പ്രഭാത് കുമാർ മുഖോപാധ്യയ്
Prabhat Kumar Mukhopadhyay | |
---|---|
പ്രമാണം:PrabhatKumarMukhopadhyayPic.jpg | |
ജനനം | Prabhat Kumar Mukhopadhyay 3 ഫെബ്രുവരി 1873 |
മരണം | 5 ഏപ്രിൽ 1932 | (പ്രായം 59)
പ്രഭാത് കുമാർ മുഖോപാധ്യായ് (3 ഫെബ്രുവരി 1873 – 5 ഏപ്രിൽ 1932) [2] .അറിയപ്പെടുന്ന ഒരു ബംഗാളി എഴുത്തുകാരനായിരുന്നു. [3] ഇന്നത്തെ പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയിലെ ധാത്രിഗ്രാമിൽ അമ്മാവന്റെ വീട്ടിലാണ് അദ്ദേഹം ജനിച്ചത്. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ഗുറാപ് ആയിരുന്നു അദ്ദേഹത്തിന്റെ ജന്മദേശം [1] [4]
സ്വകാര്യ ജീവിതം
[തിരുത്തുക]1888-ൽ ജമാൽപൂർ ഹൈസ്കൂളിൽ പ്രവേശന പരീക്ഷ പാസായി. [2] 1891-ൽ പട്‌ന കോളേജിൽ നിന്ന് ഫൈൻ ആർട്‌സ് ബിരുദം നേടി. [2] 1895-ൽ അദ്ദേഹം ബാച്ചിലേർസ് ബിരുദം നേടി, തുടർന്ന് ലണ്ടനിൽ വിദേശത്ത് പഠിക്കാൻ പോയി. [2] 1901 മുതൽ 1903 വരെ ലണ്ടനിൽ നിയമം പഠിച്ചു. [2]
1903-ൽ, ബാരിസ്റ്ററായ ശേഷം, ഡാർജിലിംഗ്, രംഗ്പൂർ, ഗയ എന്നിവിടങ്ങളിൽ അഭിഭാഷകനായി ജോലി നോക്കുവാൻ അദ്ദേഹം ബംഗാളിലേക്ക് മടങ്ങി . [2] 1916-ൽ കൽക്കട്ട സർവകലാശാലയിൽ പ്രൊഫസറാകുന്നതുവരെ അദ്ദേഹം ഈ പ്രദേശങ്ങളിൽ നിയമപരിശീലനം നടത്തി. [2] 1932-ലെ അദ്ദേഹത്തിന്റെ മരണം വരെ അവിടെ പ്രൊഫസർ ആയി സേവനമനുഷ്ഠിച്ചു [2]
കൃതികൾ
[തിരുത്തുക]പ്രഭാത് കുമാർ മുഖോപാധ്യായ ബംഗാളി സാഹിത്യത്തിൽ വളരെ പ്രശസ്തനും പ്രഗത്ഭനുമായ എഴുത്തുകാരനായിട്ടാണ് അറിയപ്പെടുന്നത്. രവീന്ദ്രനാഥ ടാഗോറിന് ശേഷം അറിയപ്പെടുന്ന ചെറുകഥാകൃത്ത്. നോവലുകളും ചെറുകഥകളും കവിതകളും അദ്ദേഹം എഴുതി. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ കവിതകൾ ബംഗാളി ആനുകാലികമായ ഭാരതിയിൽ പ്രസിദ്ധീകരിച്ചിരുന്നു. [2] ജീവിതത്തെ ലാഘവത്തോടെയും ലളിതമായും നോക്കിക്കാണുന്നതിനെ അടിസ്ഥാനമാക്കിയുള്ള ചെറുകഥകൾ എഴുതി അദ്ദേഹം പ്രശസ്തി നേടി. [2] തന്റെ കരിയറിൽ നൂറിലധികം കഥകളും പതിനാല് നോവലുകളും അദ്ദേഹം എഴുതി. [2]
ചിലപ്പോൾ ശ്രീ ജനോർചന്ദ്ര ശർമ്മ, ശ്രീമതി രാധാമണി എന്നീ രണ്ട് വ്യാജ പ്പരുകളിൽ അദ്ദേഹം എഴുതി. [2]
അദ്ദേഹത്തിന്റെ രചനകളെ അംഗീകരിക്കുന്നതിനായി കുന്തലിൻ ബഹുമതി ലഭിച്ചു. [2]
നോവലുകൾ
[തിരുത്തുക]- രാമസുന്ദരി (1908) [2]
- നബിൻ സന്ന്യാസി (1912)
- രത്നദീപ് (1915) [2]
- ഈ നോവൽ അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായതായി കണക്കാക്കപ്പെട്ടു; അത് സിനിമയായിട്ടുണ്ട് . [2]
- ജിബാനർ മുള്യ (1917) [2]
- സിന്ദൂര് കൗത (1919) [2]
- മനേർ മനുസ് (1922) [2]
- ആരതി (1927) [2]
- പ്രതിമ (1928) [2]
- ഗരീബ് സ്വാമി (1930) [2]
ചെറുകഥാ സമാഹാരങ്ങൾ
[തിരുത്തുക]- നബകഥ (1899) [2]
- സോദാഷി (1906) [2]
- ഗൽപാവ്ജലി (1913) [2]
- ഗൽപാബിതി (1916) [2]
- പത്രപുഷ്പ (1917) [2]
- നൂതൻ ബൗ (1929) [2]
- ഗോഹോനാർ ബക്ഷോ
- ഹോതാഷ് പ്രേമിക്
- ബിലാഷിനി
- ജുബോക്കർ പ്രേം
- ജമാതാ ബാബാജി
- The Price Of Flowers
- The Muscular Son-in-law
മറ്റ് കൃതികൾ
[തിരുത്തുക]- അഭിഷപ് (1900) [2] എന്ന പേരിലുള്ള ആക്ഷേപഹാസ്യം
- സുക്ഷ്മലോം പരിണയ് എന്ന നാടകം അദ്ദേഹത്തിന്റെ ഒരു കള്ള പ്പേരിൽ പ്രസിദ്ധീകരിച്ചു . [2]
റഫറൻസുകൾ
[തിരുത്തുക]
ബാഹ്യ കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പ്രഭാത് കുമാർ മുഖോപാധ്യയ്
- Works by Prabhat Kumar Mukhopadhyay at Open Library
- ↑ 1.0 1.1 "বাংলা গল্পের মপাসাঁ". আনন্দবাজার পত্রিকা. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "Prabhat" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 2.15 2.16 2.17 2.18 2.19 2.20 2.21 2.22 2.23 2.24 2.25 2.26 2.27 2.28 2.29 "Mukhopadhyay, Probhat Kumar - Banglapedia". en.banglapedia.org. Retrieved 2020-03-05. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; ":0" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "prabhat-kumar-mukhopadhyay". readbengalibooks.com. Retrieved 2020-03-05.
- ↑ Samsad Bangali Charitabhidhan (Biographical dictionary), Sengupta, Subodh and Bose, Anjali, 1976, Sahitya Samsad, Calcutta, p 299