ഫിലിസ് റൗണ്ട്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിലിസ് മാർഗരറ്റ് റൗണ്ട്രി
യുവ ഗവേഷക
ജനനം(1911-01-13)13 ജനുവരി 1911
മരണം27 ജൂലൈ 1994(1994-07-27) (പ്രായം 83)
ദേശീയതഓസ്ട്രേലിയ
വിദ്യാഭ്യാസംമെൽബൺ സർവ്വകലാശാല
തൊഴിൽmicrobiologist and bacteriologist
തൊഴിലുടമറോയൽ പ്രിൻസ് ആൽഫ്രഡ് ഹോസ്പിറ്റൽ

ഫിലിസ് മാർഗരറ്റ് റൗണ്ട്രി (ജീവിതകാലം: 13 ജനുവരി 1911 - 27 ജൂലൈ 1994) ഒരു ഓസ്‌ട്രേലിയൻ സ്വദേശിയായ മൈക്രോബയോളജിസ്റ്റും ബാക്ടീരിയോളജിസ്റ്റുമായിരുന്നു. സ്റ്റാഫൈലോകോക്കൽ അണുബാധയിൽ അവർ വിദഗ്ധയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

1911 ൽ വിക്ടോറിയയിലെ ഹാമിൽട്ടണിലാണ് റൗണ്ട്രി ജനിച്ചത്. അമ്മയുടെ സഹോദരൻ വില്യം റോയ് ഹോഡ്സൺ പ്രശസ്ത നയതന്ത്രജ്ഞനായിരുന്നുവെങ്കിലും പാണ്ഡിത്യമുള്ള അമ്മായിമാരാണ് അവർക്ക് പ്രചോദനമായത്. ഹത്തോണിലെ ടിൻ‌ടേൺ ചർച്ച് ഓഫ് ഇംഗ്ലണ്ട് ഗേൾസ് ഗ്രാമർ സ്കൂളിൽ ചേരുന്നതിന് മുമ്പ് പ്രാദേശിക അലക്സാണ്ട്ര ലേഡീസ് കോളേജിൽ അവർ പഠനം നടത്തിയിരുന്നു. പിന്നീട് മെൽബൺ സർവകലാശാലയിൽ സുവോളജി, ബാക്ടീരിയോളജി എന്നീ വിഷയങ്ങൾ പഠിച്ചു. അമ്മായിയെപ്പോലെ വൈദ്യശാസ്ത്രം പഠിക്കാമെന്ന് അവൾ ആഗ്രഹിച്ചിരുന്നുവെങ്കിലും അവൾ നന്നേ ചെറുപ്പമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ഫാർമസിസ്റ്റായ പിതാവ് അനുകൂലിച്ചില്ല.[1] ഹരോൾഡ് അഡിസൺ വുഡ്‌റൂഫിന്റെ അവരുടെ ജന്മനഗരത്തിലേക്കുള്ള ഒരു സന്ദർശനം റൗണ്ട്രിയെ പ്രചോദിപ്പിക്കുകയും മാസ്റ്റർ ബിരുദം നേടി ഒരു ബാക്ടീരിയോളജിസ്റ്റ് ആകുന്നതിന് പിതാവിൽ പ്രേരണ ചെലുത്തുന്നതിനുള്ള ഒരു നിമിത്തം ആകുകയും ചെയ്തു.[2]

1934 ൽ അഡ്‌ലെയ്ഡിലെ വെയ്റ്റ് അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ജെയിംസ് എ. പ്രെസ്‌കോട്ടിന് തന്റെ പ്രബന്ധം സമർപ്പിച്ചുകൊണ്ട് 1934 ൽ മൂന്ന് വർഷത്തെ കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ച് ഫെലോഷിപ്പ് അവർ പൂർത്തിയാക്കി. പ്രബന്ധത്തിൽ അദ്ദേഹം കൂട്ടിച്ചേർക്കലുകളോ മാറ്റങ്ങളോ ഒന്നും വരുത്തിയില്ലെങ്കിലും അവർക്ക് അവിടെ സ്ഥിരമായ ഒരു പദവി വാഗ്ദാനം ചെയ്യപ്പെട്ടില്ല. ലിംഗപരമായ പക്ഷാപാതം നിലനിന്നിരുന്ന ഈ സ്ഥാപനത്തിലെ ശാന്തസുന്ദരമായ അന്തരീക്ഷം അവർ ആസ്വദിച്ചുവെങ്കിലും ജോലി ഇടവേളകളിൽ പുരുഷ സഹപ്രവർത്തകർ അവളോട് സംസാരിച്ചിരുന്നില്ല. മൂന്ന് വർഷത്തെ ഗവേഷണം വിജയകരമായി പൂർത്തിയാക്കിയ ഒരാളെ അവിടെ നിലനിർത്തുമെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു.[3]

1936 ൽ ലണ്ടനിലേക്ക് പോയ അവർ അവിടെ സ്കൂൾ ഓഫ് ഹൈജീനിൽ ബാക്ടീരിയോളജിയിൽ ബിരുദാനന്തര ബിരുദ പഠനം നടത്തി. ബ്രിട്ടീഷ് പബ്ലിക് ഹെൽത്ത് ലബോറട്ടറിയിൽ ജോലി ചെയ്ത് സ്വയം പിന്തുണച്ച അവർ അടുത്ത വർഷം ഓസ്ട്രേലിയയിലേക്ക് മടങ്ങി.[4] യുദ്ധസമയത്ത് ഒരു വർഷത്തെ ഭക്ഷണ പരിശോധനാ പരിപാടികളിൽ പങ്കെടുത്തശേഷം, 1944 ൽ[5] റോയൽ പ്രിൻസ് ആൽഫ്രഡ് ഹോസ്പിറ്റലിൽ ജോലി ആരംഭിക്കുകയും അവിടെ കമ്മ്യൂണിസ്റ്റുകളെ റിക്രൂട്ട് ചെയ്തതായി സംശയിക്കപ്പെടുകയും ചെയ്തു. 1950 കളിൽ അവൾക്ക് ഇതിൽ താൽപ്പര്യമില്ലെന്ന് കോമൺ‌വെൽത്ത് അധികൃതർ തീർപ്പ്കൽപ്പിച്ചു. ഈ സമയത്ത് സ്റ്റാഫൈലോകോക്കൽ[6] അണുബാധയെക്കുറിച്ച് ഒരു അറിയപ്പെടുന്ന ഒരു വിദഗ്ദ്ധയായിരുന്ന അവർ, ശസ്ത്രക്രിയാ അണുബാധകളുടെ എണ്ണത്തിലെ വർദ്ധനവ് ശ്രദ്ധിച്ചിരുന്നു. 1961 ൽ അവൾ മുഖ്യ ബാക്ടീരിയോളജിസ്റ്റായി നിയമിക്കപ്പെട്ടു. ആശുപത്രിയിൽ കുഞ്ഞുങ്ങളുടെ മരണത്തിന് വഴിതെളിച്ച ഒരു സ്റ്റാഫൈലോകോക്കൽ പൊട്ടിപ്പുറപ്പെടുന്നത് നിയന്ത്രിക്കാൻ അവൾക്ക് കഴിഞ്ഞു. "നഴ്സറി പകർച്ചവ്യാധി" എന്ന് വിളിച്ചിരുന്ന ഇത് പെൻസിലിൻ പോലുള്ള ആൻറിബയോട്ടിക്കുകളെ പ്രതിരോധിക്കപ്പെട്ടു. പരുത്തികൊണ്ടു നിർമ്മിച്ച പുതപ്പുകൾ ഉപയോഗിക്കുക, കൈകൾ ശുദ്ധീകരിക്കുകയും തുടങ്ങിയ അവരുടെ ഉപദേശങ്ങളിലൂടെ ഇത് നിയന്ത്രിക്കപ്പെട്ടു.[7] 1971 ൽ അവർ ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിൽ മെഡിക്കൽ മൈക്രോബയോളജിയിൽ ഹോണററി റിസർച്ച് അസോസിയേറ്റായി.[8]

അവലംബം[തിരുത്തുക]

  1. Dean, Katrina, "Rountree, Phyllis Margaret (1911–1994)", Australian Dictionary of Biography, National Centre of Biography, Australian National University, retrieved 2020-02-02
  2. Centre, Australian Science and Technology Heritage. "Historical Note - Phyllis Margaret Rountree Guide to Records". www.austehc.unimelb.edu.au (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-02-02.
  3. Centre, Australian Science and Technology Heritage. "Historical Note - Phyllis Margaret Rountree Guide to Records". www.austehc.unimelb.edu.au (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-02-02.
  4. Centre, The University of Melbourne eScholarship Research. "Rountree, Phyllis Margaret - Biographical entry - Encyclopedia of Australian Science". www.eoas.info (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-02-02.
  5. Centre, The University of Melbourne eScholarship Research. "Rountree, Phyllis Margaret - Biographical entry - Encyclopedia of Australian Science". www.eoas.info (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-02-02.
  6. Dean, Katrina, "Rountree, Phyllis Margaret (1911–1994)", Australian Dictionary of Biography, National Centre of Biography, Australian National University, retrieved 2020-02-02
  7. Dean, Katrina, "Rountree, Phyllis Margaret (1911–1994)", Australian Dictionary of Biography, National Centre of Biography, Australian National University, retrieved 2020-02-02
  8. Centre, The University of Melbourne eScholarship Research. "Rountree, Phyllis Margaret - Biographical entry - Encyclopedia of Australian Science". www.eoas.info (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-02-02.
"https://ml.wikipedia.org/w/index.php?title=ഫിലിസ്_റൗണ്ട്രി&oldid=3571094" എന്ന താളിൽനിന്ന് ശേഖരിച്ചത്