ഫ്രാങ്കൻസ്റ്റീൻ
കർത്താവ് | മേരി ഷെല്ലി |
---|---|
യഥാർത്ഥ പേര് | Frankenstein; or, The Modern Prometheus |
രാജ്യം | United Kingdom |
ഭാഷ | English |
സാഹിത്യവിഭാഗം | Gothic novel, Horror fiction, Soft science fiction |
പ്രസിദ്ധീകൃതം | 1818 (Lackington, Hughes, Harding, Mavor & Jones) |
ഏടുകൾ | 280 |
മേരി ഷെല്ലി രചിച്ച വിശ്വവിഖ്യാതമായ ഒരു നോവലാണ് ഫ്രാങ്കൻസ്റ്റീൻ. കൃതിയുടെ മുഴുവൻ പേര് ഫ്രാങ്കൻസ്റ്റീൻ, ഓർ ദി മോഡേർൺ പ്രോമിത്യൂസ്(Frankenstein; or, The Modern Prometheus) എന്നാണ്. ലോക സാഹിത്യത്തിൽ ഒരു ക്ലാസിക്കായി ഇതിനെ പരിഗണിക്കുന്നു.
വിക്ടർ ഫ്രാങ്കൻസ്റ്റീൻ എന്ന യുവ ശാസ്ത്രജ്ഞൻ കീഴ്‌വഴക്കമനുസരിക്കാത്ത ശാസ്ത്ര പരീക്ഷണത്തിലൂടെ സൃഷ്ടിക്കുന്ന ഒരു ജീവിയുടെ കഥയാണിത്. ഇവർ 18 വയസ്സായപ്പോൾ എഴുതാൻ തുടങ്ങിയ ഈ നോവലിന്റെ ആദ്യപതിപ്പ് രണ്ട് വർഷത്തിനുശേഷം 1818-ൽ, ലണ്ടനിൽ പ്രസിദ്ധീകരിച്ചു. ആദ്യപതിപ്പിൽ പേര് വയ്ക്കാതെ പ്രസിദ്ധീകരിച്ചെങ്കിലും 1823 -ൽ ഫ്രാൻസിൽ പുറത്തിറക്കിയ ഇതിന്റെ രണ്ടാം പതിപ്പിലാണ് മേരി ഷെല്ലിയുടെ പേർ പ്രസിദ്ധീകരിച്ചത്.
മേരിഷെല്ലി, 1814 -ൽ യൂറോപ്പിൽ സഞ്ചരിക്കുമ്പോൾ ജർമ്മനിയിലെ റൈൻ നദിക്കരയിൽ ഗേൺഷൈം (Gernsheim) സന്ദർശിക്കുകയുണ്ടായി. രണ്ടു നൂറ്റാണ്ടുകൾ മുമ്പ് ഒരു ആൽക്കെമിസ്റ്റ്, പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരുന്ന ഫ്രാങ്കൻസ്റ്റീൻ കൊട്ടാരത്തിൽനിന്ന് 17 കിലോമീറ്റർ (10 മൈൽ) അകലെയുള്ള സ്ഥലമായിരുന്നു ഇത്.[1][2][3]
പിന്നീട് അവർ ഈ നോവലിലെ പ്രധാന സംഭവങ്ങൾ നടക്കുന്നതായി പ്രതിപാദിക്കപ്പെടുന്ന സ്വിറ്റ്സർലാന്റിലെ ജനീവയിലേക്കും സഞ്ചരിച്ചു.
സഹയാത്രികരായിരുന്ന പെഴ്സി ബിഷ് ഷെല്ലി, ജോർജ്ജ് ബൈറൺ, ജോൺ പോളിഡോറി എന്നിവർ ഏറ്റവും ഭയാനകമായ നോവൽ ആർക്കാണ് എഴുതാൻ സാധിക്കുകയെന്ന മൽസരം നടത്താൻ തീരുമാനിച്ചു. ഇതിനെക്കുറിച്ച് ചിന്തിച്ചിരുന്ന മേരി, കുറച്ചുദിവസങ്ങൾക്കുശേഷം ഒരു ശാസ്ത്രജ്ഞൻ കൃത്രിമമായി ജീവൻ സൃഷ്ടിക്കുന്നതായും തന്റെ സൃഷ്ടിയാൽ ഭയചകിതനാകുന്നതായും സ്വപ്നം കണ്ടു. ഈ സ്വപ്നമാണ് ഫ്രാങ്കൻസ്റ്റീൻ എന്ന നോവലായി പരിണമിച്ചത്.