പി. ഡി. ഹിന്ദുജ നാഷണൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് സെന്റർ
പി. ഡി. ഹിന്ദുജ നാഷണൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് സെന്റർ P. D. Hinduja National Hospital and Medical Research Centre | |
---|---|
![]() | |
Geography | |
Location | India |
History | |
Opened | 1951 |
Links | |
Lists | Hospitals in India |
മുംബൈയിലെ ഒരു മൾട്ടി സ്‌പെഷ്യാലിറ്റി, ത്രിതീയ പരിചരണ ആശുപത്രിയാണ് പി. ഡി. ഹിന്ദുജ നാഷണൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് സെന്റർ. ബോസ്റ്റണിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ പ്രധാന അദ്ധ്യാപന ആശുപത്രിയായ മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലുമായി സഹകരിച്ച് പർമാനന്ദ് ദീപ്‌ചന്ദ് ഹിന്ദുജയാണ് ഇത് സ്ഥാപിച്ചത്. [1] മുംബൈയിലെ ഖാർ എന്ന സ്ഥലത്ത് ഹിന്ദുജ ഹെൽത്ത് കെയർ സർജിക്കൽ നടത്തുന്ന ഹിന്ദുജ ഹെൽത്ത് കെയർ ലിമിറ്റഡ് വഴി ലണ്ടൻ ആസ്ഥാനമായുള്ള ഹിന്ദുജ ഗ്രൂപ്പാണ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിപ്പിക്കുന്നതും. [2] ഗൗതം ഖന്നയാണ് ഇതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. [3]
ഇന്ത്യയിലെ ആറാമത്തെ മികച്ച ആശുപത്രിയാണ് ഹിന്ദുജ ഹോസ്പിറ്റൽ, [4] ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിൽ മൂന്നാമത്തേത്, [5] പശ്ചിമ ഇന്ത്യയിലെ മികച്ചത്, മെട്രോകളിലെ മികച്ച മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രി, [6] മുംബൈയിലെ ഏറ്റവും വൃത്തിയുള്ള ആശുപത്രി എന്നൊക്കെയുള്ള സവിശേഷതകൾ ഈ ആശുപത്രിയ്ക്കുള്ളതായി റിപ്പോർട്ടുകളുണ്ട്. [7] [8]
അക്കാദമിക്സ്[തിരുത്തുക]
- നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ അംഗീകാരമുള്ള 25 സ്പെഷ്യാലിറ്റികളിലും സൂപ്പർ സ്പെഷ്യാലിറ്റികളിലും നാഷണൽ ബോർഡ് (ഡിഎൻബി) ഡിപ്ലോമേറ്റ് . [9]
- മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് നൽകുന്ന നഴ്സിംഗിൽ ബിഎസ്‌സി, എംഎസ്‌സി, പിഎച്ച്ഡി ബിരുദങ്ങൾ.
- ആരോഗ്യമേഖലയിലെ നൈപുണ്യ സമിതിയുമായി അഫിലിയേറ്റ് ചെയ്ത 10 വിഭാഗങ്ങളിലെ അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകൾ.
ചാരിറ്റി[തിരുത്തുക]
ഹിന്ദുജ ഹോസ്പിറ്റൽ മഹിം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. മൊത്തം ശേഷിയുടെ 20% എങ്കിലും സാമ്പത്തികമായി ദുർബല വിഭാഗത്തിൽ പെട്ടവർക്കായി നീക്കിവച്ചിരിക്കുന്നു. മൊത്തം കിടക്കകളുടെ 10% സബ്സിഡി / ഇളവ് ചികിത്സകൾക്കും 10% കിടക്കകൾ പൂർണ്ണമായും സൗജന്യ ചികിത്സകൾക്കുമായി പ്രതിജ്ഞാബദ്ധമാണ്. [10]
വിപുലീകരണം[തിരുത്തുക]
റേഡിയോളജി, പാത്തോളജി ഡയഗ്നോസ്റ്റിക് സെന്ററുകൾ, എമർജൻസി ആംബുലൻസ് സേവനങ്ങൾ, ഫാർമസി റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ ഇന്ത്യയിലുടനീളം സ്ഥാപിക്കുന്നതിനൊപ്പം രാജ്യവ്യാപകമായി 5,000 കിടക്കകളിലേക്ക് വികസിപ്പിക്കാനും പദ്ധതിയുണ്ട്. [11] [12] [13]
ശ്രദ്ധേയരായ ഡോക്ടർമാർ[തിരുത്തുക]
- ബി കെ മിശ്ര - ന്യൂറോ സർജൻ
- ഇന്ദിര ഹിന്ദുജ - ഗൈനക്കോളജിസ്റ്റ്
- ലൂയിസ് ജോസ് ഡിസൂസ - ഗൈനക്കോളജിസ്റ്റ്
- മിലിന്ദ് വസന്ത് കീർത്തന - ഒട്ടോറിനോളറിംഗോളജിസ്റ്റ്
- സഞ്ജയ് അഗർവാല - ഓർത്തോപീഡിയൻ
- സുൽത്താൻ പ്രധാൻ - ഗൈനക്കോളജിസ്റ്റ്
- ടെഹെംടൺ എറാക് ഉദ്വാഡിയ - ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്
- സരിർ ഉദ്വാഡിയ - പൾമോണോളജിസ്റ്റ്
അവലംബം[തിരുത്തുക]
- ↑ "P. D. Hinduja Hospital - Hinduja Through the Ages". www.hindujahospital.com. മൂലതാളിൽ നിന്നും 2021-05-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-05-23.
- ↑ "Paramanand Deepchand Hinduja - Hinduja Foundation". മൂലതാളിൽ നിന്നും 22 November 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 December 2015.
- ↑ "Hinduja Group :: Newsletter". www.hindujagroup.com.
- ↑ "Best Hospitals – India". Newsweek. 27 February 2020.
- ↑ World, Republic. "Hinduja ranked best hospital in Western India, 3rd overall in India's private hospitals". Republic World.
- ↑ "P.D. Hinduja Hospital & MRC Once again Bestowed with India's Best Multi Specialty Hospital Award at India Healthcare Awards 2014". 11 June 2015.
- ↑ "BMC ranks Worli 'cleanest ward' | Mumbai News - Times of India". The Times of India.
- ↑ "P. D. Hinduja Hospital - Awards". www.hindujahospital.com. മൂലതാളിൽ നിന്നും 2021-05-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-05-23.
- ↑ "Hinduja Hospital academics" (PDF). മൂലതാളിൽ (PDF) നിന്നും 2021-05-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-05-23.
- ↑ https://fmesinstitute.org/wp-content/uploads/2020/07/JSACCscheme-draft.pdf
- ↑ Venkatraman, Hemamalini (July 30, 2009). "Hindujas scout for hospital JV partner".
- ↑ Reporter, B. S. (October 29, 2007). "Hindujas to up investments in healthcare, power".
- ↑ D'Silva, Jeetha (May 22, 2003). "Hinduja Hospital gets Parke-Davis' Lele as CEO".