ബടൂമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബടൂമി

ბათუმი
പതാക ബടൂമി
Flag
ഔദ്യോഗിക ചിഹ്നം ബടൂമി
Coat of arms
CountryGeorgia
Autonomous republicAdjara
Founded8th century
City status1866
ഭരണസമ്പ്രദായം
 • MayorGiorgi Ermakov[1]
വിസ്തീർണ്ണം
 • ആകെ[[1 E+7_m²|64.9 ച.കി.മീ.]] (25.1 ച മൈ)
ഉയരം
3 മീ(10 അടി)
ജനസംഖ്യ
 (2014[2])
 • ആകെ152,839
 • ജനസാന്ദ്രത2,400/ച.കി.മീ.(6,100/ച മൈ)
സമയമേഖലUTC+4 (Georgian Time)
Postal code
6000-6010
ഏരിയ കോഡ്(+995) 422
വെബ്സൈറ്റ്Official website

ജോർജ്ജിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് ബടൂമി(ബറ്റൂമി)- Batumi (Georgian: ბათუმი [bɑtʰumi]) ജോർജ്ജിയയുടെ തെക്കുപടിഞ്ഞാറായി ഒഴുകുന്ന കരിങ്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. [2] ലെസ്സർ കോക്കസസ് പർവ്വത നിരയുടെ താഴ്‌വരയിലുള്ള കുന്നിന്റെ സമീപത്തുള്ള മിതോഷ്ണ മേഖലാ പ്രദേശത്താണ് ഈ നഗരം. ബറ്റൂമി അതിന്റെ വ്യത്യസ്തമായ കാലാവസ്ഥ കാരണം ഏറെ തിരക്കേറിയ പ്രസിദ്ധമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. ഇളം ചൂടുള്ള സമയത്താണ് ഇവിടത്തെ തീര പ്രദേശങ്ങളിൽ ഏറെ ജനത്തിരക്ക് അനുഭവപ്പെടുന്നത്. ശൈത്യകാലത്ത് ഈ പ്രദേശം പൂർണമായും മഞ്ഞിൽ പൊതിഞ്ഞ അവസ്ഥയിലായിരിക്കും. ബടൂമിയിലെ സമ്പദ്ഘടനയുടെ മുഖ്യപങ്കും ടൂറിസവും ചൂതാട്ടവുമാണ്. എന്നാൽ ഈ പട്ടണം പ്രധാന തുറമുഖ നഗരം കൂടിയാണ്. കപ്പൽ നിർമ്മാണം, ഭക്ഷ്യ സംസ്‌കരണം എന്നീ വ്യവസായങ്ങളും ഇവിടെയുണ്ട്. 2010 മുതൽ, ബടൂമിയിൽ ആധുനിക രീതിയിലുള്ള വൻ കെട്ടിടങ്ങൾ നിർമ്മിച്ചു. അതുപോലെ, 19ആം നൂറ്റാണ്ടിലെ പഴയ പട്ടണത്തിലെ വൻ സൗധങ്ങൾ പുനസ്ഥാപിക്കുകയും ചെയ്തു.[3]


ചരിത്രം[തിരുത്തുക]

കോൾശിസ് സാമ്രാജ്യ കാലത്ത് ബത്തൂസ് - ബാത്തിസ് (Bathus / Bathys) എന്ന പേരിലായിരുന്നു ഈ പ്രദേശം അറിയപ്പെട്ടിരുന്നത്. പുരാതന ഗ്രീക്ക് കോളനിയുടെ ഭാഗമായിരുന്നു ഈ പ്രദേശം. പുരാതന ഗ്രീക്ക് പദമായ βαθύς λιμεν bathus limen / βαθύς λιμήν bathys limin ൽ നിന്നാണ് ഇത് ഉത്ഭവിച്ചത്. ("deep harbor" )ആഴമുള്ള തുറമുഖം എന്നാണ് ഈ പദത്തിന്റെ അർത്ഥം. ഏഡി 117 മുതൽ 138 വരെ റോമാചക്രവർത്തിയായിരുന്ന ഹാഡ്രിയൻ ഭരണ കാലത്ത് സുരക്ഷിതമായ ഒരു റോമൻ തുറമുഖമായിരുന്നു ഈ പ്രദേശം. പത്താം നൂറ്റാണ്ടോട് അടുത്ത സമയത്താണ് ഈ പ്രദേശം ജോർജ്ജിയ കിങ്ഡത്തിന്റെ ഭാഗമാകുന്നത്.

ബടൂമി തുറമുഖം 1881

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Mekvabishvili, Kakha. "Mayor of Batumi". Archived from the original on 2016-04-02. Retrieved October 8, 2016.
  2. 2.0 2.1 "2014 General Population Census Main Results General Information" (PDF). National Statistics Office of Georgia. Archived from the original (PDF) on 2016-08-08. Retrieved 2 May 2016.
  3. Spritzer, Dinah (9 September 2010). "Glamour revives port of Batumi". The New York Times. Retrieved 24 December 2014.
"https://ml.wikipedia.org/w/index.php?title=ബടൂമി&oldid=4023227" എന്ന താളിൽനിന്ന് ശേഖരിച്ചത്