ബംഗാളിന്റെ വിഭജനം (1947)
1947ലെ ബംഗാൾ വിഭജനം ബ്രിട്ടീഷ് ഇന്ത്യൻ പ്രവിശ്യയായ ബംഗാളിനെ റാഡ്‌ക്ലിഫ് രേഖയിൽ വച്ച് മുറിച്ച് കിഴക്കുഭാഗം പാകിസ്താനും പടിഞ്ഞാറൻ ഭാഗം ഇന്ത്യയ്ക്കും നൽകി.
1947 ജൂൺ 20നു ബംഗാൾ ലെജിസ്ലേറ്റീവ് അസംബ്ലി ബംഗാൾ പ്രസിഡൻസിയുടെ ഭാവിയെപ്പറ്റി പര്യാലോചിക്കാൻ യോഗം കൂടി. അവരുടെ മുമ്പിൽ നിർണ്ണായകമായ ചില ചോദ്യങ്ങളുണ്ടായിരുന്നു. ഇന്ത്യയുടെയോ പാകിസ്താന്റെയോ ഭാഗമായി ഒരു ഐക്യബംഗാൾ ആകണോ അതോ; ബംഗാൾ കിഴക്കൻ ബംഗാൾ എന്നും പടിഞ്ഞാറൻ ബംഗാൾ എന്നും വിഭജിക്കണോ? തുടങ്ങിയ ചോദ്യങ്ങളാണുയർന്നു വന്നത്. പ്രാഥമിക അസംബ്ലി സെഷനിൽ അസംബ്ലി 120നു 90 വോട്ടിനു പാകിസ്താന്റെ പുതിയ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ ചേരുകയാണെങ്കിൽ അത് ഐക്യബംഗാളായി ചേരണം എന്ന് തീരുമാനിച്ചു. പിന്നീട്, പശ്ചിമ ബംഗാളിലെ പ്രതിനിധികൾ പ്രത്യേക യൊഗം ചേരുകയും 21 വോട്ടിനെതിരായി 58 വോട്ടിനു ബംഗാൾ പ്രവിശ്യ പശ്ചിമ ബംഗാൾ എന്നും പൂർവ്വ ബംഗാൾ എന്നും വിഭജിച്ച് പശ്ചിമബംഗാൾ ഇന്ത്യൗടെ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുമായി ചൃക്കണമെന്നും പ്രമേയം പാസ്സാക്കി. കിഴക്കൻ ബംഗാളിൽനിന്നുമുള്ള പ്രതിനിധികളുടെ മറ്റൊരു യോഗത്തിൽ 35നെതിരെ 106 വോട്ടിനു ബംഗാൾ പ്രവിശ്യ വിഭജിക്കരുതെന്നു പ്രമേയം പാസാക്കി. ഇന്ത്യ വിഭജിക്കുകയാണെങ്കിൽ, കിഴക്കൻ ബംഗാൾ പാകിസ്താനുമായിച്ചേരണം എന്ന് 34നെതിരെ 107 വോട്ടിനു പാസാക്കി.[1]
1947 ജൂലൈ 6 നു സിൽഹെറ്റ് റെഫറണ്ടത്തിൽ സിൽഹെറ്റ് ആസാമിൽനിന്നു കിഴക്കൻ ബംഗാളിൽ ലയിപ്പിക്കണമെന്ന് തീരുമാനമായി.
മൗൻട്ബാറ്റൻ പ്ലാൻ അല്ലെങ്കിൽ ജൂൺ 3 പ്ലാൻ എന്നറിയപ്പെടുന്ന പദ്ധതിയിൽ ഇന്ത്യയ്ക്കും പാകിസ്താനും തങ്ങളുടെ ഭരണാവകാശം കൈമാറാൻ തീരുമാനിച്ചു. ആഗസ്ത് 14, 15 തീയതികളിലാണ് ഭരണം കൈമാറാൻ തീരുമാനിച്ചത് 150 വർഷത്തെ ബ്രിട്ടിഷ് സ്വാധീനം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആവസാനിച്ചു. , was done according to what has come to be known as the "3 June Plan" or "Mountbatten Plan". India’s independence on 15 August 1947 ended over 150 years of British influence in the Indian subcontinent. East Bengal later became the independent country of Bangladesh after the 1971 Bangladesh Liberation War.
1905ൽ രണ്ടു പ്രവിശ്യകളായ പടിഞ്ഞാറൻ ബംഗാളും കിഴക്കൻ ബംഗാളും ഭരിക്കാനുള്ള എളുപ്പത്തിനാണു വിഭജിക്കാൻ തുടങ്ങിയത്. In 1905.[2] പക്ഷെ, മുസ്ലിം ഭൂരിപക്ഷമുള്ള കിഴക്കൻ ബംഗാളും ഹിന്ദു ഭൂരിപക്ഷമുള്ള പടിഞ്ഞാറൻ ബംഗാളുമായി ആണു വിഭജനം നടന്നതെന്നത് ശ്രദ്ധേയമാണ്. 1905ലെ വിഭജനം കിഴക്കൻ ബംഗാളിൽ വലിയ ഒരു വിഭാഗം ഹിന്ദുക്കൾ ന്യൂനപക്ഷങ്ങളാവുകയും പടിഞ്ഞാറൻ ബംഗാളിൽ വലിയ ഒരു വിഭാഗം മുസ്ലിങ്ങൾ ന്യൂനപക്ഷമാവുകയും ചെയ്തു. മുസ്ലിങ്ങൾ ബംഗാൾ വിഭജനത്തിനു അനുകൂലമായിരുന്നു. കാരണം, അവർക്ക് സ്വന്തമായി ഒരു പ്രവിശ്യ ലഭിക്കും എന്നതുകൊണ്ട്. ഇതിനെ ഹിന്ദുക്കൾ എതിർത്തു. ഈ തർക്കം വലിയതോതിലുള്ള ലഹളയ്ക്കും പ്രതിഷേധങ്ങൾക്കും കാരണമായി. അങ്ങനെ അവസാനം, 1911ൽ രണ്ടു പ്രവിശ്യകളും ഒരിക്കൽക്കൂടി ഒന്നായിത്തീർന്നു.[3]
എന്നിരുന്നാലും, 1905ലെ ബംഗാൾ വിഭജനസമയത്തുണ്ടായിരുന്ന ഹിന്ദുക്കളും മുസ്ലിങ്ങളുമായുള്ള തർക്കങ്ങൾ തുടർന്നും നിലനിന്നു. 1947ൽ നടന്ന വീണ്ടുമുള്ള ബംഗാൾ വിഭജനം ഉൾപ്പെടെ രാഷ്ട്രീയപാർട്ടികളുടെയും സംഘടനകളുടെയും രാഷ്ട്രീയാവശ്യം നിറവേറ്റാനായിരുന്നു.
1947 ജൂൺ 20 ലെ പ്ലാൻ അനുസരിച്ച്, ബംഗാൾ ലെജിസ്ലേറ്റീവ് അസംബ്ലിയിലെ അംഗങ്ങൾ ബംഗാൾ വിഭജനത്തെപ്പറ്റിയുള്ള മൂന്നു പ്രത്യേക വോട്ടെടുപ്പ് താഴെക്കൊടുക്കുന്നു:
- അസംബ്ലിയിലെ എല്ലാ അംഗങ്ങളും ചേർന്ന് 90 വോട്ടിനെതിരെ 126 വോട്ട് നേടി അപ്പോൾ നിലവിലുള്ള കോൺസ്റ്റിറ്റ്വന്റ് അസംബ്ലിയിൽ (ഇന്ത്യയിൽ) ചേരാൻ തീരുമാനിച്ചു.
- പിന്നെ, മുസ്ലിം ഭൂരിപക്ഷ പ്രദേശത്തുനിന്നുമുള്ള അസംബ്ലി അംഗങ്ങൾ മാത്രം പ്രത്യേകയോഗം ചേർന്ന് ബംഗാളിനെ വിഭജിക്കുന്നതിനെ എതിർക്കുകയും 35നെതിരെ 106 വോട്ടിനു ബംഗാൾ മുഴുവനായി പുതുതായി രൂപീകരിക്കുന്ന പുതിയ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ (പാകിസ്താനിൽ) ചേരാൻ തീരുമാനിക്കുകയും ചെയ്തു.
- ഈ വോട്ടെടുപ്പിനു ശേഷം ബംഗാളിലെ മുസ്ലിങ്ങളല്ലാത്ത അംഗങ്ങൾ ബംഗാൾ അസംബ്ലിയിൽ കൂടി മൂന്നാമതൊരു വോട്ടെടുപ്പു നടത്തി. അതിൽ 21നെതിരായി 58 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബംഗാൾ പ്രവിശ്യയെ വിഭജിക്കണമെന്ന് വോട്ടുചെയ്തു.
മൗണ്ട് ബാറ്റൻ പ്ലാൻ അനുസരിച്ച്, അസംബ്ലിയുടെ പകുതിപ്പേരെങ്കിലും സാങ്കൽപ്പികമായ്ർങ്കിലും അസംബ്ലിയുടെ പകുത്തിപ്പേർ ആയി മാറിയെങ്കിൽ ജൂൺ 20 യിലെ പ്രൊസീഡിങ്സ് അനുസരിച്ച് ബംഗാൾ വിഭജിക്കാൻ തീരുമാനിച്ചു. ഇത് പടിഞ്ഞാറൻ ബംഗാൾ ഇന്ത്യയുടേതും കിഴക്കൻ ബംഗാൾ പാകിസ്താന്റെ ഭാഗവുമാക്കി.
ജൂലൈ 7ലെ മൗണ്ട്ബാറ്റന്റെ പ്ലാൻ പ്രകാരമ്മുള്ള റഫറണ്ടമനുസരിച്ച്, സിൽഹെറ്റ് കിഴക്കൻ ബംഗാളിൽ ചേരാനാണ് വോട്ടുചെയ്തത്. സർ സിറിൽ റാഡ്‌ക്ലിഫ് നേതൃത്വം നൽകിയ ഒരു ബൗണ്ടറി കമ്മിഷൻ എന്ന സമിതിയാണ് പുതിയതായി രൂപീകൃതമായ രണ്ടു പ്രവിശ്യകളുടെയും ഇടയിലുള്ള അതിരു നിശ്ചയിച്ചത്. 1947 ഇന്ത്യ ഇൻഡിപെൻഡന്ന്സ് ആക്റ്റ് പ്രകാരം പാകിസ്താന് ആഗസ്ത് 14നും ഇന്ത്യയ്ക്ക് ആഗസ്ത് 15നും ഭരണം കൈമാറി.
അഭ്യാർത്ഥി പ്രതിസന്ധി
[തിരുത്തുക]പശ്ചാത്തലം
[തിരുത്തുക]ശേഷം
[തിരുത്തുക]അവിഭജിത ബംഗാൾ പദ്ധതി
[തിരുത്തുക]ഇതും കാണൂ
[തിരുത്തുക]- Bengali Hindu Homeland Movement
- East Pakistan
- The 1947 Partition Archive
കുറിപ്പുകളും അവലംബങ്ങളും
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ↑ Soumyendra Nath Mukherjee (1987). Sir William Jones: A Study in Eighteenth-century British Attitudes to India. Cambridge University Press. p. 230. ISBN 978-0-86131-581-9. Archived from the original on 2018-01-31. Retrieved 2017-11-24.
- ↑ "India's History : Modern India : The First Partition of Bengal : 1905". Archived from the original on 2018-08-06. Retrieved 2017-11-25.
- ↑ Baxter – Bangladesh: From a Nation to a State, page 39–40 "The new province had a Muslim majority of about three to two ... The partition was widely welcomed by Muslims and sharply condemned by Hindus. Hindu opposition was expressed in many forms, ranging from boycott of British goods to revolutionary activities ... protests eventually bore fruit, and the partition was annulled in 1911."
അവലംബം
[തിരുത്തുക]- Baxter, Craig (1997). Bangladesh: From a Nation to a State. Boulder, CO: Westview Press. ISBN 0-8133-2854-3.
- Chatterji, Joya (2007). The Spoils of Partition: Bengal and India, 1947–1967. Cambridge University Press. ISBN 978-1-139-46830-5.
- Bashabi Fraser Bengal Partition Stories: An Unclosed Chapter. New York: Anthem Press, 2008. ISBN 1-84331-299-91-84331-299-9
- Jalal, Ayesha (1994). The Sole Spokesman: Jinnah, the Muslim League and the Demand for Pakistan. Cambridge University Press. ISBN 978-0-521-45850-4.
- Van Schendel, Willem (2005). The Bengal Borderland: Beyond State and Nation in South Asia. Anthem Press. ISBN 978-1-84331-145-4.
- S. M. Ikram Indian Muslims and Partition of India. New Delhi: Atlantic Publishers and Distributors, 1992. ISBN 81-7156-374-081-7156-374-0
- Hashim S. Raza Mountbatten and the partition of India. New Delhi: Atlantic Publishers and Distributors, 1989. Harun-or-Rashid (2012). "Partition of Bengal, 1947". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
- Singh, J. J. (15 June 1947). "Partition of India: British Proposal Said to be Only Feasible Plan Now". The New York Times (Letter to editor). p. E8.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം)
- Gyanendra Pandey Remembering Partition: Violence, Nationalism, and History in India. Cambridge: Cambridge University Press, 2001. ISBN 0-521-00250-80-521-00250-8
- Chattopadhyay, Subhasis (2016). "Review of Bengal Partition Stories: An Unclosed Chapter edited by Bashabi Fraser". Prabuddha Bharata or Awakened India. 121 (9): 670-672. ISSN 0032-6178.
{{cite journal}}
: Italic or bold markup not allowed in:|journal=
(help)
- Harun-or-Rashid (2012). "Suhrawardy, Huseyn Shaheed". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
- Harun-or-Rashid (2012). "Partition of Bengal, 1947". In Islam, Sirajul; Jamal, Ahmed A. (eds.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
- Tan, Tai Yong; Kudaisya, Gyanesh (2000). The Aftermath of Partition in South Asia. Routledge. ISBN 0-415-17297-7.