Jump to content

ജെഴ്സി സ്കൊളിമോസ്ക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെഴ്സി സ്കൊളിമോസ്ക്കി
ജനനം (1938-05-05) മേയ് 5, 1938  (86 വയസ്സ്)
തൊഴിൽചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ

ഒരു പോളിഷ് ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും, നടനുമാണ് ജെഴ്സി സ്കൊളിമോസ്ക്കി (പോളിഷ്:Jerzy Skolimowski).

ജീവിതരേഖ

[തിരുത്തുക]

1938 പോളണ്ടിൽ ജനനം. രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭീകരതക്കിടയിലായിരുന്നു ബാല്യം. Łódź നാഷ്ണൽ ഫിലിം സ്കൂളിൽ നിന്നും ചലച്ചിത്ര പഠനത്തിൽ ബിരുദം നേടി. 1960-ൽ ആദ്യ ചിത്രം ദി മെനാസിങ്ങ് ഐ പുറത്തിറങ്ങി. വിഖ്യാത സംവിധായകൻ റൊമാൻ പൊളാൻസ്കിക്കൊപ്പം നൈഫ് ഇൻ ദ വാട്ടർ എന്ന ചിത്രത്തിൽ സഹ തിരക്കഥാകൃത്തായി പ്രവർത്തിച്ചു.

1967-ൽ ദി ഡിപാർച്ചർ എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രം ബെർലിൻ ചലച്ചിത്രമേളയിൽ ഗോൾഡൻ ബെയർ പുരസ്ക്കാരം നേടി.[1] 1978-ൽ പുറത്തിറങ്ങിയ ദി ഷൗട്ട് കാൻസ് ചലച്ചിത്രമേളയിൽ ജൂറി പുരസ്ക്കാരത്തിന് അർഹമായി.[2] 1982-ൽ പുറത്തിറങ്ങിയ മൂൺ ലൈറ്റിങ്ങ് എന്ന ചിത്രത്തിന് കാൻസ് ചലച്ചിത്രമേളയിൽ ഏറ്റവും മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടി.[3] 1985-ൽ ലൈറ്റ്ഷിപ്പ് എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രം വെനീസ് ചലച്ചിത്രമേളയിൽ പ്രത്യേക ജൂറി പുരസ്ക്കാരം നേടി.[4]

1991-നു ശേഷം ചലച്ചിത്ര സംവിധാനത്തിൽ നിന്നും വിട്ടു നിന്നു. 2008-ൽ ഫോർ നൈറ്റ്സ് വിത്ത് അന്ന എന്ന ചിത്രത്തോടെ സംവിധാന രംഗത്തേക്ക് തിരിച്ചുവന്നു. ചിത്രം ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ജൂറി പുരസ്ക്കാരം നേടി.[5] 2010-ൽ എസ്സെൻഷ്യൽ കില്ലിങ്ങ് എന്ന ചിത്രം പുറത്തിറങ്ങി. ചിത്രം 67-മത് വെനീസ് ചലച്ചിത്രമേളയിൽ ജൂറിയുടെ പ്രത്യേക പുരസ്ക്കാരത്തി അർഹമായി.[6] നിരവധി ഹോളീവുഡ് ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
  • Erotique (Erotyk) (1960)
  • ലിറ്റിൽ ഹാംലെറ്റ് (Hamles) (1960)
  • The Menacing Eye (Oko wykol) (1960)
  • ബോക്സിങ്ങ് (Boks) (1961)
  • യുവർ മണി ഓർ യുവർ ലൈഫ് (Pieniadze albo zycie) (1961)
  • ദി ന്യൂഡ് (1962)
  • ഐഡന്റിഫിക്കേഷൻ മാർക്ക്സ്: നൺ (Rysopis) (1964)
  • വാക്കോവർ (Walkower) (1965)
  • ബാരിയർ (Bariera) (1966)
  • ദി ഡിപാർച്ചർ (1967)
  • ഹാൻസ് അപ്പ് (1981)
  • ഡീപ്പ് എൻഡ് (1970)
  • ദി അഡ്വെഞ്ചർ ഓഫ് ജെറാർഡ് (1970)
  • കിങ്ങ്, ക്യൂൻ, നേവ് King, Queen, Knave (1972)
  • ദി ഷൗട്ട് (1978)
  • മൂൺലൈറ്റിങ്ങ് (1982)
  • Dialóg 20-40-60 (1968) (segment "The Twenty-Year-Olds")
  • സക്സസ്സ് ഇസ് ബെസ്റ്റ് റിവഞ്ച് (1984)
  • ദി ലൈറ്റ്ഷിപ് (1985)
  • ടോരെന്റ്സ് ഓഫ് സ്പ്രിങ്ങ് (1989)
  • Ferdydurke (30 Door Key) (1991)
  • ഫോർ നൈറ്റ്സ് വിത്ത് അന്ന (Cztery noce z Anną) (2008)
  • അമേരിക്ക (2008)
  • എസ്സെൻഷ്യൽ കില്ലിങ്ങ് (2010)

പുരസ്കാരങ്ങൾ

[തിരുത്തുക]
ജെഴ്സി സ്കൊളിമോസ്ക്കി 67-മത് വെനീസ് ചലച്ചിത്രമേളയിൽ എസ്സെൻഷ്യൽ കില്ലിങ്ങ് എന്ന ചിത്രത്തിന് ലഭിച്ച പുരസ്ക്കാരങ്ങളുമായി.
Year Award Category
1964 PWSFTviT Best Director (dentification Marks: None)
1965 Arnhem Film Festival Grand Prix: Best Director (dentification Marks: None and Walkover)
1965 PWSFTviT Andrzej Munk Award (Walkover)
1965 Bergamo Film Festival Barrier]])
1967 Berlin Film Festival Golden Bear (The Departure)
1967 Berlin Film Festival Critics' Prize (UNICRIT Award) (The Departure)
1968 Valladolid International Film Festival Barrier)
1978 Cannes Film Festival Special Jury Prize (The Shout)
1981 Polish Film Festival Journalists Award (Hands Up!)
1982 Deutscher Filmpreis Best Supporting Actor (Die Fälschung)
1982 Cannes Film Festival Best Screenplay (Moonlighting)
1985 Venice Film Festival Special Jury Prize (The Lightship)
2008 Tokyo Film Festival Special Jury Prize (Four Nights with Anna)
2009 International Istanbul Film Festival Lifetime Achievement Award
2009 Lato Filmów: Warsaw Film and Art Festival Best screenplay in the history of Polish cinema (Knife in the Water)
2009 Polish Film Awards Eagle: Best Director (Four Nights with Anna)
2010 Venice Film Festival Special Jury Prize (എസ്സെൻഷ്യൽ കില്ലിങ്ങ്)
2010 Venice Film Festival CinemAvvenire Award: Best Film In Competition (എസ്സെൻഷ്യൽ കില്ലിങ്ങ്)
2010 Mar del Plata Film Festival Golden Astor: Best Film (എസ്സെൻഷ്യൽ കില്ലിങ്ങ്)
2010 Mar del Plata Film Festival ACCA Award: Best Film in the International Competition (എസ്സെൻഷ്യൽ കില്ലിങ്ങ്)
2010 Camerimage Lifetime Achievement Award
2010 Polish Film Awards Eagle: Best Director (എസ്സെൻഷ്യൽ കില്ലിങ്ങ്)
2010 Polish Film Awards Eagle: Best Film (എസ്സെൻഷ്യൽ കില്ലിങ്ങ്)
2011 Polish Film Festival Best Director (എസ്സെൻഷ്യൽ കില്ലിങ്ങ്)
2011 Polish Film Festival Golden Lions: Best Film (എസ്സെൻഷ്യൽ കില്ലിങ്ങ്)
2011 Sopot Film Festival Grand Prix (എസ്സെൻഷ്യൽ കില്ലിങ്ങ്)

അവലംബം

[തിരുത്തുക]
  1. http://www.imdb.com/event/ev0000091/1967
  2. http://www.imdb.com/event/ev0000147/1978
  3. http://www.imdb.com/event/ev0000147/1982
  4. http://www.imdb.com/event/ev0000681/1985
  5. http://www.imdb.com/title/tt1225290/awards
  6. "'Essential Killing': New Film With Scenes of Waterboarding Wins Awards". Wall Street Journal. 2010-09-13. Retrieved 2010-09-13.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജെഴ്സി_സ്കൊളിമോസ്ക്കി&oldid=3632190" എന്ന താളിൽനിന്ന് ശേഖരിച്ചത്