Jump to content

ബാബുരാജ് അസറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാബുരാജ് അസറിയ
ജനനം (1988-10-07) 7 ഒക്ടോബർ 1988  (35 വയസ്സ്)
കലാലയംകേരള യൂണിവേഴ്‌സിറ്റി (ബിരുദം )
തൊഴിൽചലച്ചിത്ര സംവിധായകൻ, നിർമാതാവ്‌ , എഴുത്തുകാരൻ , ചലച്ചിത്രവിതരണം
സജീവ കാലം2010 – തുടരുന്നു
ജീവിതപങ്കാളി(കൾ)
അഞ്ജിത ബി നായർ
(m. 2020)
മാതാപിതാക്ക(ൾ)ഡാനിയേൽ അസറിയ & ലീല അസറിയ
വെബ്സൈറ്റ്www.baburajasariya.com

മലയാള ചലച്ചിത്രരംഗത്തെ ഒരു ചലച്ചിത്ര സംവിധായകനും നിർമ്മാതാവും എഴുത്തുകാരനും ചലച്ചിത്ര വിതരണക്കാരനുമാണ് ബാബുരാജ് അസറിയ[1][2]. ഫിലിം പ്രൊഡക്ഷൻ & ഡിസ്ട്രിബ്യൂഷൻ കമ്പനിയായ കളക്റ്റിവ് ഫ്രെയിംസിൻറെ[3][4] സ്ഥാപകനാണ് അദ്ദേഹം.

ആംബുലൻസ് ഡ്രൈവർമാരുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി 2017-ൽ പുറത്തിറങ്ങിയ നോൺ-ഫീച്ചർ ചിത്രമായ ദി അൺസംഗ് ഹീറോസ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ലോകമെമ്പാടുമുള്ള പ്രശസ്തമായ ചലച്ചിത്ര മേളകളായ സത്യജിത്രേ, ലോസ് ഏഞ്ചൽസ്, ബാഴ്സലോണ സ്പെയിൻ, ഏഷ്യൻ ഗോവ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ മികച്ച ചിത്രം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളാണ് ഇ ചിത്രത്തിന് ലഭിച്ചത്.

ബാബുരാജ് അസരിയ[5][6]  2010 മുതൽ ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ചുകൊണ്ട് തന്റെ സിനിമാ ജീവിതം ആരംഭിച്ചു, തുടർന്ന് അഭിനയം, നിർമ്മാണം, പരസ്യ ചിത്രങ്ങൾ, ആൽബങ്ങൾ, ടിവി പരിപാടികൾ, ഫീച്ചർ ഫിലിമും നിർമിച്ചു. 2017 ൽ ആംബുലൻസ് ഡ്രൈവർമാരുടെ[7] [8]യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കി നോൺ-ഫീച്ചർ സിനിമയുടെ തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചു. തുടർന്ന് മേരി മസ്ക്രോഫ്റ്റും[9][10] സ്റ്റീഫൻ മസ്ക്രോഫ്റ്റും[11][12] അഭിനയിച്ച മസ്ക്രോഫ്റ്റ് ദി സേവിയേസ്‌[13][14]മിസ്റ്റർ & മിസ്സിസ്[15][16], ഹരം[17][18], യെൻ ഉയിർ കാതലേ [15][16], വോയിസ് ഓഫ് ദി വോയ്‌സ്‌ലെസ്സ്[19] എന്നിവ സംവിധാനം ചെയ്തു. അതിനു പുറമെ  OTT പ്ലാറ്റ്ഫോമുകളിലേക്കും തിയറ്ററുകളിലേക്കും ടിവി ചാനലുകളിലേക്കും തന്റെ നിർമ്മാണ, വിതരണ സ്ഥാപനമായ കളക്ടീവ് ഫ്രെയിമുകളിലൂടെ സിനിമകൾ വിതരണം ചെയ്യനും തുടങ്ങി  .

ആദ്യകാല ജീവിതം

[തിരുത്തുക]

തിരുവനന്തപുരം ജില്ലയിൽ പനവൂർ പഞ്ചായത്തിൽ മൊട്ടക്കാവ് എന്ന സ്ഥാലത്തു  ഡാനിയൽ അസറിയയുടെയും ലീലാ അസറിയയുടെയും മകനായി ബാബുരാജ് അസറിയ ജനിച്ചത്. അദ്ദേഹത്തിന് ഒരു സഹോദരനുണ്ട്, ചന്ദ്രബാബു അസറിയ. S.H.U.P.S ചുള്ളിമാനൂരിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി, B.R.M.H.S എളവട്ടത്ത് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി, കേരള സർവകലാശാലയിൽ നിന്ന് ബിരുദം നേടി. 2010  ൽ ടെക്നോപാർക്ക് തിരുവനന്തപുരത്ത് ഐടി ജീവിതം ആരംഭിച്ചു. ബാംഗ്ലൂരിൽ കോളേജ് അദ്ധ്യാപകയായ അഞ്ജിത ബി നായരെയാണ് അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്.

ചലച്ചിത്രരംഗത്ത്

[തിരുത്തുക]

ബാബുരാജ് അസറിയ  ഐടി മേഖലയിൽ തൻറെ കരിയർ ആരംഭിച്ചു, കൂടാതെ സിനിമ നിർമ്മാണത്തിലും ഏർപ്പെട്ടിരുന്നു. 2010 ൽ അദ്ദേഹം ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കാൻ തുടങ്ങി, തുടർന്ന് അഭിനയം, നിർമ്മാണം, പരസ്യ ചിത്രങ്ങൾ, ആൽബങ്ങൾ, ടിവി പ്രോഗ്രാമുകൾ, ഹ്രസ്വചിത്രങ്ങൾ, ഫീച്ചർ ഫിലിമുകൾ എന്നിവ നിർമ്മിച്ചു. 2015 ൽ പുറത്തിറങ്ങിയ   ബുദ്ധിപരിപരമായനീക്കം[20] അദ്ദേഹമാണ് നിർമ്മിച്ചത്. 2017 ൽ ആംബുലൻസ് ഡ്രൈവർമാരുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കി ദി അൺസംഗ് ഹീറോസ്[21] [22]എന്ന ഡോക്യുമെന്ററി സിനിമയുടെ തിരക്കഥാകൃത്ത് സംവിധായകനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു. മസ്ക്രോഫ്റ്റ് ദി സേവിയേസ്‌[13][14] (നോൺ-ഫീച്ചർ ഫിലിം), യെൻ ഉയിർ കാതലേ[15][16]  (തമിഴ് മ്യൂസിക് ഡ്രാമ), ഹരം[17][18] (ഷോർട്ട് ഫിലിം), ഉജി മൂജി[23]  (വെബ് സീരീസ്), വോയിസ് ഓഫ് ദി വോയ്‌സ്‌ലെസ്സ് [24][25]  (മ്യൂസിക് വീഡിയോ), മിസ്റ്റർ & മിസ്സിസ്സ്[26][27]  (കോമഡി വെബ് സീരീസ്) വിവിധ ഭാഷകളിൽ നിർമ്മിച്ചു. ഒടിടി പ്ലാറ്റ്ഫോമുകൾ, തിയറ്ററുകൾ, ടിവി ചാനലുകൾ എന്നിവയിലേക്ക് തന്റെ നിർമ്മാണ, വിതരണ സ്ഥാപനമായ കളക്ടീവ് ഫ്രെയിമുകളിലൂടെ സിനിമകൾ വിതരണം ചെയ്യുന്നതിലും അദ്ദേഹം ചുവടുവെച്ചു. അദ്ദേഹത്തിന്റെ എല്ലാ പ്രധാന ചിത്രങ്ങളും ആമസോൺ പ്രൈം വീഡിയോ,  ഷോർട്ട്സ് ടിവി  (ഒരു ഇന്റർനാഷണൽ ബ്രോഡ്കാസ്റ്റിംഗ് ചാനൽ), ഫിലിമെറെയിലും ലഭ്യമാണ്, ഒക്ടോബറിൽ 2021 ഡിസ്നി+ഹോട്ട്സ്റ്റാർ, എംഎക്സ് പ്ലെയർ എന്നിവയിലും റിലീസ് ചെയ്യും. .

ബാബുരാജ് അസറിയയുടെ വിതരണ കമ്പനിയായ കളക്റ്റിവ് ഫ്രെയിംസ്  വിതരണത്തിന്  എത്തിക്കുന്ന രണ്ട് പുതിയ മലയാള സിനിമകൾ, സിജു ജവഹർ സംവിധാനം ചെയ്ത കഥ പറഞ്ഞ കഥ[28]യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സിദ്ധാർത്ഥ് മേനോൻ, തരുഷി, ദിലീഷ് പോത്തൻ, രഞ്ജി പണിക്കർ, പ്രവീണ, സന്തോഷ് കീഴാറ്റൂർ എന്നവരും കാടകലം[29] സംവിധാനം ചെയ്യുന്നത് ഡോ.സഖിൽ രവീന്ദ്രനുമാണ്, കാടകലത്തിൽ നായകനായി എത്തുന്നത് മാസ്റ്റർ ഡാവിഞ്ചി സതീഷ് ആണ്. തമിഴിൽ പി. അമുദവനൻ സംവിധാനം ചെയ്ത് നിരവധി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ ചലച്ചിത്ര ക്വാട്ട[30][31] യും ആണ്‌ 2021 OTT പ്ലാറ്റ്ഫോമുകളിൽ റിലീസ്  ചെയ്യാനൊരുങ്ങുന്നു.

ചിത്രങ്ങളുടെ പട്ടിക

[തിരുത്തുക]

സംവിധാനം ചെയ്ത ചിത്രങ്ങൾ

[തിരുത്തുക]
വർഷം തലക്കെട്ടു സംവിധായാകാൻ നിർമാതാവ് തിരകഥാകൃത്ത് നിർമാണ കമ്പനി
2017 ദി അൺസംഗ് ഹീറോസ് [21] [22] Yes Yes Yes കളക്റ്റിവ് ഫ്രെയിംസ്
2018 യെൻ ഉയിർ കാതലേ[15][16] Yes Yes No കളക്റ്റിവ് ഫ്രെയിംസ്
2019 മസ്ക്രോഫ്റ്റ് ദി സേവിയേസ്‌[13][14] Yes Yes Yes കളക്റ്റിവ് ഫ്രെയിംസ്
2019 ഉജി മൂജി[23] Yes No No ടെകീല
2019 ഹരം[17][18] Yes No No കളക്റ്റിവ് ഫ്രെയിംസ്
2020 വോയിസ് ഓഫ് ദി വോയ്സിലെസ്സ് [24][25] Yes Yes Yes കളക്റ്റിവ് ഫ്രെയിംസ്
2021 മിസ്റ്റർ & മിസിസ്[26][27]  Yes Yes No കളക്റ്റിവ് ഫ്രെയിംസ്
2022 ചിരകാലം Yes Yes No കളക്റ്റിവ് ഫ്രെയിംസ്

നിർമിച്ച ചിത്രങ്ങൾ

[തിരുത്തുക]
Year Film Director Cast Notes
2012 സ്റ്റോറി ടെല്ലർ ജി. കൃഷ്ണ ലോക്കോപൈലറ്റ് (ഇന്റർവ്യൂ ) ടീവി പ്രോഗ്രാം
2013 സ്റ്റിൽ എവേ ജി. കൃഷ്ണ ടി .എസ് വിഷ്ണു , നേഹ ബജാജ് ആൽബം
2015 ബുദ്ധിപരമായ നീക്കം വിനോദ് നാരായണൻ ശരൺ , മായ ഫീച്ചർ ഫിലിം

വിതരണം ചെയ്യ്ത ചിത്രങ്ങൾ

Year Film Director Distribution Cast Notes
2021 റൂട്ട് മാപ്പ് സൂരജ് സുകുമാർ നായർ കളക്ടിവ് ഫ്രെയിംസ്
  • സിൻസീർ
  • നോബി വർഗീസ്
  • ഷാജു കെ.എസ്
  • ഏഞ്ചൽ തോമസ്
  • മഖ്ബൂൽ സൽമാൻ
ഫീച്ചർ ഫിലിം
2021 മാരത്തോൺ അർജുൻ അജിത് കളക്ടിവ് ഫ്രെയിംസ്
  • നന്ദന ആനന്ദ്
  • സുജിത് രാജ് കൊച്ചുകുഞ്ഞ്
ഫീച്ചർ ഫിലിം
2021 കാടകലം സഖിൽ രവീന്ദ്രൻ കളക്ടിവ് ഫ്രെയിംസ്
  • ഡാവിഞ്ചി സതീഷ്
  • സതീഷ് കുന്നോത്ത്
ഫീച്ചർ ഫിലിം
2020 ക്വാട്ട പി. അമുതവനൻ കളക്ടിവ് ഫ്രെയിംസ്
  • ഭാവാസ്നി
  • ഹാരിക
  • ആദിൽ
ഫീച്ചർ ഫിലിം
2019 കഥ പറഞ്ഞ കഥ സിജു ജവഹർ കളക്ടിവ് ഫ്രെയിംസ് ഫീച്ചർ ഫിലിം

നടൻ എന്ന നിലയിൽ

[തിരുത്തുക]
Year Title Role
2010 വോവ് (വിയലിൻസ് എഗൈൻസ്റ് വുമൺ ) സുഹൃത്ത്
2012 കിക്ക് അതിഥി
2012 സെറ ദേഖോ ബാലു
2021 ഋതുരാഗം (മ്യൂസിക് വീഡിയോ ) സുഹൃത്ത്

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2019 - Best Director – AISFF - FFIFF - Film Frames International Film Festival[32][33]
  • 2019 - Special Jury Award - Hyderabad Bengali Film Festival[32][33]
  • 2019 - Best Director – AISFF - AHMEDNAGAR INTERNATIONAL SHORT FILM FESTIVAL[32][33]
  • 2018 - Best Editor - Asian Goa short film Festival[32][33]
  • 2018 - Best Dialogue - Asian Goa short film Festival[32][33]
  • 2018 - Best Film - Asian Goa short film Festival[32][33]
  • 2018 - Best Story - Asian Goa short film Festival·[1][32][33]
  • 2017 - Special Jury Award - Prathidhwani Qisa Film Festival[34][32]
  • 2017 - Best Documentary Film" Satyajith Ray Short Film & Documentary Festival 2017[32][35]    

അവലംബം

[തിരുത്തുക]
  1. "Baburaj Asariya: Filmmaker with a cause". Retrieved 2021-09-21.
  2. "This award-winning filmmaker from Kerala raises awareness about the importance of ambulance drivers with his documentary" (in ഇംഗ്ലീഷ്). Retrieved 2021-09-21.
  3. "Saviours of the strays". Retrieved 2021-09-21.
  4. "Malayalam web series 'Mr and Mrs' explores incidents that have occurred due to social media influence". Retrieved 2021-09-21.
  5. "Baburaj Asariya's "Mr and Mrs "is getting Viral". Trivandrum Life.
  6. "ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ; 'മിസ്റ്റർ ആന്റ് മിസ്സിസ്". Mathrubhumi Online News. Archived from the original on 2021-09-21. Retrieved 2021-09-21.
  7. "ആംബുലൻസ് ജീവനക്കാരുടെ കഥ പറഞ്ഞ് 'അൺസംഗ് ഹീറോസ്' ശ്രദ്ധേയമാവുന്നു". Asianet News.
  8. "ആഘോഷിക്കപ്പെടാത്ത നായകന്മാരായ ആംബുലൻസ് ഡ്രൈവർമാർ". Manorama Online.
  9. "Saviours of the strays". The News Indian Express.
  10. "'മസ്ക്രോഫ്റ്റ് ദി സേവിയേഴ്സ്' തെരുവ് നായകൾക്ക് ഒരു അഭയകേന്ദ്രം; ഹ്രസ്വചിത്രം". Manorama Online.
  11. "Baburaj Asariya's Muscroft The Saviours is a tale that will rush blissful emotions into you". Plumeria Movies. Archived from the original on 2021-08-28. Retrieved 2021-09-21.
  12. "Baburaj Asariya turns camera towards British couple, savoiur of stray dogs in Kerala". Technopark Today.
  13. 13.0 13.1 13.2 "Saviours of the strays". Retrieved 2021-09-21.
  14. 14.0 14.1 14.2 "Baburaj Asariya: Filmmaker with a cause". The New Indian Express.
  15. 15.0 15.1 15.2 15.3 "നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ് 'യെൻ ഉയിർ കാതലെ'". Manorama Online.
  16. 16.0 16.1 16.2 16.3 "A poetic drama of the time". The New Indian Express. Archived from the original on 2021-08-27. Retrieved 2021-09-21.
  17. 17.0 17.1 17.2 "Baburaj Asariya: Filmmaker with a cause". The New Indian Express.
  18. 18.0 18.1 18.2 "Haram: Techies' short movie with a cause". Technopark Today.
  19. "This Malayalam protest song raises voice against abuse inflicted upon children and women". The Hindu.
  20. "Budhiparamaaya Neekkam". Filmibeat.
  21. 21.0 21.1 "A shrieking siren to be heeded". The New Indian Express.
  22. 22.0 22.1 "This award-winning filmmaker from Kerala raises awareness about the importance of ambulance drivers with his documentary". EDEXO LIVE.
  23. 23.0 23.1 "Techies turn filmmakers". The New Indian Express.
  24. 24.0 24.1 "This Malayalam protest song raises voice against abuse inflicted upon children and women". The Hindu.
  25. 25.0 25.1 "Voice of the Voiceless: Common man's conscience by Techie Director Baburaj Asariya". TechnoparkToday.com.
  26. 26.0 26.1 "ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ; 'മിസ്റ്റർ ആന്റ് മിസ്സിസ്". Mathrubhumi Online. Archived from the original on 2021-09-21. Retrieved 2021-09-21.
  27. 27.0 27.1 "Malayalam web series 'Mr and Mrs' explores incidents that have occurred due to social media influence". The New Indian Express.
  28. "KADHA PARANJA KADHA MOVIE REVIEW". Times of India.
  29. "കാടകലം". Filmibeat.
  30. "Quota movie review: A well-intentioned, but inferior melodrama". Cinema Express.
  31. "Director Amudhavanan's Quota bags Best Film award at IIFF". Times Of India.
  32. 32.0 32.1 32.2 32.3 32.4 32.5 32.6 32.7 32.8 "The undying passion of this techie makes him a successful filmmaker". TechnoparkToday.com.
  33. 33.0 33.1 33.2 33.3 33.4 33.5 33.6 "This award-winning filmmaker from Kerala raises awareness about the importance of ambulance drivers with his documentary". The New Indian Express - EDEXO Live.
  34. "Qisa Film Festival award ceremony to be held in Thiruvananthapuram". The New Indian Express.
  35. "Satyajit Ray Film Society". satyajitrayfilmsociety. Archived from the original on 2021-09-25. Retrieved 2021-09-21.
  36. "Baburaj Asariya". Imdb.
"https://ml.wikipedia.org/w/index.php?title=ബാബുരാജ്_അസറിയ&oldid=3938928" എന്ന താളിൽനിന്ന് ശേഖരിച്ചത്