വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ
ലീഡർഡോ. എസ്.ക്യു.ആർ ഇല്യാസ്
രൂപീകരിക്കപ്പെട്ടത്ഏപ്രിൽ 18, 2011; 9 വർഷങ്ങൾക്ക് മുമ്പ് (2011-04-18)
തലസ്ഥാനംന്യൂഡൽഹി
വിദ്യാർത്ഥി പ്രസ്താനംഫ്രറ്റേണിറ്റി മൂവ്‌മെന്റ്
തൊഴിൽ വിഭാഗംഎഫ്.ഐ.ടി.യു
Ideologyമൂല്യാധിഷ്ഠിത രാഷ്ട്രീയം , ക്ഷേമരാഷ്ട്രം
തിരഞ്ഞെടുപ്പ് കമ്മീഷൻ പദവിരജിസ്റ്റേർഡ് പാർട്ടി[1]
Website
http://www.welfarepartyofindia.org

2011-ൽ ഇന്ത്യയിൽ രൂപവൽകരിക്കപ്പെട്ട ഒരു രാഷ്ട്രീയ സംഘടനയാണ് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ. 2011 ഏപ്രിൽ 18 ന് ഡൽഹിയിലെ മാവ്‌ല‌ങ്കർ ഹാളിലാണ് സംഘടന രൂപീകരിക്കപ്പെട്ടത്. പ്രഥമ അദ്ധ്യക്ഷൻ മുജ്തബാ ഫാറൂഖ് ആണ്[2]. ചുവപ്പ്, വെള്ള, പച്ച എന്നീ നിറങ്ങൾക്ക് നടുവിൽ ഗോതമ്പ് കതിർ ആലേഖനം ചെയ്തതാണ് സംഘടനയുടെ പതാക[3].

മൂല്യാധിഷ്ഠിത രാഷ്ട്രീയം;ക്ഷേമരാഷ്ട്ര സങ്കല്പം[തിരുത്തുക]

മൂല്യാധിഷ്ഠിതരാഷ്ട്രീയം ഉൾക്കൊള്ളുന്ന ബദൽ രാഷ്ടീയമാണ് സംഘടന ഉയർത്തിപ്പിടിക്കുക എന്ന് സംഘടന അവകാശപ്പെടുന്നു. അഴിമതി, കുറ്റകൃത്യം, സ്വാർഥത തുടങ്ങിയ എല്ലാതരത്തിലുള്ള ഇടുങ്ങിയ മുൻവിധികളിൽ നിന്നും മുക്തമായ ഉന്നത ധാർമ്മിക, നൈതിക മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും സംഘടനയുടെ രാഷ്ട്രീയം. ക്ഷേമരാഷ്ട്രമാണ് സംഘടനയുടെ ലക്ഷ്യം. ജനങ്ങളുടെ പോഷകാഹാരം, മാന്യമായ വസ്ത്രം, അനുയോജ്യമായ വീട്,മതിയായ ആരോഗ്യ സംരക്ഷണ സൗകര്യം പ്രാഥമിക വിദ്യാഭ്യാസം എന്നിവ ഒരു പൗരന്റെ അടിസ്ഥാന അവകാശമാണെന്നും അത് ഒരോ പൗരനും പൂർത്തീകരിച്ചു കൊടുക്കേണ്ടത് ഒരു രാഷ്ട്രത്തിന്റെ ബാദ്ധ്യതയാണെന്നും സംഘടന കണക്കാക്കുന്നു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയം[തിരുത്തുക]

16ാം ലോക്സഭാ തെരഞ്ഞെടുപ്പിൽ(2014) വിവിധ സംസ്ഥാനങ്ങളിലായി 26 മണ്ഡലങ്ങളിൽ വെൽഫെയർപാർട്ടി സ്ഥാനാർഥികൾ മത്സരിച്ചു.[4] രൂപീകരിച്ച ശേഷം ആദ്യമായാണ് പാർട്ടി പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്[5][6]. 2,37,310 വോട്ട് നേടി.[7].

16മത് ലോകസഭാ തെരെഞ്ഞെടുപ്പ്[തിരുത്തുക]

കേരളം[തിരുത്തുക]

2014 ലെ തെരഞ്ഞെടുപ്പിൽ 5 സ്ഥാനാർഥികൾ മത്സരിച്ചു. 68,332 വോട്ട് (1.55 ശതമാനം) ലഭിച്ചു.

പശ്ചിമ ബംഗാൾ[തിരുത്തുക]

2012 പശ്ചിമബംഗാളിലെ ജംഗിപ്പൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 41,620 വോട്ട്(4.9ശതമാനം) വോട്ട് നേടിയിരുന്നു.[8].7 സ്ഥാനാർഥികൾ 2014 തെരഞ്ഞെടുപ്പിൽ മത്സരിച്ചു. 48,581 വോട്ട് നേടി. [9]

മഹാരാഷ്ട്ര[തിരുത്തുക]

ഏഴ് മണ്ഡലങ്ങളിലായാണ് മത്സരിച്ചത്. ആകെ 23,997 വോട്ടാണ് ലഭിച്ചത്.

കർണ്ണാടക[തിരുത്തുക]

2013 ല് കര്ണാടകയില് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില് 16 മണ്ഡലങ്ങളില് മത്സരിച്ചിരുന്നു.[10]

ആന്ധ്രാപ്രദേശ്[തിരുത്തുക]

ആന്ധ്രാപ്രദേില് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് നടന്ന തെരഞ്ഞെടുപ്പില് ശ്രദ്ധേടമായ മത്സരം കാഴ്ചവെച്ചു. 2014 ല് 4 ലോക്സഭാ മണ്ഡലത്തിലേക്കും (ലഭിച്ച വോട്ട്-92653) 13 അസംബ്ലി മണ്ഡലത്തിലങ്ങളിലേക്കും (ലഭിച്ച വോട്ട്-8619)മത്സരിച്ചു.[11]

ഭാരവാഹികൾ[തിരുത്തുക]

 • അധ്യക്ഷൻ: ഡോ. എസ്.ക്യു.ആർ ഇല്യാസ് [3]
 • ഉപാധ്യക്ഷന്മാർ: കെ. അംബുജാക്ഷൻ, അബ്ദുൽ ഹമീദ് ഫറാൻ
 • ജനറൽ സെക്രട്ടറിമാർ: അബ്ദുൽ ജബ്ബാർ സിദ്ദീഖി, ഷീമാ മുഹ്‍സിൻ, സുബ്രമണി അറുമുഖം
 • സെക്രട്ടറിമാർ: റാഷിദ് ഹുസൈൻ, ഇ.സി ആയിഷ, റസാഖ് പാലേരി, സിറാജ് താലിബ്

കേരളത്തിൽ[തിരുത്തുക]

2011 ഒക്ടോബർ 19 ന് കേരള ഘടകം നിലവിൽ വന്നു.[12]

വെൽഫെയർ പാർട്ടി സംസ്ഥാന പ്രഖ്യാപനത്തിൽ പ്രസിഡന്റ് കൂട്ടിൽ മുഹമ്മദാലി നയപ്രഖ്യാപനം നടത്തുന്നു
 • പ്രസിഡണ്ട്: ഹമീദ് വാണിയമ്പലം
 • ജനറൽ സെക്രട്ടറി: കെ.എ ഷെഫീക്ക്
 • വൈസ് പ്രസിഡണ്ടുമാർ: ശ്രീജ നെയ്യാറ്റിൻകര, സുരേന്ദ്രൻ കരിപ്പുഴ
 • ഖജാൻജി: പി.എ അബ്ദുൽ ഹക്കീം
 • സെക്രട്ടറിമാർ: എം. ജോസഫ് ജോൺ, സജീദ് ഖാലിദ്, പി.കെ അബ്ദുറഹ്‍മാൻ, ജബീന ഇർഷാദ്, കൃഷ്ണൻ കുനിയിൽ

അവലംബങ്ങൾ[തിരുത്തുക]

 1. http://eci.nic.in/eci_main/ElectoralLaws/OrdersNotifications/year2014/Notification%20English%2013.01.2015.pdf
 2. "Welfare Party of India launched". Arab News. 2011-04-18. ശേഖരിച്ചത് 2011-04-22.
 3. 3.0 3.1 http://www.mathrubhumi.com/story.php?id=181575
 4. http://welfarepartyofindia.org/welfarepatry-updates?event=vi&id=610
 5. http://muslimmirror.com/eng/welfare-party-releases-manifesto-will-contest-35-lok-sabha-seats/
 6. http://www.thehindu.com/todays-paper/tp-national/wpi-to-challenge-mainstream-parties/article5885502.ece WPI to challenge mainstream parties
 7. http://eciresults.nic.in/
 8. http://indianexpress.com/article/cities/kolkata/welfare-party-of-india-fields-candidates-in-18-seats/
 9. http://welfarepartyofindia.org/welfarepatry-updates?event=vi&id=617
 10. https://fbcdn-sphotos-h-a.akamaihd.net/hphotos-ak-ash3/t1.0-9/p640x640/554601_590440394300366_1817857261_n.jpg
 11. http://www.siasat.com/english/news/welfare-party-india-contesting-2-ls-and-14-assembly-seats
 12. http://www.madhyamam.com/news/126998/111020

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]