ബാർബറ ഡെമിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാർബറ ഡെമിംഗ്
ജനനംJuly 23, 1917
ന്യൂ യോർക്ക് നഗരം
മരണംഓഗസ്റ്റ് 2, 1984(1984-08-02) (പ്രായം 67)
വിദ്യാഭ്യാസംബെന്നിംഗ്ടൺ കോളേജ്, വെസ്റ്റേൺ റിസർവ് സർവകലാശാല[1]
പങ്കാളി(കൾ)മേരി മെയിഗ്സ്

ഒരു അമേരിക്കൻ ഫെമിനിസ്റ്റും അഹിംസാത്മക സാമൂഹിക മാറ്റത്തിന്റെ വക്താവുമായിരുന്നു ബാർബറ ഡെമിംഗ് (ജൂലൈ 23, 1917 - ഓഗസ്റ്റ് 2, 1984) .

സ്വകാര്യ ജീവിതം[തിരുത്തുക]

ബാർബറ ഡെമിംഗ് ന്യൂയോർക്ക് സിറ്റിയിലാണ് ജനിച്ചത്. ഹൈസ്കൂൾ കാലഘട്ടത്തിൽ അവർ ഒരു ഫ്രണ്ട്സ് (ക്വേക്കർ) സ്കൂളിൽ ചേർന്നു.

ഡെമിംഗ് നാടകങ്ങൾ സംവിധാനം ചെയ്യുകയും നാടകസാഹിത്യം പഠിപ്പിക്കുകയും ഫിക്ഷൻ, നോൺ ഫിക്ഷൻ രചനകൾ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇന്ത്യയിലേക്കുള്ള ഒരു യാത്രയിൽ അവർ ഗാന്ധിയെക്കുറിച്ച് വായിക്കാൻ തുടങ്ങി. അഹിംസാ പോരാട്ടത്തിന് പ്രതിജ്ഞാബദ്ധയാകുകയും സ്ത്രീകളുടെ അവകാശപ്രവർത്തനത്തിന് ഇത് പ്രധാന കാരണമായിതീരുകയും ചെയ്തു. പിന്നീട് ഒരു പത്രപ്രവർത്തകയായി. സമാധാനത്തിന്റെയും പൗരാവകാശത്തിന്റെയും പ്രശ്നങ്ങളിൽ നിരവധി പ്രകടനങ്ങളിലും മാർച്ചുകളിലും സജീവമായിരുന്നു. വിയറ്റ്നാം യുദ്ധത്തിൽ ഹനോയിയിലേക്ക് പോയ ഒരു ഗ്രൂപ്പിലെ അംഗമായിരുന്നു അവർ. അഹിംസാ പ്രതിഷേധത്തിന് നിരവധി തവണ അവർ ജയിലിലടയ്ക്കപ്പെട്ടു.[2]

ബന്ധങ്ങൾ[തിരുത്തുക]

പതിനാറാം വയസ്സിൽ, അവരുടെ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയുമായി അവൾ പ്രണയത്തിലായി. അതിനുശേഷം അവർ പരസ്യമായി ലെസ്ബിയൻ ആയിരുന്നു. 1954 മുതൽ 1972 വരെ എഴുത്തുകാരിയും കലാകാരിയുമായ മേരി മേഗ്‌സിന്റെ പ്രണയ പങ്കാളിയായിരുന്നു അവർ. മെഗ്‌സിന്റെ ഭീരുത്വമായ മനോഭാവവും ഡെമിങ്ങിന്റെ അശ്രാന്തമായ രാഷ്ട്രീയ പ്രവർത്തനവും കാരണം അവരുടെ ബന്ധം ഒടുവിൽ തകർന്നു.

അവർ ഒരുമിച്ചായിരുന്ന കാലത്ത്, മേഗ്‌സും ഡെമിംഗും മസാച്യുസെറ്റ്‌സിലെ വെൽഫ്‌ലീറ്റിലേക്ക് താമസം മാറ്റി. അവിടെ എഴുത്തുകാരനും നിരൂപകനുമായ എഡ്മണ്ട് വിൽസണുമായും അവന്റെ സുഹൃദ് വലയവുമായും അവൾ സൗഹൃദത്തിലായി. അവരിൽ ക്യൂബെക്കോയിസ് രചയിതാവ് മേരി-ക്ലെയർ ബ്ലെയ്‌സും ഉണ്ടായിരുന്നു. അവരുമായി മേഗ്‌സ് പ്രണയത്തിലായി. മെയ്ഗ്‌സ്, ബ്ലെയ്‌സ്, ഡെമിംഗ് എന്നിവർ ആറ് വർഷം ഒരുമിച്ച് ജീവിച്ചു.[3]

1976-ൽ, ഡെമിംഗ് തന്റെ പങ്കാളിയായ ജെയ്ൻ വെർലെയ്നോടൊപ്പം ഫ്ലോറിഡയിലേക്ക് മാറി. ഡെമിംഗ് എഴുതിയ നിരവധി പുസ്തകങ്ങൾ വെർലെയ്ൻ ചിത്രം വരയ്ക്കുകയും ചിത്രീകരിക്കുകയും ചെയ്തു. പീഡനത്തിനിരയായ സ്ത്രീകൾക്ക് വേണ്ടി തളരാത്ത വക്താവായിരുന്നു വെർലെയ്ൻ.

സ്ത്രീകൾക്കുള്ള പണം / ബാർബറ ഡെമിംഗ് മെമ്മോറിയൽ ഫണ്ട്[തിരുത്തുക]

1975-ൽ, ഫെമിനിസ്റ്റ് കലാകാരന്മാരുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഡെമിംഗ് ദി മണി ഫോർ വിമൻ ഫണ്ട് സ്ഥാപിച്ചു. ആർട്ടിസ്റ്റ് മേരി മേഗ്സിന്റെ പിന്തുണയോടെ ഡെമിംഗ് ഫണ്ട് കൈകാര്യം ചെയ്യാൻ സഹായിച്ചു. 1984-ൽ ഡെമിങ്ങിന്റെ മരണശേഷം, സംഘടനയുടെ പേര് ദി ബാർബറ ഡെമിംഗ് മെമ്മോറിയൽ ഫണ്ട് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.[4]ഇന്ന്, ഫൗണ്ടേഷൻ "നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും പഴയ ഫെമിനിസ്റ്റ് ഗ്രാന്റിംഗ് ഏജൻസി" ആണ്, ഇത് "കലാരംഗത്തെ വ്യക്തിഗത ഫെമിനിസ്റ്റുകൾക്ക് (എഴുത്തുകാരും ദൃശ്യ കലാകാരന്മാരും) പ്രോത്സാഹനവും ഗ്രാന്റുകളും നൽകുന്നു".[5][6]

അവലംബം[തിരുത്തുക]

  1. "Archived copy". Archived from the original on 2015-04-02. Retrieved 2017-04-14.{{cite web}}: CS1 maint: archived copy as title (link)
  2. Andrejkoymasky.com Archived April 22, 2006, at the Wayback Machine.
  3. Andrejkoymasky.com
  4. [1] Archived December 6, 2012, at the Wayback Machine.
  5. "Barbara Deming Memorial Fund, Inc. : Home". Demingfund.org. Retrieved 2015-09-25.
  6. Dusenbery, Maya. "Quickhit: Calling all Feminist Fiction Writers". Feministing.com. Retrieved 2015-09-25.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാർബറ_ഡെമിംഗ്&oldid=3899665" എന്ന താളിൽനിന്ന് ശേഖരിച്ചത്