പുൽപ്പരുന്ത്
പരുന്ത് | |
---|---|
![]() | |
നെതർലൻഡിൽ | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. buteo
|
Binomial name | |
Buteo buteo (ലിനേയസ്, 1758)
| |
Subspecies | |
7-10, see text | |
![]() | |
കടും പച്ച: എല്ലാക്കാലത്തും ഇളംപച്ച/നീല: പ്രത്യുത്പാദനകാല/ശീതകാലവാസ മേഖലകൾ. |
യൂറോപ്പിലും ഏഷ്യയിലും കാണാവുന്ന ഇടത്തരം വലിപ്പമുള്ള ഒരു ഇരപിടിയൻ പക്ഷിയാണ് പുൽപ്പരുന്ത് [2] [3][4][5] (ഇംഗ്ലീഷ്: Common Buzzard, ശാസ്ത്രീയനാമം: Buteo buteo). അത്യധികം ശീതമില്ലാത്ത സ്ഥലങ്ങളിൽ പരുന്ത് സ്ഥിരമായി താമസിക്കുന്നു.
വിവരണം[തിരുത്തുക]
പരുന്തിനു 58 സെ.മീ. വരെ നീളവും, വിടർത്തിയിരിക്കുന്ന ചിറകുകളുടെ അഗ്രങ്ങൾ തമ്മിൽ 136 സെ.മീ. വരെ അകലവും, 1.364 കി.ഗ്രാം ശരീരഭാരവുമുണ്ടാകാറുണ്ട്[6][7]
മരങ്ങളുള്ള പ്രദേശങ്ങളിലാണ് പരുന്തിനെ സാധാരണകാണുക, എന്നിരുന്നാലും തുറസ്സായ പ്രദേശങ്ങളിലും വിരളമല്ല. ചെറിയ എലി, മുയൽ തുടങ്ങിയ സസ്തനികളാണ് പ്രിയമെങ്കിലും, പാമ്പുകൾ, പല്ലികൾ, ചെറുപക്ഷികൾ മുതലായ കിട്ടുന്നതെന്തും ഭക്ഷിക്കും. ഉഴുതയുടെനെയുള്ള പാടങ്ങളിലും മറ്റും പ്രാണികളേയും വിരകളേയും മറ്റും നടന്ന് ഭക്ഷിക്കുന്നതd കാണാവുന്നതാണ്. ഭക്ഷണം കാലുകളിൽ റാഞ്ചിയെടുത്ത് സുരക്ഷിതമായ സ്ഥലത്ത് ചെന്നിരുന്ന് തിന്നുന്ന സ്വഭാവവും കണ്ടുവരുന്നു.
പരുന്തുകൾ കൂട്ടമായി ജീവിക്കുന്ന പക്ഷിയല്ലെങ്കിലും, ഒരേ സമയം ഒരേ സ്ഥലത്ത് ഒന്നിലധികം എണ്ണത്തെ കണാനാവും. ഭക്ഷണത്തിന്റെ ലഭ്യത ധാരാളമുണ്ടെങ്കിൽ പ്രത്യേകിച്ച് ഇങ്ങനെ കാണാമെങ്കിലും ഒറ്റയ്ക്കൊറ്റയ്ക്കാവും ഇരതേടുക. സ്വന്തം പരിധി കാത്തുസൂക്ഷിക്കുന്ന സ്വഭാവമുള്ളതിനാൽ ചെറുകലഹങ്ങളും ഉണ്ടാകാറുണ്ട്.
അവലംബം[തിരുത്തുക]
- ↑ BirdLife International (2012). "Buteo buteo". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help)CS1 maint: uses authors parameter (link) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 497. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ CRC Handbook of Avian Body Masses by John B. Dunning Jr. (Editor). CRC Press (1992), ISBN 978-0-8493-4258-5.
- ↑ Raptors of the World by Ferguson-Lees, Christie, Franklin, Mead & Burton. Houghton Mifflin (2001), ISBN 0-618-12762-3.
