പുലകേശി I
Chalukya dynasty ಚಾಲುಕ್ಯ ರಾಜವಂಶ | |||||||||||
---|---|---|---|---|---|---|---|---|---|---|---|
543–753 | |||||||||||
Extent of Badami Chalukya Empire, 636 CE, 740 CE | |||||||||||
പദവി | Empire (Subordinate to Kadamba Dynasty until 543) | ||||||||||
തലസ്ഥാനം | Badami | ||||||||||
പൊതുവായ ഭാഷകൾ | Kannada Sanskrit | ||||||||||
മതം | Hinduism Jainism | ||||||||||
ഗവൺമെൻ്റ് | Monarchy | ||||||||||
• 543–566 | Pulakesi I | ||||||||||
• 746–753 | Kirtivarman II | ||||||||||
ചരിത്രം | |||||||||||
• Earliest records | 543 | ||||||||||
• സ്ഥാപിതം | 543 | ||||||||||
• ഇല്ലാതായത് | 753 | ||||||||||
|
ಬಾದಾಮಿ ಚಾಲುಕ್ಯರು ബാദാമി ചാലൂക്യരാജവംശം (543–753) | |
പുലകേശി I | (543–566) |
കീർത്തിവർമ്മൻ I | (566–597) |
മംഗളേശ | (597–609) |
പുലകേശി II | (609–642) |
വിക്രമാദിത്യ I | (655–680) |
വിനയാദിത്യ | (680 -696) |
വിജയാദിത്യ | (696–733) |
വിക്രമാദിത്യ II | (733–746) |
കീർത്തിവർമ്മൻ II | (746–753) |
ദന്തിദുർഗ്ഗ (രാഷ്ട്രകൂടർ ) |
(735–756) |
പുലകേശി എന്ന പേര് പുലികേശി എന്നും ചില പുസ്തകങ്ങളിൽ പരാമർശിച്ചു കാണാം.
പുലകേശി ഒന്നാമൻ ബാദാമി ചാലൂക്യ രാജവംശത്തിലെ ആദ്യത്തെ രാജാവായിരുന്നു. കാദംബ രാജവംശത്തെ പരാജയപ്പെടുത്തിയാണ് പുലകേശി ഒന്നാമൻ അധികാരം കയ്യടക്കിയത്. അദ്ദേഹത്തിനു സത്യാശ്രയ,വല്ലഭ,ധർമ്മമഹാരാജാ എന്നീ പേരുകൾ ഉണ്ടായിരുന്നു.
മുൻഗാമികൾ
[തിരുത്തുക]ചാലൂക്യ ലിഖിതങ്ങളിൽ നിന്നും പുലകേശി ഒന്നാമനു ജയസിംഹ വല്ലഭ ( 500-520) , രണരംഗ ( 520-540 ) എന്നീ പൂർവികർ ഉണ്ടായിരുന്നു എന്ന് കാണാം. അവർ കാദംബ സാമ്രാജ്യത്തിലെ ചെറിയ സൈന്യാധിപർ ആയിരിക്കാം എന്ന് അനുമാനിക്കപ്പെടുന്നു.
അധികാരത്തിൽ
[തിരുത്തുക]രണരംഗയുടെ മകനായിരുന്നു പുലകേശി ഒന്നാമൻ .ക്ഷീണിതമായിരുന്ന കാദംബ സാമ്രാജ്യത്തെ ഇദ്ദേഹം പൂർണ്ണമായി പരാജയപ്പെടുത്തി. ബാദാമി തലസ്ഥാനമാക്കി ഇദ്ദേഹം ചാലൂക്യ സാമ്രാജ്യത്തിനു തുടക്കം കുറിച്ചു. അവിടെ അദ്ദേഹം കോട്ട ഉണ്ടാക്കി. അശ്വമേധം , ഹിരണ്യഗർഭം , അഗ്നിസ്തോമം , വാജപേയം തുടങ്ങിയ യാഗങ്ങൾ ഇദ്ദേഹം നടത്തിയിരുന്നതായി ബാദാമിയിലെ ശിലാ ലിഖിതങ്ങൾ വ്യക്തമാക്കുന്നു. പടിഞ്ഞാറൻ തീരത്തുള്ള വാകാടരെ പുലികേശി ഒന്നാമൻ പരാജയപ്പെടുത്തി. അങ്ങനെ ചാലൂക്യ സാമ്രാജ്യം പശ്ചിമ തീരം വരെ വ്യാപിച്ചു.[1]
ഇദ്ദേഹത്തിന്റെ പുത്രനായിരുന്നു കീർത്തിവർമ്മൻ ഒന്നാമൻ
അവലംബം
[തിരുത്തുക]- ↑ Bauer, Susan Wise (2010). The History of the Medieval World: From the Conversion of Constantine to the First Crusade. W. W. Norton & Company. pp. 231. ISBN 978-0-393-05975-5.
ഇന്ത്യാ ചരിത്രം , വാള്യം I , ചാലൂക്യ സാമ്രാജ്യം പേജ് 183-204 , എ ശ്രീധര മേനോൻ