ബാസ്റ്റൈൽ കോട്ടയുടെ ആക്രമണം
ബാസ്റ്റെൽ കോട്ടയുടെ ആക്രമണം | |||||||
---|---|---|---|---|---|---|---|
ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗം | |||||||
ബാസ്റ്റെൽ കോട്ടയുടെ ആക്രമണം - ഒരു ചിത്രം | |||||||
| |||||||
പടനായകരും മറ്റു നേതാക്കളും | |||||||
ബെർണാഡ് - റെനെ ഡി ലോനെ | പിയറി അഗസ്റ്റിൻ ഹുലിൻ ,
[1] ജേക്കബ് ജോബ് എലൈ , സ്റ്റാനിസ്ലാസ് - മേരി മെയിലാർഡ് , ജോസഫ് അർനെ , ബാപ്റ്റിസ്റ്റ് ജീൻ - ഹംബർട്ട് | ||||||
ശക്തി | |||||||
114 soldiers (82 Invalides (veterans), 32 Swiss soldiers of the Salis-Samade Regiment); 30 artillery pieces | Between 688 to 1,000 armed civilian insurgents; 61 French Guards; at least five artillery pieces | ||||||
നാശനഷ്ടങ്ങൾ | |||||||
One killed; remainder captured (six or possibly eight killed after surrender) | 98 killed, 73 wounded |
1789 ജൂലൈ 14 ഉച്ചതിരിഞ്ഞ് ഫ്രാൻസിൽ പാരീസിലെ ബാസ്റ്റൈൽ ജയിലിൽ സംഭവിച്ച ഒരു ആക്രമണം ആണ് ബാസ്റ്റൈൽ കോട്ടയുടെ ആക്രമണം. മധ്യകാല ആയുധശാല, കോട്ട, രാഷ്ട്രീയ ജയിൽ എന്നിവയായ ബാസ്റ്റില്ലെ പാരീസിന്റെ മധ്യഭാഗത്തുള്ള രാജകീയ അധികാരത്തെ പ്രതിനിധീകരിച്ചിരുന്നു. 1382-ൽ നിർമിച്ച ഈ കോട്ട പതിനേഴാം നൂറ്റാണ്ടു മുതലാണ് ജയിലായി ഉപയോഗിച്ചു തുടങ്ങിയത്. ജൂലൈ 14 , 1789-ൽ ആക്രമിക്കപ്പെടുമ്പോൾ അവിടെ തടവുകാരായി ഏഴു പേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും രാജവാഴ്ച അധികാര ദുർവിനിയോഗത്തിന്റെ പ്രതീകമായി വിപ്ലവകാരികൾ അതിനെ കണ്ടു. ഫ്രഞ്ച് വിപ്ലവത്തിന്റെ ഫ്ലാഷ് പോയിന്റായിരുന്നു ഇത്.
ആക്രമണത്തിൻ്റെ തുടക്കം
[തിരുത്തുക]ബാസ്റ്റൈൽ ജയിൽ ആദ്യ കാലത്ത് ഒരു കോട്ടയായിരുന്നു . 1382-ൽ നിർമിച്ച ഈ കോട്ട പതിനേഴാം നൂറ്റാണ്ടു മുതലാണ് ജയിലായി ഉപയോഗിച്ചു തുടങ്ങിയത് . ജൂലൈ 14 , 1789-ൽ ആക്രമിക്കപ്പെടുമ്പോൾ അവിടെ തടവുകാരായി ഏഴു പേരേ ഉണ്ടായിരുന്നുള്ളൂ . 1789 ജൂലൈ 14 ന് രാവിലെ പാരീസ് നഗരം ഒരു ഭീകരാവസ്ഥയിലായിരുന്നു . നഗരത്തിലേയ്ക് പോകാൻ രാജാവ് സൈന്യത്തോട് കൽപ്പിച്ചിരുന്നു . കിംവദന്തികൾ പൗരന്മാർക്ക് നേരെ വെടിയുതിർക്കാൻ അദ്ദേഹം ഉടൻ തന്നെ സൈന്യത്തോട് ആവശ്യപ്പെടുമെന്ന് പ്രചരിപ്പിച്ചു . 7,000 ത്തോളം പുരുഷന്മാരും സ്ത്രീകളും ടൗൺഹാളിന് മുന്നിൽ തടിച്ചുകൂടി . അവർ ഒരു പീപ്പിൾസ് മിലിഷ്യ രൂപീകരിക്കാൻ തീരുമാനിച്ചു . അവർ പലതും തകർത്തു . ആയുധങ്ങൾ തേടി സർക്കാർ കെട്ടിടങ്ങളിൽ തിരച്ചിൽ നടത്തി . ഒടുവിൽ നൂറുകണക്കിന് ആളുകളുടെ ഒരു സംഘം കിഴക്കോട്ട് നടന്നു . കോട്ട-ജയിലായ ബാസ്റ്റൈൽ അവർ ആക്രമിച്ചു . പൂഴ്ത്തിവെച്ച വെടിമരുന്ന് കണ്ടെത്താമെന്ന് പ്രതീക്ഷിച്ചു . തുടർന്ന് നടന്ന സായുധ പോരാട്ടത്തിൽ, ബാസ്റ്റൈലിലെ കമാൻഡർ കൊല്ലപ്പെടുകയും തടവുകാരെ വിട്ടയക്കുകയും ചെയ്തു . അതിൽ ഏഴുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ . എന്നിട്ടും ബാസ്റ്റൈലിനെ എല്ലാവരും വെറുത്തു . കാരണം അത് രാജാവിന്റെ സ്വേച്ഛാധിപത്യശക്തിയായി നിലകൊള്ളുകയായിരുന്നു . കോട്ട പൊളിച്ചുമാറ്റി അതിന്റെ ശിലാഫലകങ്ങൾ എല്ലാവർക്കും മാർക്കറ്റുകളിൽ വിറ്റു . ജയിലിന്റെ നാശത്തിന്റെ സ്മരണാർഥമായി അവർ അത് സൂക്ഷിച്ചു .
1789 ജൂലൈ 14 . ഫ്രാൻസിലെ കുപ്രസിദ്ധമായ ബാസ്റ്റൈൽ ജയിൽ . കാവൽഭടന്മാർ ഭക്ഷണത്തിനു ശേഷം അവരവരുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു . കാവൽജോലിയുടെ മടുപ്പൊഴിവാക്കാൻ ഭടന്മാരിൽ ചിലർ നേരമ്പോക്കുകൾ പറഞ്ഞു കൊണ്ടിരുന്നു . അപ്പോഴാണ് ജയിലിന്റെ തെക്കുഭാഗത്ത് റോന്തു ചുറ്റിക്കൊണ്ടിരുന്ന ഒരു ഭടൻ അത് ശ്രദ്ധിച്ചത് ; ഒരു ഇരമ്പൽ ശബ്ദം . വലിയൊരു തേനീച്ചക്കൂട്ടത്തിന്റെ ആരവം പോലെ . അയാൾ ചെവി കൂർപ്പിച്ചു . ശബ്ദം അടുത്തടുത്തു വരുന്നു . പക്ഷേ , ഒന്നും കാണാനില്ല . ഭടൻ സൂക്ഷിച്ചു നോക്കി . അതാ ദൂരെ പൊടിപടലം ഉയർന്നുപൊങ്ങുന്നു . അൽപം കഴിഞ്ഞ് കാഴ്ച കൂടുതൽ വ്യക്തമായി ; ഒരു വലിയ ജനക്കൂട്ടം ! ആയുധങ്ങളും മൺവെട്ടികളും ഇരുമ്പു ദണ്ഡുകളും പിടിച്ച് ആർത്തട്ടഹസിച്ചു കൊണ്ട് അവർ കുന്നിൻ ചരിവിലൂടെ ജയിൽ ലക്ഷ്യമാക്കി പാഞ്ഞു വരികയാണ് . ഭടൻ ഓടിച്ചെന്ന് ജയിൽകമാൻഡറെ വിവരമറിയിച്ചു . ജയിലിന്റെ നിരീക്ഷണഗോപുരത്തിൽ കയറി നിന്ന് നോക്കിയ കമാൻഡർ ഞെട്ടിപ്പോയി . അത്ര വലിയ ജനക്കൂട്ടമായിരന്നു അത് . ജയിലിൽ ഭടന്മാരുടെ എണ്ണം വളരെ കുറവായിരുന്നു . എങ്കിലും കമാൻഡർ പൊരുതാൻ തന്നെ ഉറച്ചു . 'സർവ്വശക്തിയുമെടുത്ത് പോരാടുക; മരണമെങ്കിൽ മരണം.' അയാൾ ഭടന്മാരോട് ആജ്ഞാപിച്ചു . അപ്പോഴേക്കും ജനക്കൂട്ടം ജയിൽ കവാടത്തിലെത്തിച്ചേർന്നിരുന്നു . നിമിഷനേരം കൊണ്ട് കവാടം തകർത്ത് അവർ ജയിലിനുള്ളിലേക്ക് ഇരച്ചു കയറി . ജയിൽ കമാൻഡറുടെ നേതൃത്വത്തിൽ ഭടന്മാർ ധീരമായി പൊരുതി . പക്ഷേ , അവർക്കു പിടിച്ചു നിൽക്കാനായില്ല . ജനങ്ങൾ ഭടന്മാരെയെല്ലാം കൊലപ്പെടുത്തി . ഇരുമ്പഴികൾ തകർത്ത് തടവുകാരെ മോചിപ്പിച്ചു . ജയിലിൽ സൂക്ഷിച്ചിരുന്ന ആയുധങ്ങൾ മുഴുവൻ ജനക്കൂട്ടം കൈക്കലാക്കി , ഇതിനിടയിൽ ജയിലും ആക്രമണകാരികൾ നിലംപരിശാ ക്കിയിരുന്നു . വിജയാഹ്ലാദം മുഴക്കിയ ജനക്കൂട്ടം പാരീസഗരത്തിലേക്ക് മാർച്ചു ചെയ്തു . കോട്ടയുടെ പൊളിഞ്ഞ ശിലാഫലകങ്ങൾ എല്ലാ ജനങ്ങൾക്കുമായി ചന്തകളിൽ വിറ്റു . ആക്രമണത്തിൻ്റെ സ്മരണാർഥമായി അവർ അത് സൂക്ഷിച്ചു . ബാസ്റ്റൈലിൽ നടന്നത് വെറുമൊരു അക്രമസംഭവം മാത്രമായിരുന്നില്ല . ലോകചരിത്രത്തെ തന്നെ മാറ്റിമറിച്ച ഫ്രഞ്ചുവിപ്ലവത്തിന്റെ തുടക്കമായിരുന്നു ; ഫ്രഞ്ചുവിപ്ലവകാരികൾ ആയുധമെടുത്ത് പോരാടിയ ആദ്യസംഭവം . വളരെക്കാലം അനീതിയും അസമത്വവും അനുഭവിച്ച ഒരു ജനവിഭാഗത്തിന്റെ പ്രതികരണമാണ് ബാസ്റ്റൈൽ ജയിലിന്റെ ആക്രമണത്തിനും ഫ്രഞ്ചുവിപ്ലവത്തിനും വഴിതെളിയിച്ചത് .
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Storming of the Bastille എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Place de la Bastille Archived 2017-12-07 at the Wayback Machine. – official French website (in English)
- Thomas Jefferson's letter to John Jay recounting the storming of the Bastille Archived 2010-07-10 at the Wayback Machine.
- ↑ Lüsebrink and Reichardt p.43