Jump to content

കെർമാൻ പ്രവിശ്യ

Coordinates: 30°17′27″N 57°04′04″E / 30.2907°N 57.0679°E / 30.2907; 57.0679
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെർമാൻ പ്രവിശ്യ

استان کرمان
ബാം കോട്ട (2016)
ബാം കോട്ട (2016)
ഇറാനിലെ കെർമന്റെ സ്ഥാനം
Kerman Province and its counties
Location of കെർമാൻ പ്രവിശ്യ
Coordinates: 30°17′27″N 57°04′04″E / 30.2907°N 57.0679°E / 30.2907; 57.0679
Countryഇറാൻ
മേഖലമേഖല 5
Capitalകെർമാൻ
Counties23
ഭരണസമ്പ്രദായം
 • ഗവർണർ ജനറൽമുഹമ്മദ്-മഹ്ദി ഫദാകർ
വിസ്തീർണ്ണം
 • ആകെ1,83,285 ച.കി.മീ.(70,767 ച മൈ)
ഉയരം
192 മീ(630 അടി)
ജനസംഖ്യ
 (2016)[1]
 • ആകെ31,64,718
 • ജനസാന്ദ്രത17/ച.കി.മീ.(45/ച മൈ)
സമയമേഖലUTC+03:30 (IRST)
 • Summer (DST)UTC+04:30 (IRST)
Main language(s)Persian
HDI (2017)0.778[2]
high · 20th
വെബ്സൈറ്റ്www.gov.kr.ir

കെർമാൻ പ്രവിശ്യ (പേർഷ്യൻ: استان کرمان, Ostān-e Kermān) ഇറാനിലെ 31 പ്രവിശ്യകളിൽ ഏറ്റവും വലിയ പ്രവിശ്യയാണ്. ഇറാന്റെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഈ പ്രവിശ്യയുടെ ഭരണകേന്ദ്രം കെർമാൻ നഗരമാണ്. 2014-ൽ ഇത് റീജിയൻ 5-ൽ പ്രതിഷ്ടിക്കപ്പെട്ടു.[3] പുരാതന കാലത്ത് 'കാർമാനിയയിലെ അക്കമെനിഡ് സട്രാപ്പി'[4] എന്ന് പരാമർശിക്കപ്പെട്ടിരുന്ന ഇറാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ഇതിന് 183,285 ചതുരശ്ര കിലോമീറ്റർ (70,767 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്. ഇറാന്റെ ഭൂവിസ്തൃതിയുടെ ഏതാണ്ട് 11 ശതമാനത്തെ ഇത് ഉൾക്കൊള്ളുന്നു.[5] പ്രവിശ്യയിലെ ജനസംഖ്യ ഏകദേശം 3 ദശലക്ഷമായി കണക്കാക്കിയിരിക്കുന്നു (രാജ്യത്ത് 9-ആം സ്ഥാനം).

ഭൂമിശാസ്ത്രം

[തിരുത്തുക]

പ്രവിശ്യയുടെ ഔന്നത്യവും ഉയരങ്ങളും ഇറാന്റെ മധ്യ പർവതനിരകളുടെ തുടർച്ചയായിട്ടാണ്. അവ അസർബൈജാനിൽ ആരംഭിക്കുന്ന അഗ്നിപർവ്വത മടക്കുകളിൽ നിന്ന് വ്യാപിക്കുകയും ഇറാന്റെ മധ്യ പീഠഭൂമിയിൽ ശാഖകൾ വ്യാപിപ്പിച്ച് ബലുചെസ്താനിൽ അവസാനിക്കുകയും ചെയ്യുന്നു. ഈ പർവതനിരകൾ പ്രവിശ്യയിൽ വിശാലമായ സമതലങ്ങൾ സൃഷ്ടിച്ചു. ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ പർവതനിരകളായ ബഷാഗാർഡ്, കുഹ്ബോനൻ പർവതനിരകളിൽ ടോഗ്രോൾ, അൽജെർഡ്, പൽവാർ, സിറാച്ച്, അബാറെഖ്, തഹ്റൂദ് തുടങ്ങിയ കൊടുമുടികളും ഉൾപ്പെടുന്നു. യാസ്ദ് മുതൽ കെർമാനിലേയ്ക്കും അവിടെനിന്ന് ചല്ലേഹ്-യെ-ജാസ്മൂറിയാൻ വരെയും നീണ്ടുകിടക്കുന്ന മറ്റ് ശ്രേണികളിൽ സമുദ്രനിരപ്പിൽ നിന്ന് 4501 മീറ്റർ ഉയരമുള്ള ഹസാരൻ, 4402 മീറ്റർ ഉയരമുള്ള കുഹ്-ഇ ഷാ, ജൗപർ, ബഹ്ർ അസെമാൻ, ഖബ്ർ ദേശീയോദ്യാനത്തിലെ ഖബ്ർ പർവതങ്ങൾ എന്നിവയും ഉൾപ്പെടുന്നു.

ഈ പ്രവിശ്യയുടെ ഭൂരിഭാഗവും പുൽമേടുകളോ മണൽ നിറഞ്ഞ മരുഭൂമിയോ ആണെങ്കിലും ചില മരുപ്പച്ചകളിൽ ഈന്തപ്പന, ഓറഞ്ച് (ഇറാനിലെ ഏറ്റവും മികച്ചത് എന്ന് പറയപ്പെടുന്നു), പിസ്താശി എന്നിവയുടെ കൃഷിയുണ്ട്. പുരാതന കാലത്ത് "കാർമാനിയൻ" വീഞ്ഞ് അതിന്റെ ഗുണനിലവാരത്തിൻറെ പേരിൽ പ്രശസ്തമായിരുന്നു. പ്രവിശ്യ ജലസേചനത്തിനായി ഖനാറ്റുകളെ (ഭൂഗർഭ ജല ചാനലുകൾ) ആശ്രയിക്കുന്നു. പ്രവിശ്യയുടെ മധ്യഭാഗങ്ങളിൽ, സമുദ്രനിരപ്പിൽ നിന്ന് 4501 മീറ്റർ ഉയരമുള്ള ഏറ്റവും ഉയർന്ന കൊടുമുടിയാണ് ഹെസാർ പർവ്വതം.

കെർമാൻ പ്രവിശ്യ പ്രകൃതി ദുരന്തങ്ങൾക്ക് വിധേയമാണ്. ഉദാഹരണത്തിന്, സമീപകാലത്തുണ്ടായ ഒരു വെള്ളപ്പൊക്കം, കെർമാൻ പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള ഒരു പുരാവസ്തുഗവേഷണ പ്രധാനമായ പ്രാചീന നഗരം ജിറോഫ്റ്റ് കണ്ടെത്തുന്നതിന് സഹായകമായി. നേരേമറിച്ച്, ലോകത്തിലെ ഏറ്റവും വലിയ അഡോബ് ഘടനയായ ആർഗ്-ഇ ബാം, 2003 ഡിസംബറിൽ ഒരു ഭൂകമ്പത്തിൽ നശിച്ചു. 2005 ഫെബ്രുവരി 22-ന്, ഒരു വലിയ ഭൂകമ്പം വടക്കൻ കെർമാനിലെ സരണ്ട് പട്ടണത്തിലും സമീപത്തെ നിരവധി ഗ്രാമങ്ങളിലും നൂറുകണക്കിന് നിവാസികളെ കൊന്നൊടുക്കി.

കൗണ്ടികൾ

[തിരുത്തുക]

അനാർ കൗണ്ടി, അൻബറാബാദ് കൗണ്ടി, അർസൂയെഹ് കൗണ്ടി, ബാഫ്റ്റ് കൗണ്ടി, ബാം കൗണ്ടി, ബർദ്‌സിർ കൗണ്ടി, ഫഹ്‌റാജ് കൗണ്ടി, ഫർയാബ് കൗണ്ടി, ജിറോഫ്റ്റ് കൗണ്ടി, കഹ്നൂജ് കൗണ്ടി, കെർമാൻ കൗണ്ടി, കുഹ്ബനാൻ കൗണ്ടി, മനുജാൻ കൗണ്ടി, നർമാഷിർ കൗണ്ടി, ഖ്വലേഹ് ഗഞ്ച് കൗണ്ടി, റാബർ കൗണ്ടി, റഫ്‌സഞ്ജൻ കൗണ്ടി, റാവർ കൗണ്ടി, റിഗാൻ കൗണ്ടി, റുഡ്ബാർ-ഇ ജൊനൂബി കൗണ്ടി, ഷഹ്ർ-ഇ ബബാക്ക് കൗണ്ടി, സിർജാൻ കൗണ്ടി, സാരന്ദ് കൗണ്ടി എന്നിവയാണ് കെർമാൻ പ്രവിശ്യയിലെ കൗണ്ടികൾ.

ജനസംഖ്യാശാസ്‌ത്രം

[തിരുത്തുക]

2011-ൽ പ്രവിശ്യയിലെ ജനസംഖ്യ 786,400 വീടുകളിലായി 2,938,988 (1,482,339 പുരുഷൻ; 1,456,649 സ്ത്രീകൾ) ആയിരുന്നു. 1,684,982 പേർ നഗരപ്രദേശങ്ങളിലും 1,242,344 പേർ ഗ്രാമപ്രദേശങ്ങളിലും 6,082 പേർ സ്ഥിരതാമസക്കാരല്ലാത്തവരുമായിരുന്നു.[6]

1996-ൽ, കെർമാൻ പ്രവിശ്യയിലെ ജനസംഖ്യയുടെ 52.9 ശതമാനം നഗരപ്രദേശങ്ങളിലും 46 ശതമാനം ഗ്രാമപ്രദേശങ്ങളിലും താമസിച്ചിരുന്നപ്പോൾ ബാക്കിയുള്ള 1.1% സ്ഥിരവാസികളല്ലായിരുന്നു. 2006-ൽ 58.5 ശതമാനം ആയിരുന്ന നഗര ജനസംഖ്യ 2011-ൽ ഒരു ശതമാനം കുറഞ്ഞു.[7] കെർമാൻ നഗരം (2011 ജനസംഖ്യ: 621,374) നഗര ജനസംഖ്യയുടെ 80 ശതമാനത്തെ ഉൾക്കൊള്ളുന്നതും പ്രവിശ്യയിലെ ഏറ്റവും വികസിതവും വലുതുമായ നഗരമാണ്.

അവലംബം

[തിരുത്തുക]
  1. National Census 2006[പ്രവർത്തിക്കാത്ത കണ്ണി]
  2. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
  3. "همشهری آنلاین-استان‌های کشور به ۵ منطقه تقسیم شدند (Provinces were divided into 5 regions)". Hamshahri Online (in പേർഷ്യൻ). 22 June 2014. Archived from the original on 23 June 2014.
  4. "CARMANIA". iranicaonline.org.
  5. http://www.sci.org.ir/content/userfiles/_sci_en/sci_en/sel/year85/f1/CS_01_4.HTM[പ്രവർത്തിക്കാത്ത കണ്ണി]
  6. amar.org.ir
  7. Selected Findings of National Population and Housing Census, 2011 Archived 2013-05-31 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=കെർമാൻ_പ്രവിശ്യ&oldid=3824967" എന്ന താളിൽനിന്ന് ശേഖരിച്ചത്