ഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റീസ് ഓഫ് ഇസ്ലാമിക് വേൾഡ്
രൂപീകരണം | 1987 |
---|---|
തരം | Association of Islamic universities |
ആസ്ഥാനം | Rabat, Morocco |
Location |
|
അംഗത്വം | 193 |
പ്രധാന വ്യക്തികൾ | Dr. Abdollah Jassbi (Chairman of the Executive Council) Dr. Abdulaziz Othman Altwaijri (Secretary General) |
വെബ്സൈറ്റ് | http://www.fuiw.org/ |
വിവിധ ലോകരാഷ്ട്രങ്ങളിലായി പ്രവർത്തിക്കുന്ന ഇസ്‍ലാമിക സർവകലാശാലകളുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് ഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റീസ് ഓഫ് ഇസ്ലാമിക് വേൾഡ്. മൊറോക്കോയുടെ തലസ്ഥാന നഗരമായ റബാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്നു. ഇസ്‍ലാമിക രാജ്യങ്ങളുടെ അന്തർദേശീയ കൂട്ടായ്മയായ ഒ.ഐ.സി.യുടെ മേൽനോട്ടത്തിലാണ് സംഘടന പ്രവർത്തിക്കുന്നത്.
അംഗ സർവകലാശാലകളിലെ അക്കാദമിക ഗുണനിലവാരം ഉറപ്പുവരുത്തുക, അധ്യാപക-വിദ്യാർത്ഥി കൈമാറ്റം പ്രോത്സാഹിപ്പിക്കുക, ഗവേഷണ പഠനങ്ങൾക്ക് പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങൾക്ക് സംഘടന ഊന്നൽ നൽകുന്നു. ഇസ്‍ലാമിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിവിധ സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിക്കാറുണ്ട്.
ഇന്ത്യയിൽ നിന്ന് ജാമിയ മില്ലിയ ഇസ്ലാമിയ, അലിഗഢ് മുസ്ലിം സർവകലാശാല, ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി ജാമിഅ നദവിയ്യ,എടവണ്ണസർവകലാശാലകൾക്കാണ് ഫെഡറേഷനിൽ അംഗത്വമുള്ളത്. [1]
അവലംബം
[തിരുത്തുക]- ↑ "ഔദ്യോഗിക വെബ്സൈറ്റ്". Retrieved 2011-12-23.
കണ്ണി
[തിരുത്തുക]- ഔദ്യോഗിക വെബ് വിലാസം
- Isesco Archived 2019-11-21 at the Wayback Machine.
- FUMI-FUIW Archived 2021-05-16 at the Wayback Machine.
- List of Best Muslim Educational Institutions in India Archived 2020-07-04 at the Wayback Machine.