പി.കെ. ബ്രദേഴ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിഠായിത്തെരുവിലെ പി.കെ. ബ്രദേഴ്സ് പുസ്തകശാല

ആദ്യ കാല മലയാള പ്രസാധകരാണ് പി.കെ. ബ്രദേഴ്‌സ്. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഇവർ, പാഠപുസ്തക അച്ചടിയും വിതരണവും സർക്കാർ ഏറ്റെടുത്തതോടെ കഥയും കവിതയും നോവലും നാടകവുമൊക്കെ കൂടുതലായി ഇറക്കി. നിലവിൽ കോഴിക്കോട് മിഠായിത്തെരുവിൽ പുസ്തക വിൽപ്പന ശാലയായി പ്രവർത്തിക്കുന്നു.

ചരിത്രം[തിരുത്തുക]

1919-ൽ പി.കേളൻ എന്ന അപ്പുവും അനിയൻ വാസുവും ചേർന്നാണ് പി.കെ. ബ്രദേഴ്സ് തുടങ്ങിയത്. ഇപ്പോഴുള്ളതിന്റെ നേരേ എതിർവശത്ത് വാടകയ്ക്കായിരുന്നു ആദ്യം കട. അതിനുമുമ്പ് കെ.ആർ. ബ്രദേഴ്സ് എന്ന പുസ്തകക്കടയിൽ വിൽപനക്കാരനായിരുന്നു അപ്പു. 1935-നുശേഷമാണ് പി.കെ. ബ്രദേഴ്സ് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറി. മദ്രാസ് സർക്കാരിന്റെ കാലത്ത് നിരവധി പാഠപുസ്തകങ്ങൾ അച്ചടിച്ചു. സിക്സ്ത്ഫോം വരെയുള്ള ദേശീയപാഠാവലി പ്രസിദ്ധീകരിച്ചിരുന്നു. കേരളസംസ്ഥാനം വരികയും പാഠപുസ്തക അച്ചടിയും വിതരണവും സർക്കാർ ഏറ്റെടുക്കുകയും ചെയ്തതോടെ സ്ഥാപനം പ്രതിസന്ധിയിലായി. പിൽക്കാലത്ത് കാലിക്കറ്റ് സർവകലാശാലയുടെ പുസ്തകങ്ങൾ അച്ചടിക്കാറുണ്ടായിരുന്നു. സർവകലാശാലതന്നെ അവ അച്ചടിക്കാൻ തുടങ്ങിയതോടെ അതും നിലച്ചു.

പ്രശസ്തരുടെ പ്രസാധകർ[തിരുത്തുക]

എസ്.കെ. പൊറ്റെക്കാട്ട്, കവി പി. കുഞ്ഞിരാമൻനായർ, കുഞ്ഞുണ്ണി മാഷ്, തിക്കോടിയൻ, എം.ടി, ചെറുകാട്, യു.എ. ഖാദർ, സുകുമാർ അഴീക്കോട് തുടങ്ങി നിരവധി പ്രശസ്തരുടെ ആദ്യ കാല രചനകൾ പി.കെ. ബ്രദേഴ്‌സാണ് പ്രസിദ്ധീകരിച്ചത്.[1]

അവലംബം[തിരുത്തുക]

  1. https://www.mathrubhumi.com/books/special/story-of-a-street/sm-street-1.2476136
"https://ml.wikipedia.org/w/index.php?title=പി.കെ._ബ്രദേഴ്‌സ്&oldid=3406473" എന്ന താളിൽനിന്ന് ശേഖരിച്ചത്