ഫെലിക്സ് ഡയർഷിൻസ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫെലിക്സ് ദ്സിർഷീൻസ്കി
RIAN archive 6464 Dzerzhinsky.jpg
ഫെലിക്സ് ഡയർഷിൻസ്കി 1918ൽ
1ആം സോവ്യറ്റ് ദേശീയ സുരക്ഷാ മേധാവി
In office
20 ഡിസംബർ 1917 – 20 ജൂലൈ 1926
Prime Ministerവ്ലാഡിമിർ ലെനിൻ
അലെക്സി റൈക്കോവ്
Deputyയാക്കോവ് പീറ്റേഴ്സ്
Ivan Ksenofontov
Iosif Unshlikht
മുൻഗാമിposition created
Succeeded byVyacheslav Menzhinsky
3rd People's Commissar of Internal Affairs (Russia)
In office
30 March 1919 – 6 July 1923
Prime MinisterVladimir Lenin
മുൻഗാമിGrigory Petrovsky
Succeeded byAleksandr Beloborodov
1st People's Commissar of Transportation (Soviet Union)
In office
6 July 1923 – 2 February 1924
Prime MinisterVladimir Lenin
മുൻഗാമിposition created
Succeeded byJānis Rudzutaks
2nd People's Commissar of Superior Council of National Economy (Soviet Union)
In office
2 February 1924 – 20 July 1926
Prime MinisterAleksei Rykov
മുൻഗാമിAleksei Rykov
Succeeded byValerian Kuybyshev
Personal details
Born11 September [O.S. 30 August] 1877
Ivyanets, Ashmyany county, Vilna Governorate, Russian Empire
Died20 July 1926 (aged 48)
Moscow, Russian SFSR, Soviet Union
CitizenshipRussia, Soviet Union
NationalityPolish
Political partyVKP(b) (1917-26)
Other political
affiliations
SDKPiL (1900-17)
LSDP (1896-00)
SDKP (1895-96)
Spouse(s)Sofia Sigizmudovna Muszkat (1910-1926)
Domestic partnerJulia Goldman (?-1904)
ChildrenJan Feliksovich Dzerzhinsky
ParentsEdmund-Rufin Iosifovich Dzerzhinsky
Helena Ignatievna Januszewska
Alma maternone
ProfessionStatesman and revolutionary
Military service
Nickname(s)ഇരുമ്പ് ഫെലിക്സ്
Allegianceസോവ്യറ്റ് യൂണിയൻ

റഷ്യയിലെ ബോൾഷെവിക് വിപ്ലവകാരിയും സോവിയറ്റ് രാഷ്ട്രത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്നു ഫെലിക്സ് എഡ്മഡോവിച്ച് ദ്സിർഷീൻസ്കി (ജ: 11 സെപ്റ്റംബർ 1877 – 20 ജൂലൈ 1926) . ലിത്വാനിയയിലെ വിൽന (Vilna) പ്രവിശ്യയിൽ ഒരു കുലീന പോളിഷ് കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്.

ജയിൽശിക്ഷ[തിരുത്തുക]

1895-ൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്നു പ്രവർത്തിച്ച ദ്സിർഷീൻസ്കിയെ സാർ ഭരണകൂടത്തിന്റെ പോലീസ് പല തവണ അറസ്റ്റു ചെയ്യുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്. ഇതിൽപ്പെടുന്ന ഒടുവിലത്തെ അറസ്റ്റ് 1912-ലായിരുന്നു. ഇതോടെ ഇദ്ദേഹം 9 വർഷത്തെ കഠിന തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലായി. 1917-ലെ ഫെബ്രുവരി വിപ്ലവത്തോടെ ജയിൽ മോചിതനായ ഡയർഷീൻസ്കി ബോൾഷെവിക് വിപ്ലവത്തിൽ സജീവമായി പങ്കെടുത്തു. റഷ്യയിൽ ഭരണം പിടിച്ചടക്കാൻ മുൻകൈ എടുത്തവരിൽ ഒരാളായിരുന്നു ഇദ്ദേഹം.

പദവികൾ[തിരുത്തുക]

കമ്യൂണിസ്റ്റു പാർട്ടിയുടെ ആദ്യത്തെ രഹസ്യപ്പൊലിസ് സംഘടനയായിരുന്ന ചെകാ (Cheka)[1] യുടെ അധ്യക്ഷനായി 1917 ഡിസംബറിൽ ഇദ്ദേഹം അവരോധിതനായി. ചെകാ പിന്നീട് 1922 മുതൽ ഒ. ജി. പി. യു. എന്ന പേരിൽ പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴും അധ്യക്ഷപദവിയിൽ തുടർന്ന ഇദ്ദേഹം മരണം വരെ ഈ സ്ഥാനം വഹിച്ചിരുന്നു. ഡയർഷിൻസ്കി 1919-ൽ ആഭ്യന്തര മന്ത്രിയും 1921-ൽ ഗതാഗത മന്ത്രിയുമായി നിയമിതനായി. 1921-നു ശേഷം സോവിയറ്റ് യൂണിയന്റെ സാമ്പത്തിക കാര്യങ്ങളിൽ ഇദ്ദേഹം ശ്രദ്ധ ചെലുത്തിപ്പോന്നു. 1924-ൽ സുപ്രീം ഇക്കണോമിക് കൗൺസിലിന്റെ അധ്യക്ഷനാവുകയുമുണ്ടായി. ലെനിന്റെ മരണശേഷം ഇദ്ദേഹം സ്റ്റാലിനെ പിന്തുണച്ചിരുന്നു. 1926 ജൂലൈ 20-ന് ഇദ്ദേഹം മോസ്കോയിൽ നിര്യാതനായി.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയർഷീൻസ്കി, ഫെലിക്സ് എഡ് മണ്ടോവിച്ച് (1877 - 1926) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഫെലിക്സ്_ഡയർഷിൻസ്കി&oldid=3315679" എന്ന താളിൽനിന്ന് ശേഖരിച്ചത്