ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
ദൃശ്യരൂപം
ആപ്തവാക്യം | The New Designation For Students And Youth |
---|---|
രൂപീകരണം | ഏപ്രിൽ 30, 2017 |
ആസ്ഥാനം | ന്യൂഡൽഹി |
പ്രവർത്തനമേഖലകൾ | വിദ്യാർഥി യുവജനം |
ജനറൽ സെക്രട്ടറി | ഷാരിഖ് അൻസാർ |
മാതൃസംഘടന | വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ |
വെബ്സൈറ്റ് | fraternitykerala |
വെൽഫെയർ പാർട്ടിയുടെ വിദ്യാർഥി യുവജന വിഭാഗമാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. "സാഹോദര്യത്തിൽ അധിഷ്ഠിതമായ ജനാധിപത്യം" എന്ന ലക്ഷ്യത്തോടെയാണ് സംഘടന രൂപീകരിച്ചത്. [1]
ചരിത്രം
[തിരുത്തുക]2017 ഏപ്രിൽ 30ന് ഡൽഹി അംബേദ്കർ ഭവനിൽ നടന്ന വിദ്യാർത്ഥി - യുവജന കൺവെൻഷനിൽ വെച്ചാണ് ദേശീയ തലത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. അലിഗഡ് സർവകലാശാല വിദ്യാർത്ഥി അൻസാർ അബൂബക്കറിനെ സംഘടനയുടെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.[2]
ദേശീയ നേതൃത്വം
[തിരുത്തുക]- പ്രസിഡണ്ട് : ഷംസീർ ഇബ്രാഹീം
- ജനറൽ സെക്രട്ടറിമാർ : അഡ്വ.മതി അംബേദ്കർ, മുഹമ്മദ് ആസിം, അബു ജാഫർ മുല്ല
- വൈസ് പ്രസിഡന്റുമാർ : ഉഛങ്കി പ്രസാദ്, അബുൽ അഅ്‌ലാ സുബ്ഹാനി, റോഹിന ഖാത്തൂൺ
- സെകട്ടറിമാർ : അഫ്രീൻ ഫാത്തിമ, ഫിർദൗസ് ബാർബുനിയ, അബുതൽഹ അബ്ദൽ, സാന്ദ്ര എം.ജെ, ആയിഷ റെന്ന, മുഹമ്മദ് അലി
കേരളത്തിൽ
[തിരുത്തുക]2017 മേയ് 13ന് എറണാംകുളം ടൌൺ ഹാളിൽ നടന്ന വിദ്യാർത്ഥി യുവജന കൺവെൻഷനിൽ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ കേരളാ ഘടകം നിലവിൽ വന്നു.[3]
നേതൃത്വം
[തിരുത്തുക]- പ്രസിഡന്റ് : നജ്ദ റെെഹാൻ
- ജനറൽ സെക്രട്ടറിമാർ : മുജീബ് റഹ്മാൻ, കെ.കെ അഷ്‌റഫ്, അർച്ചന പ്രജിത്ത്
- വൈസ്പ്രസിഡന്റുമാർ : കെ.എം. ഷെഫ്രിൻ, മഹേഷ് തോന്നക്കൽ, നഈം ഗഫൂർ
- സെക്രട്ടറിമാർ : ആദിൽ എ, അമീൻ റിയാസ്, സനൽ കുമാർ, ലത്തീഫ് പി.എച്ച്, ഷഹിൻ ഷിഹാബ്, ഫാത്തിമ നൗറിൻ
കാമ്പസുകളിൽ
[തിരുത്തുക]ഇന്ത്യയിലെ പ്രധാന ക്യംപസുകളിലെല്ലാം ഫ്രറ്റെണിറ്റിക്ക് ഘടകങ്ങളുണ്ട്.
അവലംബം
[തിരുത്തുക]- ↑ "ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള ഘടകം നിലവിൽ വന്നു". മാധ്യമം ദിനപത്രം. 2017-05-13.
- ↑ "ഫ്രട്ടേണിറ്റി മൂവ്‌മെന്റ് : അൻസാർ അബൂബക്കർ ദേശീയ പ്രസിഡന്റ്". തേജസ് ദിനപത്രം. 2017-05-01.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ കേരള ഘടകം പ്രഖ്യാപനം നടന്നു". മീഡിയാവൺ ടിവി. 2017-05-01.