ഉള്ളടക്കത്തിലേക്ക് പോവുക

പൊട്ടാസ്യം സിട്രേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊട്ടാസ്യം സിട്രേറ്റ്
Names
IUPAC name
tripotassium citrate
Identifiers
3D model (JSmol)
ChEMBL
ChemSpider
ECHA InfoCard 100.011.596 വിക്കിഡാറ്റയിൽ തിരുത്തുക
E number E332(ii) (antioxidants, ...)
UNII
InChI
 
SMILES
 
Properties
K3C6H5O7
Molar mass 306.395 g/mol
Appearance white powder
hygroscopic
Odor odorless
സാന്ദ്രത 1.98 g/cm3
ദ്രവണാങ്കം
ക്വഥനാങ്കം 230 °C (446 °F; 503 K)[1]
soluble
Solubility soluble in glycerin
insoluble in ethanol (95%)
Acidity (pKa) 8.5
Pharmacology
A12BA02 (WHO)
Hazards
Lethal dose or concentration (LD, LC):
170 mg/kg (IV, dog)
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what is: checkY/☒N?)

സിട്രിക് ആസിഡിന്റെ പൊട്ടാസ്യം ലവണമാണ് പൊട്ടാസ്യം സിട്രേറ്റ്. ട്രൈപൊട്ടാസ്യം സിട്രേറ്റ് എന്നുകൂടി അറിയപ്പെടുന്ന ഈ സംയുക്തത്തിന്റെ തന്മാത്രാസൂത്രം K3C6H5O7 ആണ്. ഹൈഗ്രോസ്കോപ്പിക് സ്വഭാവമുള്ള, വെളുത്ത ക്രിസ്റ്റലീയ പൊടിയാണിത്. ഉപ്പുരസമുള്ള ഈ സംയുക്തത്തിന് മണമില്ല. പിണ്ഡമനുസരിച്ച് ഇതിൽ 38.28% പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.

ഭക്ഷ്യ അഡിറ്റീവ് എന്ന നിലയിൽ അമ്ലത നിയന്ത്രിക്കാൻ പൊട്ടാസ്യം സിട്രേറ്റ് ഉപയോഗിക്കുന്നു. ഇതിന്റെ ഇ നമ്പർ E332 ആണ്. വൃക്കയിലെ കല്ലുകൾ നിയന്ത്രിക്കാനും ഇത് ഉപയോഗിക്കാം.

ഉത്പാദനം

[തിരുത്തുക]

പൊട്ടാസ്യം ബൈകാർബണേറ്റ് അല്ലെങ്കിൽ പൊട്ടാസ്യം കാർബണേറ്റ് സിട്രിക് ആസിഡിന്റെ ലായനിയിൽ ചേർത്ത ശേഷം, ആ ലായനി അരിച്ചെടുത്ത് തരികളാകുന്നതുവരെ ബാഷ്പീകരിച്ചാണ് പൊട്ടാസ്യം സിട്രേറ്റ് ഉത്പാദിപ്പിക്കുന്നത്.

ഉപയോഗങ്ങൾ

[തിരുത്തുക]

പൊട്ടാസ്യം സിട്രേറ്റ് ശരീരത്തിൽ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.[2] ക്ഷാരഗുണമുള്ള ലവണമായതിനാൽ, മൂത്രത്തിലെ ഉയർന്ന അമ്ലത മൂലം മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന വേദനയും അടിക്കടി മൂത്രമൊഴിക്കേണ്ടിവരുന്നതും കുറയ്ക്കാൻ ഇത് ഫലപ്രദമാണ്.[3]

സന്ധിവാതം[4], അരിത്മിയ എന്നിവ ചികിത്സിക്കാനും നിയന്ത്രിക്കാനും പൊട്ടാസ്യം സിട്രേറ്റ് ഉപയോഗിക്കാറുണ്ട്; പ്രത്യേകിച്ച് രോഗിക്ക് ഹൈപ്പോകലീമിയ ഉണ്ടെങ്കിൽ.

വൃക്കയിലെ കല്ലുകളുടെ ചികിത്സയ്ക്ക് ഇത് വ്യാപകമായി ഉപയോഗിക്കുന്നു. സിസ്റ്റിനൂറിയ രോഗികളുടെ ചികിത്സയ്ക്കും ഇത് പലപ്പോഴും ഉപയോഗിക്കാറുണ്ട്.

സിസ്റ്റിറ്റിസ് പോലുള്ള മൂത്രനാളി അണുബാധകളുടെ ചികിത്സയിൽ ഇത് ഒരു ക്ഷാരീകരണ ഏജന്റായി ഉപയോഗിക്കുന്നു.[5]

പല ശീതളപാനീയങ്ങളിലും ഇത് ഒരു ബഫറിങ് ഏജന്റായി ഉപയോഗിക്കുന്നു.[6]

അവലംബം

[തിരുത്തുക]
  1. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "MSDS" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ↑ Medscape on hypocitraturia
  3. ↑ Potassium Citrate for Kidney Stones
  4. ↑ Potassium Citrate
  5. ↑ "Potassium citrate for cystitis". patient.info.
  6. ↑ https://www.livestrong.com/article/314839-soft-drinks-with-potassium-citrate/

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൊട്ടാസ്യം_സിട്രേറ്റ്&oldid=4679923" എന്ന താളിൽനിന്ന് ശേഖരിച്ചത്