"ദിഗംബരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
57 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
(ചെ.)
 
==ജീവിതവീക്ഷണങ്ങൾ==
കർമഫലമാണ് ജന്മമെങ്കിലും മനുഷ്യജന്മത്തിന് ജൈനന്മാർ വളരെയേറെ പ്രാധാന്യം കല്പിക്കുന്നു. കാരണം, [[മനുഷ്യൻ|മനുഷ്യർക്കു]] മാത്രമേ [[മോക്ഷം]] നേടാൻ സാധിക്കുകയുള്ളൂ. ഇവരുടെ വീക്ഷണത്തിൽ മോക്ഷപ്രാപ്തിക്ക് പുരുഷജന്മം കൂടിയേ കഴിയൂ. ബദ്ധജീവന്മാരിൽ [[മനുഷ്യൻ|മനുഷ്യനെ]] ഏറ്റവും ഉന്നതനായാണ് ഇവർ കല്പിച്ചുപോരുന്നത്. പക്ഷേ, വ്രതാംഗമെന്ന നിലയിൽ അല്പാല്പമായി ആഹാരനീഹാരാദികൾ കുറച്ച് 'സംലേഹന'മെന്ന പേരിലറിയപ്പെടുന്ന ശരീരത്യാഗം ഇവർ അനുവദിച്ചിട്ടുണ്ട്.
 
==ദർശനങ്ങൾ==
സമ്യഗ്ദർശനം, സമ്യഗ്ജ്ഞാനം, സമ്യക്ചരിത്രം എന്നിവ മൂന്നും ഒന്നിനൊന്നു ബന്ധപ്പെട്ടവയാണെന്നും ഇവ മൂന്നും കൂടിച്ചേർന്നാലാണ് മുക്തിക്ക് നിദാനമായിത്തീരുന്നതെന്നുമാണ് ഇവരുടെ വിശ്വാസം. പുദ്ഗലബന്ധത്തിൽനിന്ന് പൂർണമായി മുക്തനാകുമ്പോൾ ജീവന് സ്വതവേയുള്ള അനന്തജ്ഞാനം, അനന്തശ്രദ്ധ, അനന്തശക്തി, അനന്തസുഖം എന്നിവ അനുഭവവേദ്യമാകുമെന്നും ദിഗംബരന്മാർ ഉറച്ചു വിശ്വസിച്ചുപോരുന്നു. ഭൌതിക വസ്തുസമൂഹത്തെയാണ് ജൈനന്മാർ പുദ്ഗലം-പൂരയന്തി ഗളന്തിച (ചേർന്നുചേർന്ന് വർദ്ധമാനമാവുകയും, വേർപെട്ടുവേർപെട്ട് ക്ഷയോന്മുഖമാവുകയും ചെയ്യുന്നത്) എന്ന പേരിൽ വ്യവഹരിക്കുന്നത്. സമ്പൂർണതയും അനന്തശക്ത്യാദികളും ജീവനിൽ യഥാവിധി ഉണ്ടെങ്കിലും പുദ്ഗലവുമായുള്ള ജീവസംബന്ധം ഇവയെ മറയ്ക്കുന്നു. ഇവ മാറുമ്പോൾ ജീവൻ പ്രകാശിക്കുമെന്നാണ് ദിഗംബരന്മാരുടെ സിദ്ധാന്തം.
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/772854" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി