ഫീ ളിലാലിൽ ഖുർആൻ
ഈജിപ്ഷ്യൻ മുസ്‌ലിം പണ്ഡിതനായിരുന്ന സയ്യിദ് ഖുത്ബ് 1951-1965 കാലയളവിൽ രചിച്ച ഖുർആൻ വ്യാഖ്യാനമാണ് ഫീ ളിലാലിൽ ഖുർആൻ ( അറബി: في ظِلالِ القرآن, lit. In the Shade of the Qur'an, ഖുർആനിന്റെ തണലിൽ ) 1954 ൽ ഈജിപ്ഷ്യൻ സ്വേച്ഛാധിപതി ഗമാൽ അബ്ദുൽ നാസറിനെതിരെയുണ്ടായ വധശ്രമത്തിൽ പങ്കുണ്ടെന്നാരോപിക്കപ്പെട്ട് ജയിലിൽ ആയിരുന്നപ്പോളാണ് ഇതിന്റെ ഭൂരിഭാഗവും എഴുതിയിട്ടുള്ളത്. 30 വാല്യങ്ങളിലായാണ് ഖുർആനിലെ 114 സൂറങ്ങൾക്കുള്ള വ്യാഖ്യാനങ്ങൾ അദ്ദേഹം എഴുതിയിട്ടുള്ളത്. [1] ഒരു ഇസ്‌ലാമികഭരണസംവിധാനത്തെയും സമൂഹത്തെയും കുറിച്ചുള്ള സയ്യിദ് ഖുത്ബിന്റെ കാഴ്ചപ്പാട് ഈ രചനയിൽ വിശദീകരിക്കപ്പെടുന്നുണ്ട്. ഖുർആന്റെ ലളിതവും വ്യക്തവുമായ വ്യാഖ്യാനം എന്ന് വിലയിരുത്തപ്പെടുന്ന ഫീ ളിലാലിൽ ഖുർആൻ, അറബ്-മുസ്‌ലിം ലോകത്ത് വലിയ സ്വാധീനം ചെലുത്തുന്നു.
ഖുർആനിലെ 30 ഭാഗങ്ങളുമായി പൊരുത്തപ്പെടുന്ന 30 വാല്യങ്ങളിലായാണ് ഈ കൃതിയുടെ ഘടന. ഇംഗ്ലീഷ്, [2] ഫ്രഞ്ച്, ജർമ്മൻ, ഉറുദു, ടർക്കിഷ്, ഇന്തോനേഷ്യൻ, പേർഷ്യൻ, മലയാളം, ബംഗാളി തുടങ്ങി നിരവധി ഭാഷകളിലേക്ക് ഇത് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. [1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Kalamullah.Com | Fi Dhilal al-Quran", Kalamullah.com, 2007, webpage: Kalam-shade.
- ↑ "Kube Publishing » In the Shade of the Quran (set) UK CUSTOMERS ONLY". www.kubepublishing.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on 2017-12-15. Retrieved 2017-12-14.