശാസ്ത്രത്തിന്റെ വ്യത്യസ്തമായ പല ധാരകളും എന്നന്നേയ്ക്കും നശിപ്പിക്കപ്പെട്ടു. അങ്ങനെ ആ സർക്കാരിന്റെ ഔദ്യോഗിക തത്ത്വശാസ്ത്രം മാത്രം നിലനിന്നു.
പഴയ ക്രൈസ്തവലോകത്തെ പുസ്തകനശീകരണം
[തിരുത്തുക]325 സി. ഇ ൽ ത്രിത്വത്തിനെതിരായആരിയനിസം എന്ന തത്ത്വശാസ്ത്രം സ്പർശിക്കുന്ന എല്ലാ പുസ്തകങ്ങളും നശിപ്പിക്കാൻ ക്രിസ്തുമതം സ്വീകരിച്ച റോമൻ ചക്രവർത്തിയായ കോൺസ്റ്റാന്റിൻ ഉത്തരവു നൽകി. "In addition, if any writing composed by Arius should be found, it should be handed over to the flames, so that not only will the wickedness of his teaching be obliterated, but nothing will be left even to remind anyone of him. And I hereby make a public order, that if someone should be discovered to have hidden a writing composed by Arius, and not to have immediately brought it forward and destroyed it by fire, his penalty shall be death. As soon as he is discovered in this offense, he shall be submitted for capital punishment....." എന്നാണ് അദ്ദേഹം അരുളിച്ചെയ്തത്. ഈ ഉത്തരവനുസരിച്ച് അനേകം പുസ്തകങ്ങൾ നശിപ്പിക്കാൻ ഇടയാക്കി. [3]
അലക്സാണ്ട്രിയായിലെ ലൈബ്രറിയുടെ നാശം
[തിരുത്തുക]300 ബി. സി. ഇ ൽ നിർമ്മിച്ച അലക്സാണ്ട്രിയായിലെ ലൈബ്രറിയിൽ 9,000 കൈയെഴുത്തുപ്രതികളാണുണ്ടായിരുന്നത്. ഇത് 48 ബി. സി. ഇൽ ജൂലിയസ് സീസർ നശിപ്പിച്ചുവെന്നു കരുതുന്നു.
കത്തിച്ച നെസ്തോറിയൻ പുസ്തകങ്ങൾ
[തിരുത്തുക]അലക്സാണ്ട്രിയായിലെ സിറിൽ (c. 376–444)എന്ന പുരോഹിതന്റെ പ്രവർത്തനഫലമായി നെസ്തോരിയസ് (386-450) എന്ന മതസ്ഥാപകന്റെ പുസ്തകങ്ങളെല്ലാം നശിപ്പിക്കപ്പെട്ടു.[4]
ഇതും കാണൂ
[തിരുത്തുക]ആരിയാൻ പുസ്തകങ്ങൾ കത്തിക്കുന്നു
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Holocaust Encyclopedia: Book Burning".
- ↑ Nazi book burnings
- ↑ Edict by Emperor Constantine against the Arians. Athanasius (23 January 2010). "Edict by Emperor Constantine against the Arians". Fourth Century Christianity. Wisconsin Lutheran College. Retrieved 2 May 2012.
- ↑ [1]