ഫു ഫാ തോയെപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫു ഫാ തോയെപ് ദേശീയോദ്യാനം
อุทยานแห่งชาติภูผาเทิบ
Map showing the location of ഫു ഫാ തോയെപ് ദേശീയോദ്യാനം
Map showing the location of ഫു ഫാ തോയെപ് ദേശീയോദ്യാനം
Park location in Thailand
LocationMukdahan Province, Thailand
Nearest cityMukdahan
Coordinates16°26′21″N 104°45′24″E / 16.43917°N 104.75667°E / 16.43917; 104.75667Coordinates: 16°26′21″N 104°45′24″E / 16.43917°N 104.75667°E / 16.43917; 104.75667
Area48.5 കി.m2 (522,049,660 sq ft)
Governing bodyDepartment of National Parks, Wildlife and Plant Conservation

ഫു ഫാ തോയെപ് (Thai: อุทยานแห่งชาติภูผาเทิบ), തായ്‍ലാൻറിലെ മുൿഡഹാൻ പ്രോവിൻസിലുള്ള ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം നേരത്തേ അറിയപ്പെട്ടിരുന്നത് മുക്ഡഹാൻ ദേശീയ പാർക്ക് (Thai: อุทยานแห่งชาติมุกดาหาร) എന്നായിരുന്നു. ഇത് രാജ്യത്തെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാന മേഖലയിൽ പുരാതന കാലത്തെ അനേകം ഗഹകളും ചുവർ ചിത്രങ്ങളും കാണപ്പെടുന്നു.

ഈ ദേശീയോദ്യാനം തായ്‍ലാൻറിൻറെ കിഴക്കു ഭാഗത്തുള്ള മുക്ഡഹാൻ പ്രോവിൻസിലെ 48.5 km² പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു. ലാവോസിനു സമീപമുള്ള മുക്ഡഹാൻ പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദൂരമാണ് ദേശീയോദ്യാനത്തിലേയ്ക്ക്.

ഇലപൊഴിയു കാടുകളുടെയും നിത്യഹരിതവനങ്ങളുടെയും മിശ്രണമാണിവിടുത്തെ വനം.

ഭൂമിശാസ്ത്രം[തിരുത്തുക]

ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 16°26′21″N 104°45′24″E ആണ്.

ചരിത്രം[തിരുത്തുക]

താം ഫ മുയെ ഡായെങ് ഗുഹയ്ക്ക് ഏകദേശം 3000 മുതൽ 5000 വരെ വർഷം പഴക്കമുള്ളതായി കണക്കാക്കിയിരിക്കുന്നു. ഗുഹയുടെ താം ഫ മുയെ ഡായെങ് എന്ന പേരിനു നിദാനം ഈ ഗുഹയുടെ ഉള്ളിലുള്ള പാറകളിൽ വരച്ചിരിക്കുന്ന ചിത്രങ്ങളിലെ ചുവന്ന നിറത്തിലുള്ള ചിത്രങ്ങളാണ്. ഈ പേരിന് തായ് ഭാക്ഷയിൽ "റെഡ് ഹാൻറ്"എന്നാണ്.[1][2]

ജന്തുവിഭാഗങ്ങൾ[തിരുത്തുക]

മാൻ, കാട്ടുപന്നി, പറക്കും അണ്ണാൻ തുടങ്ങിയവയല്ലാതെ വലിയ സസ്തനജീവികളെ ഇവിടെ കണ്ടെത്തുവാൻ സാധിക്കുകയില്ല. കുറുക്കൻ, സയാമീസ് കാട്ടുമുയൽ, വെരുക്, കുരങ്ങു വർഗ്ഗങ്ങൾ, മുള്ളൻപന്നി എന്നിവയെയും ഇവിടെ ധാരാളമായി കാണാവുന്നതാണ്.

പക്ഷിവർഗ്ഗങ്ങൾ[തിരുത്തുക]

ഇവിടെ കാണപ്പെടുന്ന ഏതാനും പക്ഷികൾ, ചുവന്ന കാട്ടുകോഴി, മയിൽ എന്നിവയാണ് ഒക്ടോബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ ഏകദേശം 10 വർഗ്ഗങ്ങളിലുള്ള കാട്ടുപൂക്കൾ ഇവിടെ വിരിയുന്നു. 420 മീറ്റർ ഉയരമുള്ള ഫൂ ജോൻഗ്സിയാണ് ഈ മേഖലയിലെ ഏറ്റവും ഉയരത്തിലുള്ള സ്ഥലം.

ഹിൻ തോയെപ്പ് പാറക്കൂട്ടങ്ങൾ[തിരുത്തുക]

മണൽക്കല്ലിനാൽ രൂപീകൃതമായ പാറക്കൂട്ടങ്ങൾ നിറഞ്ഞ ഈ മലനിരകൾ തുടർച്ചയായി തിരമാലകൾ പോലെ കാണപ്പെടുന്നു. സന്ദർശക കേന്ദ്രത്തിനു സമീപമുള്ള പ്രദേശത്തുനിന്നു കാണാവുന്ന തരത്തിൽ ഈ ഫു ഫോ തോയെപ്പ് പർവ്വതത്തിനരികിൽ സങ്കീർണ്ണമായമായതും കൂൺ ആകൃതിയിലുള്ളതുമായ അനേകം പാറക്കല്ലുകൾ നൂറുകണക്കിനു മീറ്റർ പ്രദേശത്തു വ്യാപിച്ചു കിടക്കുന്നു. പാറകളുടെ പലവിധത്തിലുള്ള രൂപങ്ങൾക്കു കാരണം മഴ, കാറ്റ്, സൂര്യപ്രകാശം തുടങ്ങിയവയാൽ നൂറു കണക്കിനു മില്ല്യൺ വർഷങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്ന സ്വാഭാവിക ദ്രവീകരണത്തിൻറെ ഫലമായിട്ടാണ്. ചില പാറയിലെ രൂപങ്ങൾ അമ്പലങ്ങൾ, അരയന്നങ്ങൾ, കിരീടം, ഒട്ടകം, മുതല തുടങ്ങിയവയുടെ രൂപത്തെ അനുസ്മരിപ്പിക്കുന്നു. പർവ്വതശിഖരത്തിൽ ഒരു നിരീക്ഷണ സ്ഥലം നിലനിൽക്കുന്നു. ഇവിടെ നിന്നു നോക്കിയാൽ  മുക്ഡഹാൻ പട്ടണത്തിനു ചുറ്റുപാടുമുള്ള പ്രദേശങ്ങൾ, മിക്കോങ് നദി, നദിയുടെ മറുകരയിലെ മേഘയിലെ ലാവാസിന്റെ അതിർത്തി പ്രദേശങ്ങൾ എന്നിവ വളരെ വ്യക്തമായി കാണുവാൻ സാധിക്കുന്നു.

ലാൻ മുഛാലിൻ പീഠഭൂമി.[തിരുത്തുക]

ഹിൻ തോയെപ്പ് പാറക്കൂട്ടങ്ങൾക്കു സമാന്തരമായി വനത്തിലെ വഴിത്താരയിലൂടെ സഞ്ചരിച്ചാൽ, പാറകൾ നിറഞ്ഞ ഒരു പീഠഭൂമിയിലെത്തിച്ചേരുന്നു. ഈ മേഖലയിൽ ഒക്ടോബർ നവംബർ മാസങ്ങളിൽ അപൂർവ്വങ്ങളായ കാട്ടു ചെടികളിൽ വിരിഞ്ഞ നിൽക്കുന്ന അനേക ശതം പുഷ്പങ്ങൾ ആസ്വദിക്കാവുന്നതാണ്. ഈ പീഠഭൂമിയും ചുറ്റുപാടുമുള്ള മേഖലകൾ നിരീക്ഷിക്കുവാൻ ഉത്തമമാണ്.

ഫൂ ടാം ഫ്ര വെള്ളച്ചാട്ടം[തിരുത്തുക]

മഴക്കാലത്തു മാത്രം ആസ്വദക്കുവാൻ സാധിക്കുന്ന ഒരു ചെറിയ വെള്ളച്ചാട്ടം ഇവിടെ നിലനിൽക്കുന്നു. വർഷത്തിലെ മറ്റു മാസങ്ങളിൽ ഇതു പൂർണ്ണമായും വറ്റി വരണ്ടു കിടക്കുന്നു.

താം ഫ മുയെ ഡായെങ് ഗുഹ.[തിരുത്തുക]

താം ഫ മുയെ ഡായെങ് എന്ന പേരിൽ വളരെ പ്രാചീനമായ ഒരു ഗുഹ ഇവിടെ നിലനിൽക്കുന്നു. ഈ ഗുഹയിലെ ഭിത്തികളിൽ പ്രാചീനകാലത്തെ ജനങ്ങളുടെ കലാവിരുതുകൾ മനുഷ്യൻറെയും മൃഗങ്ങളുടേയും രൂപങ്ങളായി കോറിയിട്ടിരിക്കുന്നു. ദേശീയോദ്യാനത്തിൻറെ പ്രധാന ഭാഗത്തു നിന്ന് 8 കിലോമീറ്റർ വാഹനത്തിലും 1.5 കിലോമീറ്റർ ദൂരം കാൽനടയായും ഈ ഗുഹാമുഖത്ത് എത്തിച്ചേരാവുന്നതാണ്

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; LP എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; DNP എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഫു_ഫാ_തോയെപ്&oldid=2583660" എന്ന താളിൽനിന്ന് ശേഖരിച്ചത്