Jump to content

ഫോർ നൈറ്റ്സ് വിത്ത് അന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോർ നൈറ്റ്സ് വിത്ത് അന്ന
സംവിധാനംജെഴ്സി സ്കൊളിമോസ്ക്കി
നിർമ്മാണംPaulo Branco
ജെഴ്സി സ്കൊളിമോസ്ക്കി
രചനജെഴ്സി സ്കൊളിമോസ്ക്കി
Ewa Piaskowska
അഭിനേതാക്കൾArtur Steranko
Kinga Preis
സംഗീതംMichał Lorenc
ഛായാഗ്രഹണംAdam Sikora
ചിത്രസംയോജനംCezary Grzesiuk
റിലീസിങ് തീയതി
രാജ്യംപോളണ്ട്
ഫ്രാൻസ്
ഭാഷപോളിഷ്
സമയദൈർഘ്യം87 മിനിറ്റ്

ജെഴ്സി സ്കൊളിമോസ്ക്കി സംവിധാനവും, രചനയും നിർവഹിച്ച 2008-ൽ പുറത്തിറങ്ങിയ പോളിഷ് ചലച്ചിത്രമാണ് ഫോർ നൈറ്റ്സ് വിത്ത് അന്ന. ഏറ്റവും മികച്ച സംവിധായകനും, ഛായാഗ്രാഹകനുമുള്ള പോളിഷ് അക്കാദമി പുരസ്ക്കാരങ്ങൾക്ക് ചിത്രം അർഹമായി.[1] 2008-ലെ ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രത്യേക ജൂറി പുരസ്ക്കാരവും ചിത്രം നേടുകയുണ്ടായി.[2] കുറഞ്ഞ സംഭാഷണങ്ങളും, ഇരുണ്ട ഫ്രെയിമുകളുടെ ആധിക്യവുമുള്ള ചിത്രം സ്കൊളിമോസ്ക്കിയുടെ സംവിധായക മികവ് വിളിച്ചോതുന്ന സൃഷ്ടിയാണ്.

കഥാ പശ്ചാത്തലം

[തിരുത്തുക]

ഒക്കറാസാ അന്തർമുഖനും, ഒറ്റപ്പെട്ട സാമൂഹിക ജീവിതം നയിക്കുന്നയാളുമാണ്. നിരപരാധിയായ അയാൾ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ, അന്നയെ റേപ്പ് ചെയ്തു എന്ന കുറ്റത്തിന് ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്. ശിക്ഷ കഴിഞ്ഞിറങ്ങിയ അയാൾക്ക് അന്ന ജോലിചെയ്യുന്ന അതേ ആശുപത്രിയിലെ സ്മശാനത്തിൽ ജോലി ലഭിക്കുന്നു. അന്നയെ അവളറിയാതെ പിന്തുടരുകയും നിരീക്ഷിക്കുകയും ചെയ്യുന്ന അയാൾ അവളുടെ വീടിനുള്ളിൽ പ്രവേശിക്കുകയും ഉറങ്ങികിടക്കുന്ന അന്നയോടോപ്പം നാല് രാത്രികൾ ചിലവഴിക്കുകയും ചെയ്യുന്നു. ജോലിയിൽനിന്ന് പിരിച്ചുവിട്ടപ്പോൾ ലഭിച്ച പണമുപയോഗിച്ച് അയാൾ അന്നയ്ക്കായി ഒരു മോതിരം വാങ്ങുന്നു. പിടിക്കപ്പെട്ടശേഷം കോടതിമുറിയിലെത്തിയ ഒക്കറാസാ അന്നയോടുള്ള പ്രണയം വെളിപ്പെടുത്താൻ നിർബദ്ധിതനാകുന്നു. ജയിൽ ശിക്ഷകഴിഞ്ഞു തിരിച്ചെത്തിയ അയാൾക്ക് മുൻപിൽ അന്നയുടെ വീട് നിന്നയിടം ശൂന്യത മാത്രം അവശേഷിപ്പിച്ചുകൊണ്ട് ചിത്രം അവസാനിക്കുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]