പെരുമ്പുഴ ഗോപാലകൃഷ്ണൻ‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പെരുമ്പുഴ ഗോപാലകൃഷ്ണൻ‍
Perumpuzha gopalakrishnan.JPG
പെരുമ്പുഴ ഗോപാലകൃഷ്ണൻ‍
ദേശീയതഇൻഡ്യൻ
തൊഴിൽചലച്ചിത്ര ഗാന രചയിതാവ്

ചലച്ചിത്ര ഗാന രചയിതാവും സാംസ്കാരിക പ്രവർത്തകനുമാണ് പെരുമ്പുഴ ഗോപാലകൃഷ്ണൻ‍. ഇപ്റ്റ മുൻ ദേശീയ വൈസ് പ്രസിഡന്റാണ്.

ജീവിതരേഖ[തിരുത്തുക]

കൊല്ലം ജില്ലയിലെ പെരുമ്പുഴയിൽ ജനിച്ചു. പെരുമ്പുഴ എൽ.പി.എസ്‌., പെരുമ്പുഴ എസ്‌.ജി.വി. സംസ്‌കൃത ഹൈസ്‌ക്കൂൾ, കുണ്ടറ എം.ജി.ഡി. ഇംഗ്ലീഷ്‌ ഹൈസ്‌ക്കൂൾ, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവടങ്ങളിൽ പഠിച്ചു. എം.എ. ബിരുദധാരിയാണ്. വിദ്യാർത്ഥി സംഘടനാ പ്രവർത്തകനായിരുന്നു. ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനിൽ ഉദ്യോഗസ്ഥനായിരുന്നു. എൻ.ജി.ഒ.യൂണിയനിലും ജോയിന്റ്‌ കൗൺസിലിലും ദീർഘകാലം പ്രവർത്തിച്ചു. ‘കേരള സർവ്വീസ്‌’-ന്റെ ആദ്യപത്രാധിപരായിരുന്നു. സംസ്ഥാന ചലച്ചിത്ര വികസനകോർപ്പറേഷൻ റിസർച്ച്‌ ഓഫീസറായി റിട്ടയർ ചെയ്‌തു. അവിടെ ഡയറക്‌ടർ ബോർഡ്‌ അംഗമായും പ്രവർത്തിച്ചു. ഫിലിം ക്രിട്ടിക്‌സ്‌ അസോസിയേഷൻ ജന. സെക്രട്ടറിയും കേരള ചിൽഡ്രൻസ്‌ ഫിലിം സൊസൈറ്റി സെക്രട്ടറിയുമായിരുന്നു. യുവകലാസാഹിതി പ്രസിഡന്റായും ‘ഇസ്‌ക്കഫ്‌’ അഖിലേന്ത്യാ സമാധാനസമിതിയുടെ ജന.സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. [1]

കൃതികൾ[തിരുത്തുക]

 • ഉയരുന്ന മാറ്റൊലികൾ (കവിതാസമാഹാരം)
 • ഞാറപ്പഴങ്ങൾ (കവിതാസമാഹാരം)
 • മുത്തുകൾ (കവിതാസമാഹാരം)
 • തുടി (കവിതാസമാഹാരം)
 • വൃശ്ചികക്കാറ്റ്‌ (കവിതാസമാഹാരങ്ങൾ)
 • റോസാപ്പൂക്കളുടെ നാട്ടിൽ (ബൾഗേറിയ- യാത്രാവിവരണം)
 • പ്രതിരൂപങ്ങളുടെ സംഗീതം (ചലച്ചിത്രപഠനഗ്രന്ഥം)
 • ജി.ദേവരാജൻ: സംഗീതത്തിന്റെ രാജശില്പി

ചലച്ചിത്ര ഗാനങ്ങൾ[തിരുത്തുക]

ഗാനം ചിത്രം വർഷം സംഗീതം ഗാനരചന
ആത്മസഖീ നീ തേടിയണയുന്നതാരെ തീരം തേടുന്ന തിരകൾ 1993 ജി. ദേവരാജൻ പെരുമ്പുഴ ഗോപാലകൃഷ്ണൻ
അമ്മ അമ്മക്കൊരുമ്മ തീരം തേടുന്ന തിരകൾ 1993 ജി. ദേവരാജൻ പെരുമ്പുഴ ഗോപാലകൃഷ്ണൻ
കടലിൻ തിരമാലകളേറി തീരം തേടുന്ന തിരകൾ 1993 ജി. ദേവരാജൻ പെരുമ്പുഴ ഗോപാലകൃഷ്ണൻ
ചാരായം ചാരായം തീരം തേടുന്ന തിരകൾ 1993 ജി. ദേവരാജൻ പെരുമ്പുഴ ഗോപാലകൃഷ്ണൻ
ഭക്തജനപ്രിയേ ശ്രീദേവി 1977 ജി. ദേവരാജൻ പെരുമ്പുഴ ഗോപാലകൃഷ്ണൻ
ഉടുത്തൊരുങ്ങിയ ശിവതാണ്ഡവം 1977 എം.ബി. ശ്രീനിവാസൻ പെരുമ്പുഴ ഗോപാലകൃഷ്ണൻ
അന്തിമയങ്ങിയില്ലാ ശിവതാണ്ഡവം 1977 എം.ബി. ശ്രീനിവാസൻ പെരുമ്പുഴ ഗോപാലകൃഷ്ണൻ
ഹേമന്തിനി ശിവതാണ്ഡവം 1977 എം.ബി. ശ്രീനിവാസൻ പെരുമ്പുഴ ഗോപാലകൃഷ്ണൻ
ഞാനൊരു വീണാധാരി ശിവതാണ്ഡവം 1977 എം.ബി. ശ്രീനിവാസൻ പെരുമ്പുഴ ഗോപാലകൃഷ്ണൻ
കിലുകിലുക്കം കാട്ടിൽ പൊന്മുടി 1982 ജിതിൻ ശ്യാം പെരുമ്പുഴ ഗോപാലകൃഷ്ണൻ
മാലിനി തീരത്തെ ഒരു വാക്കു പറഞ്ഞെങ്കിൽ 1990 മൊഹമ്മദ്‌ സുബൈർ ചുനക്കര രാമൻകുട്ടി ,പെരുമ്പുഴ ഗോപാലകൃഷ്ണൻ ,എം ചന്ദ്രബാബു
മാലിനി തീരത്തെ (D) ഒരു വാക്കു പറഞ്ഞെങ്കിൽ 1990 മൊഹമ്മദ്‌ സുബൈർ ചുനക്കര രാമൻകുട്ടി ,പെരുമ്പുഴ ഗോപാലകൃഷ്ണൻ ,എം ചന്ദ്രബാബു
സോമവാര വൃതങ്ങൾ നോക്കും ഒരു വാക്കു പറഞ്ഞെങ്കിൽ 1990 മൊഹമ്മദ്‌ സുബൈർ ചുനക്കര രാമൻകുട്ടി ,പെരുമ്പുഴ ഗോപാലകൃഷ്ണൻ ,എം ചന്ദ്രബാബു
മഴവിൽ കൊടിയും തോളിലേന്തി കെണി 1982 ജി. ദേവരാജൻ പെരുമ്പുഴ ഗോപാലകൃഷ്ണൻ
ദൈവമൊന്നു അമ്മയൊന്നു കെണി 1982 ജി. ദേവരാജൻ പെരുമ്പുഴ ഗോപാലകൃഷ്ണൻ
കടലിനക്കരെ നിന്നും കെണി 1982 ജി. ദേവരാജൻ പെരുമ്പുഴ ഗോപാലകൃഷ്ണൻ

പുരസ്കാരങ്ങൾ[തിരുത്തുക]

 • അബുദാബി ശക്തി അവാർഡ് (2006)[2]

അവലംബം[തിരുത്തുക]

 1. "puzha". ശേഖരിച്ചത് 13-02-2017. Check date values in: |access-date= (help)
 2. http://malayalam.oneindia.com/culture/news/2006/050906sakti-award.html