പുഷ്പ കപില ഹിങ്കോറാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുഷ്പ കപില ഹിങ്കോറാണി
Kapila Hingorani.jpg
പുഷ്പ കപില ഹിങ്കോറാണി
മരണം2013 ഡിസംബർ 31
ദേശീയതഇന്ത്യൻ
തൊഴിൽഅഭിഭാഷക
അറിയപ്പെടുന്നത്ഇന്ത്യയിലാദ്യമായി പൊതുതാൽപര്യ ഹർജി ഫയൽചെയ്ത വ്യക്തി.

ഭാരതീയയായ ഒരു അഭിഭാഷകയായിരുന്നു പുഷ്പ കപില ഹിങ്കോറാണി (മരണം : 31 ഡിസംബർ 2013).[1] ഇന്ത്യയിലാദ്യമായി പൊതുതാൽപര്യ ഹർജി ഫയൽചെയ്ത വ്യക്തിയാണ് കപില. കപിലയും അഭിഭാഷകവൃത്തിയിലേർപ്പെട്ട മൂന്ന് മക്കളും അടങ്ങുന്ന വക്കീൽ കുടുംബം 100പ്പരം പൊതുതാൽപര്യ ഹർജികൾക്ക് വേണ്ടി സുപ്രിംകോടതിയിൽ വാദിക്കുകയുണ്ടായി. പൊതുതാൽപര്യ ഹർജിയുടെ അമ്മ എന്നറിയപ്പെട്ടു. ബീഹാറിലെ നിരാലംബരായ വിചാരണത്തടവുകാർക്ക് വേണ്ടി ഫയൽചെയ്ത ഹർജിയാണ് പൊതുതാൽപര്യ ഹർജിയുടെ മാതാവ് എന്ന നാമം കപിലക്ക് നേടിക്കൊടുത്തത്.[2][3]

ജീവിതരേഖ[തിരുത്തുക]

1947ൽ കാർഡിഫ് നിയമ പഠന സ്കൂളിൽ നിന്നും ബിരുദം നേടി അഭിഭാഷകയായി. സ്ത്രീധനത്തിന്റെ പേരിൽ ചൂഷണത്തിന് ഇരയായ സ്ത്രീകൾക്ക് വേണ്ടി കപില നടത്തിയ ശ്രമത്തിന്റെ ഫലമായാണ് ഇന്ത്യയിൽ സ്ത്രീകളുടെ പ്രശ്‌നപരിഹാരത്തിനായി പൊലീസ് വകുപ്പിൽ പുതിയ സെൽ ആരംഭിച്ചത്. 1983ൽ കർണാടകയിലെ ദേവദാസി സമ്പ്രദായത്തിനെതിരായ പോരാട്ടവും ശ്രദ്ധേയമായിരുന്നു. കുടുംബ കോടതി നിലവിൽ വന്നതും കപിലയുടെ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു. [4]

അവലംബം[തിരുത്തുക]

  1. "'Mother of PIL' Kapila Hingorani dies at the age of 86". Times of India. 2 January 2014. ശേഖരിച്ചത് 2 January 2014.
  2. "The spark that lit the PIL fire".
  3. "Finding the Roots of India's PIL Revolution" (PDF).
  4. ഹൃദ്യ മേനോൻ എം കെ (March 1, 2014). "കപില: സാധാരണക്കാരുടെ നിയമ പോരാളി". ജനയുഗം. ശേഖരിച്ചത് 2014 മാർച്ച് 9.
"https://ml.wikipedia.org/w/index.php?title=പുഷ്പ_കപില_ഹിങ്കോറാണി&oldid=3273644" എന്ന താളിൽനിന്ന് ശേഖരിച്ചത്