ഫ്രീഡ റൂത്ത് ഹൈവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രീഡ റൂത്ത് ഹൈവേ c.1930 ൽ

ഒരു ഓസ്‌ട്രേലിയൻ ഒബ്‌സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായിരുന്നു ഫ്രീഡ റൂത്ത് ഹൈവേ (1907-1963). സിഡ്‌നി സർവ്വകലാശാലയിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദം നേടിയ ആദ്യ വനിതയും റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റിൽ പ്രവേശനം നേടിയ ആദ്യ വനിതയും ആയിരുന്നു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1907 ജൂൺ 2 നാണ് ഫ്രീഡ റൂത്ത് ഹൈവേ ജനിച്ചത്. മിസ്റ്റർ ആൻഡ് മിസ്സിസ് എഫ്.എസ്സിന്റെ ഏക മകളായിരുന്നു അവർ. ഹൈവേ ന്യൂ സൗത്ത് വെയിൽസിലെ ബർവുഡിലാണ് വളർന്നത്. ഹൈവേ ബർവുഡിലെ മെത്തഡിസ്റ്റ് ലേഡീസ് കോളേജിൽ വിദ്യാഭ്യാസത്തിന് ചേർന്നു. 1925-ൽ അവിടെനിന്ന് ബിരുദം നേടി.[1] തുടർന്ന് അവർ സിഡ്‌നി സർവകലാശാലയിൽ ചേർന്ന് മാസ്റ്റർ ഓഫ് ബിസിനസ് (1930), ബാച്ചിലർ ഓഫ് സയൻസ് (1930), ഡോക്ടർ ഓഫ് മെഡിസിൻ (1939) എന്നിവയിൽ അധിക ബിരുദങ്ങൾ നേടി.[2] 1930-ൽ എംബി ബിഎസ് ബിരുദം നേടിയ അവർ, സിഡ്‌നി സർവകലാശാലയിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം നേടിയ ആദ്യത്തെ വനിതാ വൈദ്യശാസ്ത്ര ബിരുദധാരിയായിരുന്നു.[3][4][5]

പുരസ്കാരങ്ങളും ബഹുമതികളും[തിരുത്തുക]

റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റിന്റെ ഫെല്ലോ[6] റൂത്ത് ഹൈവേ മെമ്മോറിയൽ പ്രൈസും പ്രസവചികിത്സയ്ക്കുള്ള മെഡലും അവരുടെ ബഹുമാനാർത്ഥം അഡ്‌ലെയ്ഡ് സർവകലാശാല നൽകുന്നു[7]

അവലംബം[തിരുത്തുക]

  1. "MLC School Alumni in Science". Retrieved 23 November 2015.
  2. Elmslie, Ronald; Nance, Susan (1993). "Heighway, Freida Ruth (1907–1963)". Heighway, Freida Ruth (1907–1963), Australian Dictionary of Biography. Canberra: National Centre of Biography, Australian National University. Retrieved 23 November 2015.
  3. "Early Women Students". University of Sydney. Retrieved 23 November 2015.
  4. "M.D. DEGREE FOR WOMAN DOCTOR". The News. Adelaide. 9 March 1949. p. 7. Retrieved 23 November 2015 – via National Library of Australia.
  5. "THE UNIVERSITY". The Sydney Morning Herald. 18 September 1930. p. 4. Retrieved 23 November 2015 – via National Library of Australia.
  6. Peel, John Sir; Peel, John Sir (1976), The lives of the Fellows of the Royal College of Obstetricians and Gynaecologists, 1929-1969, Heinemann Medical Books, ISBN 978-0-433-25002-9
  7. "UTR1.71 – THE RUTH HEIGHWAY MEMORIAL PRIZE AND MEDAL" (PDF). University of Adelaide. Archived from the original (PDF) on 13 October 2015. Retrieved 23 November 2015.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്രീഡ_റൂത്ത്_ഹൈവേ&oldid=3844078" എന്ന താളിൽനിന്ന് ശേഖരിച്ചത്