ബാം, ഇറാൻ

Coordinates: 29°06′22″N 58°21′25″E / 29.10611°N 58.35694°E / 29.10611; 58.35694
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാം

بم
City
Bam in 2013
Bam in 2013
ബാം is located in Iran
ബാം
ബാം
Coordinates: 29°06′22″N 58°21′25″E / 29.10611°N 58.35694°E / 29.10611; 58.35694
CountryIran
ProvinceKerman
CountyBam
BakhshCentral
ഉയരം
1,061 മീ(3,481 അടി)
ജനസംഖ്യ
 (2016 Census)
 • നഗരപ്രദേശം
127,396[1]
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IRDT)
Official nameBam and its Cultural Landscape
CriteriaCultural: ii, iii, iv, v
Reference1208
Inscription2004 (28-ആം Session)
Endangered2004-2013

ബാം[2] (പേർഷ്യൻ: بم) ഇറാനിലെ കെർമാൻ പ്രവിശ്യയിലെ ബാം കൗണ്ടിയിലെ ഒരു നഗരവും അതിൻറെ തലസ്ഥാനവുമാണ്. 2006 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 19,572 കുടുംബങ്ങളിലായി 73,823 ആയിരുന്നു.[3]

ആധുനിക ഇറാനിയൻ നഗരമായ ബാം, ബാം കോട്ടയെ വലയം ചെയ്ത് കിടക്കുന്നു. 2003-ലെ ഭൂകമ്പത്തിന് മുമ്പ് നഗരത്തിലെ നഗരത്തിലെ ഔദ്യോഗിക ജനസംഖ്യ 43,000 ആയിരുന്നു.[4] കോട്ടയുടെ സ്ഥാപനത്തിൻറെ തീയതിയും കാരണങ്ങളും സംബന്ധിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങൾ നിലനിൽക്കുന്നു. സാമ്പത്തികമായും വാണിജ്യപരമായും, ഈ പ്രദേശത്ത് വളരെ പ്രധാനപ്പെട്ട ഒരു സ്ഥനമുള്ള ബാം നഗരം തുണിത്തരങ്ങൾക്കും വസ്ത്രങ്ങൾക്കും പേരുകേട്ടതാണ്.

ചരിത്രം[തിരുത്തുക]

ആർഗ്-ഇ ബാം എന്ന പ്രാചീന കോട്ടയ്ക്ക് ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ്, പാർത്തിയൻ സാമ്രാജ്യത്തിന്റെ (ബിസി 248-എഡി 224) കാലത്തെ ചരിത്രമുണ്ടെങ്കിലും മിക്ക കെട്ടിടങ്ങളും നിർമ്മിച്ചത് സഫാവിദ് രാജവംശത്തിന്റെ കാലത്താണ്.[5] യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷനിൽ ലോക പൈതൃക സൈറ്റായി രജിസ്റ്റർ ചെയ്തിട്ടുള്ള ഈ പുരാതന കോട്ട വിനോദസഞ്ചാരികളുടെ ഒരു മികച്ച ആകർഷണ കേന്ദ്രമായിരുന്നു. 1722-ൽ മഹ്മൂദ് ഹോതക്കിന്റെ നേതൃത്വത്തിലുള്ള അഫ്ഗാൻ അധിനിവേശത്തെത്തുടർന്ന് നഗരം മിക്കവാറും ഉപേക്ഷിക്കപ്പെട്ടു. തുടർന്ന്, ക്രമേണ പുനഃസ്ഥാപിക്കപ്പെട്ട നഗരം പിന്നീട് ഷിറാസിൽ നിന്നുള്ള ആക്രമണകാരികളുടെ അധിനിവേശത്തേത്തുടർന്ന് ഇത് രണ്ടാം തവണ ഉപേക്ഷിക്കപ്പെട്ടു. ഒരു കാലത്ത് ഇത് ഒരു സൈനിക പാളയമായും ഉപയോഗിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "Statistical Center of Iran > Home".
  2. ബാം, ഇറാൻ can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3055036" in the "Unique Feature Id" form, and clicking on "Search Database".
  3. "Census of the Islamic Republic of Iran, 1385 (2006)". Islamic Republic of Iran. മൂലതാളിൽ (Excel) നിന്നും 2011-11-11-ന് ആർക്കൈവ് ചെയ്തത്.
  4. Moszynski, P. (2004). "Cold is the main health threat after the Bam earthquake". The BMJ. 328 (7431): 66. doi:10.1136/bmj.328.7431.66-a. PMC 314070. PMID 14715583. ശേഖരിച്ചത് 2007-09-13.
  5. "Bam Citadel". irannegintravel.com. ശേഖരിച്ചത് 2022-09-20.
"https://ml.wikipedia.org/w/index.php?title=ബാം,_ഇറാൻ&oldid=3820553" എന്ന താളിൽനിന്ന് ശേഖരിച്ചത്