Jump to content

പി. ചിത്രൻ നമ്പൂതിരിപ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു എഴുത്തുകാരനും, വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവർത്തകനുമായിരുന്നു പകരാവൂർ ചിത്രഭാനു നമ്പൂതിരിപ്പാട് എന്ന പി. ചിത്രൻ നമ്പൂതിരിപ്പാട്.[1] മികച്ച അധ്യാപകനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച ഇദ്ദേഹം, തന്റെ 99-ആം വയസിലും ഹിമാലയൻ യാത്ര 29 തവണ പൂർത്തിയാക്കിയ വ്യക്തിയാണ്. [2] ഇദ്ദേഹത്തിന്റെ 99-ആം ജന്മദിന ആഘോഷ ചടങ്ങിൽ കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവം നേരിട്ട് എത്തി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.[3] [4] 2023 ജൂൺ 27-ന് 103-ആം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അന്തരിച്ചു.

ജീവിതരേഖ[തിരുത്തുക]

1920 ജനുവരി ഒന്നിന് ഇന്നത്തെ മലപ്പുറം ജില്ലയിലെ മൂക്കുതലയിൽ പകരാവൂർ മന എന്ന ഒരു യാഥാസ്ഥിതിക ഇല്ലത്ത് ജനിച്ചു. പകരാവൂർ കൃഷ്ണൻ സോമയാജിപ്പാടും പാർവതി അന്തർജനവുമായിരുന്നു മാതാപിതാക്കൾ. പ്രമുഖ സാമൂഹിക പരിഷ്കർത്താവും സാഹിത്യകാരിയുമായ ദേവകി നിലയങ്ങോട് സഹോദരിയാണ്. പരേതയായ ലീല അന്തർജനമാണ് ഭാര്യ. അഞ്ചുമക്കളുണ്ട്.

പൊതുപ്രവർത്തന രംഗത്ത്[തിരുത്തുക]

ചിത്രൻ നമ്പൂതിരിപ്പാട് തന്റെ 14മത്തെ വയസ്സിൽ പന്തിഭോജനത്തിൽ (സാമൂഹ്യ പരിഷ്‌കരണ ശ്രമങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ കേരളത്തിൽ നടന്ന് വന്നിരുന്ന ഉയർന്ന ജാതിക്കാർ താഴ്ന്ന ജാതിക്കാരുടെ ഒപ്പം ഇരുന്ന് ആഹാരം കഴിക്കുന്ന സമരമുറ) പങ്കെടുത്തു. തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് കോഴ്സ് ചെയ്യുന്നതിനിടയിൽ പ്രമുഖ കമ്യൂണിസ്റ്റ് ചിന്തകനും നേതാവുമായ കെ. ദാമോദദന്റെ സ്വാധീനത്തിൽ കമ്യൂണിസത്തിലേക്ക് ആകർഷിക്കപ്പെട്ടു. 1942ൽ എ.ഐ.എസ്.എഫ്.ന്റെ കൊച്ചി രാജ്യത്തെ പ്രഥമ സെക്രട്ടറിയായി[5] ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം 1947 ൽ തന്റെ നാടായ മൂക്കുതലയിൽ അഞ്ച് ഏക്കർ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചു. പത്ത് വർഷത്തിന് ശേഷം അദ്ദേഹം ഈ വിദ്യാലയം വെറും ഒരു രൂപ വില വാങ്ങി കേരള സർക്കാരിനു കൈമാറി. [1] [6]

പുസ്തകം[തിരുത്തുക]

2007-ൽ പുണ്യഹിമാലയം (യാത്രാവിവരണം) [7] സ്മരണകളിലെ പൂമുഖം (ആത്മകഥ) എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. [8]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "The old man and the mountain: 99-year-old man trekked in the Himalayas for the 29th time". 26 December 2018. Archived from the original on 2023-04-22. Retrieved 2023-09-09.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "The old man and the mountain: 99-year-old man trekked in the Himalayas for the 29th time". 7 September 2016.
  3. "ADDRESS AT THE CEREMONY TO HONOUR SHRI CHITHRAN NAMBOODIRIPAD AT THRISSUR – AT 1700 HRS ON 27-12-2018". 27 December 2018.
  4. "ചിത്രൻ നമ്പൂതിരിപ്പാട് റോൾ മോഡൽ : ഗവർണർ". 28 December 2018. Archived from the original on 2019-06-10. Retrieved 2023-09-09.{{cite web}}: CS1 maint: bot: original URL status unknown (link)
  5. https://janayugomonline.com/p-chitran-namboothiripad-memoir/
  6. "പി. ചിത്രൻ നമ്പൂതിരിപ്പാടിന് തൃശൂരിന്റെ ആദരം". 28 December 2018.
  7. "പുണ്യഹിമാലയം".
  8. "Smaranakalide Poomukham".
  9. "ചിത്രൻ നമ്പൂതിരിപ്പാടിനു ഭട്ടതിരി സ്മൃതി പുരസ്കാരം". kairalinews. Archived from the original on 2023-01-27. Retrieved 2023-05-15.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]