ഫാത്തിമ ജിന്ന
രാഷ്ട്ര മാതാവ് ഫാത്തിമ ജിന്ന | |
---|---|
فاطمہ جناح | |
പ്രതിപക്ഷ നേതാവ് | |
ഓഫീസിൽ 1 ജനുവരി 1960 – 9 ജൂലൈ 1967 | |
മുൻഗാമി | പുതിയ പദവി |
പിൻഗാമി | നൂറുൾ അമീൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഫാത്തിമ അലി ജിന്ന 31 ജൂലൈ 1893 കറാച്ചി, ബ്രിട്ടീഷ് ഇന്ത്യ (ഇപ്പോൾ പാകിസ്താനിൽ) |
മരണം | 9 ജൂലൈ 1967 കറാച്ചി, പാകിസ്താൻ | (പ്രായം 73)
പൗരത്വം | പാകിസ്താനി |
ദേശീയത | പാകിസ്താൻ |
രാഷ്ട്രീയ കക്ഷി | ഓൾ ഇന്ത്യാ മുസ്ലിം ലീഗ് (Before 1947) മുസ്ലിം ലീഗ് (പാകിസ്താൻ) (1947–1958) രാഷ്ട്രീയ നേതാവ്(1960–1967) |
അൽമ മേറ്റർ | കൽക്കട്ട സർവ്വകലാശാല |
ജോലി | ദന്ത ഡോക്ടർ |
പാകിസ്താനിലെ ഒരു രാഷ്ട്രീയ നേതാവ് ആയിരുന്നു ഫാത്തിമ ജിന്ന (ജനനം-31 ജൂലൈ 1893 - മരണം-09 ജൂലൈ 1967).[1] രണ്ടു രാഷ്ട്രം എന്ന വാദത്തെ പിന്തുണച്ചിരുന്ന ഫാത്തിമ, പാകിസ്താന്റെ രൂപീകരണത്തിൽ വളരെ വലിയ പങ്കു വഹിച്ചിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം, തന്റെ സഹോദരനായിരുന്ന മുഹമ്മദലി ജിന്നയുടെ കൂടെ രാഷ്ട്രീയപ്രവേശം ചെയ്ത ഫാത്തിമ, സഹോദരന്റെ രാഷ്ട്രീയ ഉപദേശകകൂടിയായിരുന്നു. ബ്രിട്ടീഷ് ഭരണത്തെ അനിനിശിതമായി ഫാത്തിമ വിമർശിച്ചിരുന്നു. ഓൾ ഇന്ത്യാ മുസ്ലിം ലീഗിന്റെ നേതൃനിരയിലേക്ക് ഫാത്തിമ എത്തിച്ചേർന്നു.
ഇന്ത്യാ വിഭജനത്തിനുശേഷം, ഫാത്തിമയുടെ നേതൃത്വത്തിൽ വനിതാ സംഘടനയായ പാകിസ്താൻ വിമൻസ് അസ്സോസ്സിയേഷൻ രൂപീകരിച്ചു. ഇന്ത്യയിൽ നിന്നും പാകിസ്താനിലേക്കു കുടിയേറേണ്ടി വന്ന വനിതകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഫാത്തിമയുടെ നേതൃത്വത്തിൽ ഈ സംഘടന സാരമായ പങ്കു വഹിച്ചിരുന്നു. 1948 ൽ മുഹമ്മദലിയുടെ മരണത്തിനുശേഷം, 1951 വരെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യാൻ ഫാത്തിമയെ ലിയാഖത്ത് ഭരണകൂടം അനുവദിച്ചിരുന്നില്ല.[2] 1955 ൽ My Brother എന്നൊരു പുസ്കകം ഫാത്തിമ എഴുതിയിരുന്നുവെങ്കിലും, 1987 ൽ മാത്രമാണ് അതു പ്രസിദ്ധീകരിക്കാനായത്. അതു പ്രസിദ്ധീകരിച്ചപ്പോൾ പോലും, അതിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ സെൻസർഷിപ്പിന്റെ ഭാഗമായി നീക്കം ചെയ്തിരുന്നു.[3]
1965 ൽ അയൂബ് ഖാനെതിരേ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫാത്തിമ മത്സരിച്ചു. ദേശീയമായി നിരവധി പാർട്ടികളുടെ പിന്തുണ ഉണ്ടായിരുന്നിട്ടുപോലും, അവർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഫാത്തിമയുടെ വിനയത്തേയും, ദേശസ്നേഹത്തേയും താറടിക്കുന്ന രീതിയിലായിരുന്നു അയൂബ്ഖാനും കൂട്ടരും അവർക്കെതിരേ തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയിരുന്നത്, ഇതു തിരഞ്ഞെടുപ്പിൽ ഫാത്തിമ തോൽക്കാൻ കാരണമായി എന്നു ടൈം മാസിക വിലയിരുത്തുന്നു.[4][5]
1967 ജൂലൈ 9ആം തീയതി ഫാത്തിമ മരണമടഞ്ഞു. ഇതൊരു അസ്വാഭാവിക മരണമാണെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.[6][7] ഫാത്തിമയുടെ ബന്ധുക്കൾ മരണത്തെക്കുറിച്ചന്വേഷിക്കണമെന്നു പറഞ്ഞ് സർക്കാരിനെ സമീപിച്ചെങ്കിലും, സർക്കാർ ആ അഭ്യർത്ഥന തള്ളുകയായിരുന്നു.[8] പാകിസ്താനിൽ ഏറെ ബഹുമാനിക്കപ്പെട്ട വ്യക്തിത്വങ്ങളിൽ ഒന്നായിരുന്നു ഫാത്തിമയുടേത്, അവരുടെ മരണാനന്തരചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ അഞ്ചുലക്ഷത്തോളം ആളുകൾ ഇതിനൊരു തെളിവായിരുന്നു.[9]
പാകിസ്താൻ രൂപീകരണത്തിൽ ഫാത്തിമയുടെ പങ്കും, മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഫാത്തിമയുടെ പിന്തുണയും എല്ലാറ്റിലുമുപരി തന്റെ സഹോദരനോടുള്ള അവരുടെ ഒടുങ്ങാത്ത ഉപാസനയും, അവരെ രാഷ്ട്ര മാതാവ് എന്ന ബഹുമതിക്കർഹയാക്കി. ഫാത്തിമയോടുള്ള ബഹുമാനപൂർവ്വം, പാകിസ്താനിലെ നിരവധി സ്ഥാപനങ്ങൾക്ക് അവരുടെ പേരു നൽകിയിരിക്കുന്നു.[10]
ആദ്യകാല ജീവിതം
[തിരുത്തുക]കുടുംബത്തിലെ ഏഴു മക്കളിൽ ഇളയ ആളായാണ് ഫാത്തിമ ജനിച്ചത്.[11] ജിന്നാഭായി പൂഞ്ജയും, മിത്തിഭായിയും ആയിരുന്നു മാതാപിതാക്കൾ. മുഹമ്മദ് അലി, ബുന്ദേ അലി, റഹ്മത്ത് അലി, മറിയം, ഷെറീൻ എന്നിവരായിരുന്നു സഹോദരങ്ങൾ. 1901 ൽ പിതാവ് മരിച്ചശേഷം, സഹോദരങ്ങളെ ഒരു പിതാവിന്റെ ഉത്തവാദിത്തത്തോടെ വളർത്തിയത് മുഹമ്മദ് അലിയായിരുന്നു.[12] ബോംബെയിലെ ബാന്ദ്രാ കോൺവെന്റ് സ്കൂളിലായിരുന്നു ഫാത്തിമയുടെ പ്രാഥമിക വിദ്യാഭ്യാസം. 1919 ൽ കൽക്കട്ട സർവ്വകലാശാലക്കു കീഴിലുള്ള ഡോക്ടർ.ആർ.അഹമ്മദ് ഡെന്റൽ കോളേജിൽ മെഡിസിൻ പഠനത്തിനായി ചേർന്നു. ബിരുദം കരസ്ഥമാക്കിയശേഷം, 1923 ൽ ബോംബെയിൽ ഒരു ആശുപത്രി ആരംഭിച്ചു.[13]
1918 ൽ മുഹമ്മദ് അലി വിവാഹം കഴിക്കുന്നതുവരെ ഫാത്തിമ സഹോദരനോടൊപ്പമാണ് ജീവിച്ചിരുന്നത്. 1929 ൽ മുഹമ്മദ് അലിയുടെ ഭാര്യ മരണമടഞ്ഞതോടെ, ഫാത്തിമ തന്റെ ആശുപത്രി സേവനം നിറുത്തുകയും മുഹമ്മദ് അലിയുടെ ബംഗ്ലാവിലേക്കു താമസം മാറുകയും ചെയ്തു. അതോടെ, ആ ബംഗ്ലാവിന്റെ പൂർണ്ണ ചുമതല ഫാത്തിമ ഏറ്റെടുത്തു. 1948 സെപ്തംബർ 11 ന് മുഹമ്മദ് അലി മരിക്കുന്നതുവരെ ഫാത്തിമ അദ്ദേഹത്തെ വിട്ടു പിരിഞ്ഞിട്ടില്ല. തന്റെ സഹോദരി തനിക്ക് ആപദ്ഘട്ടങ്ങളിലും, വിഷമസന്ധികളിലും പ്രത്യാശയുടെ തിരിനാളമാണെന്ന് മുഹമ്മദ് അലി ഒരിക്കൽ പറയുകയുണ്ടായി. [14]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]മുഹമ്മദ് അലി പങ്കെടുത്ത എല്ലാ പൊതുസമ്മേളനങ്ങളിലും, ഫാത്തിമ തന്റെ സഹോദരനെ അനുഗമിച്ചിരുന്നു.[15] ഇന്ത്യാ വിഭജനകാലത്ത് പാകിസ്താനിലേക്കു വന്ന വനിതകളെ സംരക്ഷിക്കാൻ മുഹമ്മദ് അലിയുടെ നേതൃത്വത്തിൽ ഒരു സമാധാന കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതാണ് പിന്നീട് ഓൾ പാകിസ്താൻ വിമൺസ് അസ്സോസ്സിയേഷൻ ആയി മാറിയത്. ഇന്ത്യയിൽ നിന്നും കുടിയേറിയ മുജാഹിർ വനിതകളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച് ഫാത്തിമയും ഈ സംഘടനയുടെ നിറ സാന്നിധ്യമായി മാറി.[16]
1960 കളിൽ ഫാത്തിമ പാകിസ്താൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കെത്തി. കംബൈൻഡ് ഒപ്പോസിഷൻ പാർട്ടി ഓഫ് പാകിസ്താൻ എന്ന സംഘടനയുടെ സ്ഥാനാർത്ഥിയായി ഫാത്തിമ ജനറൽ അയൂബ് ഖാനെതിരേ മത്സരിച്ചു. ഒരു ഏകാധിപതി എന്നാണ് ഫാത്തിമ അയൂബ് ഖാനെ വിശേഷിപ്പിച്ചത്. ഫാത്തിമയുടെ തിരഞ്ഞെടുപ്പു റാലികൾക്ക് ജനലക്ഷങ്ങളാണ് കേൾവിക്കാരായി എത്തിയത്. ഫാത്തിമ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടക്ക് യാത്ര ചെയ്തിരുന്ന ഒരു ട്രെയിൻ മിക്കയിടങ്ങളിലും ആളുകൾ അപായചങ്ങല വലിച്ചു നിർത്തുകയും, ജനങ്ങളോടു സംസാരിക്കാൻ അവരോടു യാചിക്കുകയും ചെയ്തിരുന്നു. ഫാത്തിമയോടുള്ള സ്നേഹവായ്പും ബഹുമാനവും കൊണ്ട് ജനങ്ങൾ അവരെ രാഷ്ട്രമാതാവ് എന്നു വിളിച്ചു. [17] നേരിയ ഭൂരിപക്ഷത്തിനു ഫാത്തിമ പരാജയപ്പെട്ടു, തികച്ചു ജനാധിപത്യ രീതിയിൽ നടന്ന ഒരു തിരഞ്ഞെടുപ്പായിരുന്നുവെങ്കിൽ ഫാത്തിമ വിജയിച്ചേനെ എന്ന് തിരഞ്ഞെടുപ്പു നിരീക്ഷികർ വിലയിരുത്തുന്നു.
1965 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഫാത്തിമ വീണ്ടും മത്സരിച്ചു. അയൂബ് ഖാൻ തന്നെയായിരുന്നു ഇത്തവണയും മുഖ്യ എതിരാളി. നിരവധി തിരഞ്ഞെടുപ്പു കൃത്രിമങ്ങൾ നടന്ന ഈ തിരഞ്ഞെടുപ്പിൽ 64% ശതമാനം വോട്ടുകൾ നേടിക്കൊണ്ട് ഇത്തവണയും അയൂബ് ഖാൻ തന്നെ വിജയിച്ചു. നേരിട്ടുള്ള ജനാധിപത്യ പരമായ ഒരു തിരഞ്ഞെടുപ്പായിരുന്നുവെങ്കിൽ അയൂബ് ഖാന് ഫാത്തിമക്കെതിരേ വിജയിക്കാനാവുമായിരുന്നില്ല.[18]
മരണം
[തിരുത്തുക]1967 ജൂലൈ 9ആം തീയതി പാകിസ്താനിലെ കറാച്ചിയിൽ വെച്ച് ഫാത്തിമ മരണമടഞ്ഞു. ഹൃദയാഘാതം മൂലം മരണമടഞ്ഞുവെന്നായിരുന്നു ഔദ്യോഗിക വിശദീകരണമെങ്കിലും, അവരെ പാകിസ്താനിലെ പട്ടാള ഭരണകൂടം ഗൂഢാലോചനയിലുടെ കൊലപ്പെടുത്തുകയായിരുന്നു എന്ന വാർത്തകളും ഉണ്ട്. തല വിഛേദിച്ച രീതിയിൽ ഫാത്തിമയെ അവരുടെ കിടപ്പുമുറിയിൽ കണ്ടു എന്നായിരുന്നു പ്രാദേശിക പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ പറഞ്ഞത്. ഫാത്തിമയെ കൊലപ്പെടുത്തിയതാണെന്നു പറഞ്ഞുകൊണ്ട്, അവരുടെ ബന്ധുക്കൾ 2003 ൽ രംഗത്തെത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.[19][20]
അവലംബം
[തിരുത്തുക]- Bonny, Smith (2008). The Oxford encyclopedia of women in world history. Oxford University Press. ISBN 978-0195148909.
- ↑ The Oxford encyclopedia of women in world history - Bonny Smith Page 652
- ↑ "A message from Fatima Jinnah". Dawn. 2012-09-12. Archived from the original on 2017-03-10. Retrieved 2017-03-10.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "The deleted bits from Fatima Jinnah's 'My Brother'". Dawn. 2015-09-16. Archived from the original on 2017-03-10. Retrieved 2017-03-10.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Fatima Jinnah: A sister's sorrow". Dawn. 2014-05-04. Archived from the original on 2017-03-10. Retrieved 2016-03-10.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "When Ayub Khan Accused Fatima Jinnah Of Being An Indian And American Agent". Pakteahouse. 2009-11-26. Archived from the original on 2017-03-10. Retrieved 2017-03-10.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "What history has kept hidden about the life and death of Fatima Jinnah". Dailypakistan. 2016-07-10. Archived from the original on 2017-03-10. Retrieved 2017-03-10.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Art of killing without a trace". Tribune. 2012-09-15. Archived from the original on 2017-03-10. Retrieved 2017-03-10.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "New twist to Miss Jinnah controversy". Dawn. 2003-07-23. Retrieved 2017-03-10.
- ↑ "How Fatima Jinnah died — an unsolved criminal case". Dawn. 2015-09-16. Archived from the original on 2017-03-10. Retrieved 2017-03-10.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Jinnah, Pakistan and Islamic Identity". Newyork Times. Archived from the original on 2017-03-10. Retrieved 2017-03-10.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ The Oxford encyclopedia of women in world history - Bonny Smith Page 653
- ↑ "Death anniversary of Fatima Jinnah tomorrow". Pakobserver. 2011-07-08. Archived from the original on 2013-12-24. Retrieved 2017-03-11.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ Anne Commire (20 July 2000). Women in World History. Gale. ISBN 978-0-7876-4067-5. Retrieved 23 December 2012.
- ↑ Hector Bolitho (2006). Jinnah, creator of Pakistan. Oxford University Press. ISBN 978-0-19-547323-0. Retrieved 23 December 2012.
- ↑ "A long drawn struggle". Dawn. 2012-02-11. Archived from the original on 2017-03-12. Retrieved 2017-03-12.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Personalities in Pakistan history". allamaiqbal. Archived from the original on 2017-03-12. Retrieved 2017-03-12.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Death anniversary of Fatima Jinnah tomorrow". Pakobserver. 2011-07-08. Archived from the original on 2013-12-24. Retrieved 2017-03-11.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Presidential Election". Story of Pakistan. 2003-06-01. Archived from the original on 2017-03-12. Retrieved 2017-03-12.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "New twist to Miss Jinnah controversy". Dawn. 2003-07-25. Archived from the original on 2017-03-12. Retrieved 2017-03-12.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Fatima Jinnah". Pakistanherald. Archived from the original on 2012-04-01. Retrieved 2017-03-12.
{{cite web}}
: CS1 maint: bot: original URL status unknown (link)