ബങ്കപുര മയിൽ സങ്കേതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Indian Peacock
Peacock sanctuary inside the Bankapura Fort

കർണ്ണാടകയിലെ ഹവേരി ജില്ലയിലെ ബങ്കപുര കോട്ടയ്ക്കകത്ത് സ്ഥിതിചെയ്യുന്ന സങ്കേതമാണ് ബങ്കപുര മയിൽ സങ്കേതം. കർണ്ണാടകയിലുള്ള മറ്റൊരു മയിൽ സങ്കേതം അടിചുഞ്ചനഗിരി മയിൽ സങ്കേതമാണ്.

ഖിലാരി ബുൾസിനു വേണ്ടിയുള്ള പശു ഫാം ഇവിടെ സ്ഥിതിചെയ്യുന്നു. ഇവിടത്തെ കിടങ്ങിനുള്ളിലെ സ്ഥലം മയിൽ സങ്കേതത്തിന് വളരെ പറ്റിയതാണ്. 36 കിലോമീറ്റർ നീളവും 10-15 മീറ്റർ വീതിയും 7-8 മീറ്റർ ആഴവുമുള്ള കിടങ്ങിനുള്ളിലാണ് ഈ സങ്കേതം.

കിടങ്ങിന്റെ കരയിൽ അക്കേഷ്യ, വേപ്പ് തുടങ്ങിയ മരങ്ങൾ വളരുന്നു. ചോളം, ജോവർ തുടങ്ങിയ വിളകൾ പശുക്കൾക്കായി വളർത്തുന്നത് മയിലിനും പ്രീയപ്പെട്ടവയാണ്.

മയിലിന്റെ പ്രജനനത്തിനുവേണ്ടി പ്രത്യേകമായി സജ്ജീകരിക്കപ്പെട്ടിട്ടുള്ള രാജ്യത്തെ രണ്ടാമത്തെ സങ്കേതമാണ് ബങ്കപൂരിലേത്.[1]

2006 ജൂൺ 9 ന് ഇന്ത്യാസർക്കാർ ഈ പ്രദേശം മയിൽ സങ്കേതമായി പ്രഖ്യാപിച്ചു.

ചരിത്രപ്രസിദ്ധമായ ബങ്കപുര കോട്ടയുടെ അവശിഷ്ടങ്ങൾക്കുള്ളിലാണ് ഈ സങ്കേതം സ്ഥിതിചെയ്യുന്നത്. 139 ഏക്കറോളം വരുന്ന പ്രദേശം ഈ സങ്കേതമായി രൂപപ്പെട്ടിരിക്കുന്നു. ആഴമേറിയ കിടങ്ങിനാൽ ചുറ്റപ്പെട്ട പ്രദേശമായതുകൊണ്ട് ഇവിടം മയിലുകളുടെ സംരക്ഷണത്തിന് പറ്റിയതാണ്. 1919 ൽ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഇവിടെ ഒരു പശു ബ്രീഡിംഗ് ഫാം നിർമ്മിച്ചു. 90 ഏക്കറോളം സ്ഥലം ഈ ഫാമിനായി മാറ്റിവച്ചിരിക്കുന്നു.

1,000ത്തിലധികം മയിലുകൾ ഈ സങ്കേതത്തിൽ വസിക്കുന്നു. മനുഷ്യരുടെ ഇടപെടലിലുള്ള നിയന്ത്രണം മയിലുകളുടെ പ്രജനനത്തിനെ വലിയതോതിൽ സഹായിച്ചിട്ടുണ്ട്. കിടങ്ങിനുള്ളിലെ 4 കിലോമീറ്ററോളം വരുന്ന പ്രദേശത്ത് മയിലുകൾ സ്വൈരവിഹാരം നടത്തുന്നു.

ബങ്കപുര കോട്ടക്കുള്ളിലുള്ള മറ്റ് പക്ഷികൾ മരംകൊത്തി, great-horned owl, babbler, magpie, robin, green bee eater, nightjar, മൈന, paradise flycatcher, കൽമണ്ണാത്തി, spotted dove, parakeets, മീൻകൊത്തി, നാട്ടുവേഴാമ്പൽ, blue tailed bee eater, പരുന്ത്, തുന്നാരൻ എന്നിവയാണ്.

References[തിരുത്തുക]

  1. "Peacock Paradise". ശേഖരിച്ചത് 2008-08-12.
"https://ml.wikipedia.org/w/index.php?title=ബങ്കപുര_മയിൽ_സങ്കേതം&oldid=2587554" എന്ന താളിൽനിന്ന് ശേഖരിച്ചത്