"സുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,788 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== സംസ്കാരം ==
ജാതിവ്യവസ്ഥയെ ആധാരമാക്കി ശക്തമായ ക്രമീകരിക്കപ്പെട്ട ഒരു സമൂഹമാണ് സുമ്പയിലുള്ളത്.<ref name="Forshee2006">{{cite book|url=https://books.google.com/books?id=y0xVkgXZOfUC&pg=PA41|title=Culture and Customs of Indonesia|last=Forshee|first=Jill|publisher=Greenwood Publishing Group|year=2006|isbn=978-0-313-33339-2|page=41|accessdate=2 February 2013}}</ref> ഇത് പ്രത്യേകിച്ച് കിഴക്കൻ സുമ്പയുടെ കാര്യത്തിൽ തികച്ചും ശരിയാണ്. അതേസമയം പടിഞ്ഞാറൻ സുമ്പ പ്രാദേശികമായും ഭാഷാപരമായും ഏറെ വിഭിന്നമാണ്.<ref name="Müller1997 2">{{cite book|url=https://books.google.com/books?id=DSmqaNFttVkC&pg=PA170|title=East of Bali: From Lombok to Timor|last=Müller|first=Kal|publisher=Tuttle Publishing|year=1997|isbn=978-962-593-178-4|page=170|accessdate=2 February 2013}}</ref> അടുത്ത ബന്ധമുള്ള വിവിധതരം [[ആസ്ട്രോനേഷ്യൻ ഭാഷ|ആസ്ട്രോനേഷ്യൻ ഭാഷകൾ]] സംസാരിക്കുന്ന സുമ്പാനിയൻ ജനത, ആസ്ട്രോനേഷ്യൻ, മെലനേഷ്യൻ വംശപരമ്പരകളുടെ ഒരു മിശ്രിതമാണ്. ഈ ദ്വീപിലെ ഏറ്റവും വലിയ ഭാഷാവർഗ്ഗം കാംബേര ഭാഷയാണ്, സുമ്പായുടെ കിഴക്കൻ പകുതിയിലെ ഒരു ദശലക്ഷത്തിന്റെ കാൽ ഭാഗം ജനങ്ങളെങ്കിലും ഈ ഭാഷയാണു സംസാരിക്കുന്നത്.
 
ജനസംഖ്യയിൽ ഇരുപത്തി അഞ്ചു മുതൽ മുപ്പതുശതമാനം വരെയുള്ളവർ പ്രാകൃത മതമായ മാരാപു അനുഷ്ഠിക്കുന്നവരാണ്. ബാക്കിയുള്ള ക്രിസ്ത്യാനികളിൽ ഭൂരിപക്ഷവും ഡച്ച് കാൽവിനിസ്റ്റുകളും വലിയൊരു ന്യൂനപക്ഷമായ റോമൻ കത്തോലിക്കരുമാണ്. തീരപ്രദേശങ്ങളിൽ സുന്നി മുസ്ലിം വിഭാഗങ്ങളുടെ ചെറിയൊരു സംഖ്യ കാണാവുന്നതാണ്.
 
സുമ്പ ഇക്കാറ്റ് വസ്ത്രങ്ങൾക്ക് പ്രശസ്തമാണ്, പ്രത്യേകിച്ചും വളരെ വിശദമായി കൈത്തറിയിൽ മെനഞ്ഞെടുക്കുന്ന ഇക്കാറ്റുകൾക്ക്. കഠിനമായ അദ്ധ്വാന പരിചയം ആവശ്യമുള്ള ഇതിന്റെ ഒരു കഷണം തയ്യാറാക്കുവാൻതന്നെ മാസങ്ങൾ എടുത്തേക്കാം.
 
== അവലംബം ==
42,411

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2910762" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി