Jump to content

ബാബിലോണിയൻ അക്കങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Babylonian numerals

ബാബിലോണിയൻ സംഖ്യകൾ ക്യൂണിഫോം ലിപി ഉപയോഗിച്ച് എഴുതപ്പെട്ടിരുന്നു. ഞാങ്ങണയുടെ സ്റ്റൈലസ് ഉപയോഗിച്ച് ഒരു മൃദുവായ കളിമൺ ഫലകത്തിൽ ഒരു അടയാളം ഉണ്ടാക്കുകയും അത് സൂര്യതാപത്തിൽ ഉണക്കിയെടുക്കുകയും ചെയ്യുമായിരുന്നു. തങ്ങളുടെ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളിലും കണക്കുകൂട്ടലുകളിലും ബാബിലോണിയർ പ്രശസ്തരായിരുന്നു. (അബാകസ് കണ്ടുപിടിത്തങ്ങൾ അവർക്ക് സഹായകമായിരുന്നു) സുമേറിയൻ സംസ്കാരം അല്ലെങ്കിൽ എബ്ളൈറ്റ് സംസ്കാരങ്ങളിൽ നിന്ന് പിന്തുടർന്നിരുന്ന ഒരു സെക്സാഗെസിമൽ സമ്പ്രദായം (base-60) അവർ ഉപയോഗിച്ചിരുന്നു.[1] മുൻഗാമികളായിട്ടുള്ളവർക്ക് ഇത് ഒരു അനുകൂലമായ സംവിധാനം ആയിരുന്നില്ല. (സംഖ്യയുടെ 'അവസാനം' യൂണീറ്റ് അടയാളപ്പെടുത്തുന്ന രീതിയുണ്ടായിരുന്നു).

ഉത്ഭവം

[തിരുത്തുക]

ഈ സമ്പ്രദായം ആദ്യം ബി.സി. 2000-നടുത്ത് ആരംഭിച്ചു.[1] ഇതിന്റെ ഘടന സുമേറിയൻ ഭാഷാപരമായ സംഖ്യകളെക്കാൾ കൂടുതലായി സെമിറ്റിക് ഭാഷകളുമായി കൂടുതൽ ബന്ധം കാണിക്കുന്നു.[2] എന്നിരുന്നാലും, ഒരു പ്രത്യേക സുമേറിയൻ ചിഹ്നമായ 60 ന്റെ ഉപയോഗം (കൂടാതെ ഒരേ സംഖ്യയ്ക്ക് രണ്ട് സെമിറ്റിക് അടയാളങ്ങളും ഉണ്ടായിരുന്നു.) സുമേറിയൻ സംവിധാനത്തോടുള്ള ബന്ധത്തെ ഇത് സാക്ഷ്യപ്പെടുത്തുന്നു.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Stephen Chrisomalis (2010). Numerical Notation: A Comparative History. p. 247.
  2. Stephen Chrisomalis (2010). Numerical Notation: A Comparative History. p. 248.

ബിബ്ലിയോഗ്രഫി

[തിരുത്തുക]
  • Menninger, Karl W. (1969). Number Words and Number Symbols: A Cultural History of Numbers. MIT Press. ISBN 0-262-13040-8.
  • McLeish, John (1991). Number: From Ancient Civilisations to the Computer. HarperCollins. ISBN 0-00-654484-3.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബാബിലോണിയൻ_അക്കങ്ങൾ&oldid=3971323" എന്ന താളിൽനിന്ന് ശേഖരിച്ചത്